കര്‍ണ്ണാടകത്തില്‍ യെദ്യൂരപ്പ മാറി സദാനന്ദഗൗഡ മുഖ്യമന്ത്രിയായി. വ്യക്തികളിലെ ഈ മാറ്റം ബി.ജെ.പി. ഗവണ്‍മെന്റിന്റെ വര്‍ഗീയവത്കരണ നയത്തിന് ഒരു മാറ്റവും വരുത്തുകയില്ല. ഖനിലോബിയുടെ വിഭവ കൊള്ളയും വിദ്യാഭ്യാസമേഖലയിലെ സംഘപരിവാരത്തിന്റെ വിഷബീജ വിതരണവും അവര്‍ ഒരു പോലെ തുടരും. ഫാസിസ്റ്റ് രാഷ്ട്രീയ സ്വഭാവമുള്ള സംഘടനകള്‍ക്ക് വിദ്യാഭ്യാസ പാഠ്യപദ്ധതി എപ്പോഴും മുഖ്യവിഷയമായിരിക്കും. അവരുടെ സാംസ്കാരിക അജണ്ടയും ആശയ അധീശത്വവും രൂപപ്പെടുത്താന്‍ ഇത് ഒഴിച്ചുകൂടാനാകാത്തതാണെന്ന് അവര്‍ക്കറിയാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ശക്തികളില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ അതിനു തെളിവാണ്. ഇന്ത്യയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന അവസരങ്ങളിലെ നടപടികളോര്‍ക്കുക. എന്‍ .സി.ഇ.ആര്‍ .ടി. സ്കൂള്‍ സിലബസില്‍ വരെ അന്ന് മാറ്റം വരുത്തി. ഇന്ത്യാ ചരിത്രത്തെ അവരുടെ ഉദ്ദേശസാധ്യത്തിനായി വളച്ചൊടിച്ചു. ഗുജറാത്ത്, ഉത്തരപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ സംസ്ഥാന സിലബസിലും ഇത്തരം കൈകടത്തലുകളുണ്ടായി.
കര്‍ണ്ണാടകത്തിലെ ബി.ജെ.പി. ഗവണ്‍മെന്റ് സംഘടിപ്പിച്ചിട്ടുള്ള "ഭഗവത്ഗീതാ അഭിയാന്‍" ഈ ഗണത്തിലെ ഒടുവിലത്തെ അനുഭവമാണ്. കര്‍ണാടകത്തില്‍ സിര്‍സിമഠം സംഘടിപ്പിക്കുന്ന ഭഗവത്ഗീതാ പ്രചരണ പരിപാടി വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയുണ്ടായി. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഖാന്തിരമാണിത് ചെയ്തത്. പ്രൈമറി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികളെ ഇതിനായി വിട്ടുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സ്വകാര്യസംഘം സംഘടിപ്പിക്കുന്ന മതപ്രചരണ പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം അണിഞ്ഞ് നിര്‍ബന്ധമായും പങ്കെടുക്കണമത്രേ. ഇതിന്റെ വിജയത്തിനായി ഉദ്യോഗസ്ഥവൃന്ദത്തെ മുഴുവന്‍ ചട്ടംകെട്ടി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെല്ലാം നിര്‍ബന്ധമായും ഇതിനോട് സഹകരിക്കണമെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഇതിനുപുറമേ ഭഗവത്ഗീത പഠിപ്പിക്കാന്‍ വേണ്ടിയുള്ള സിര്‍സി മഠത്തിന്റെ പരിശീലനക്ലാസ്സില്‍ പങ്കെടുക്കാന്‍ അദ്ധ്യാപകരോടും ആവശ്യപ്പെട്ടു. ജില്ലകളുടെ ചുമതലക്കാരായ മന്ത്രിമാര്‍ തന്നെ ഈ പരിപാടികളുടെ മേല്‍നോട്ടക്കാരായെത്തി. കോലാറിലെ ചടങ്ങില്‍ വെച്ച് മന്ത്രി എ നാരായണസ്വാമി ഇതിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. കൂട്ടത്തില്‍ ഇതിനെ എതിര്‍ക്കുന്നവരെ ഏറ്റവും മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു. "ഗീതാ അഭിയാന്റെ" ചെലവിനായി നാല്പത് കോടിരൂപയും സര്‍ക്കാര്‍ സഹായമായി നല്‍കാന്‍ നിശ്ചയിച്ചു. ഇങ്ങനെ എല്ലാ നിലയിലും ഒരു സര്‍ക്കാര്‍ പരിപാടിയാക്കി ഇതിനെ മാറ്റി. ദാരിദ്ര്യം മൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളില്‍ നിന്നും കൊഴിഞ്ഞുപോകുന്ന സംസ്ഥാനമാണ് കര്‍ണ്ണാടകം. കോലാറിലും ചിക്കബെല്ലാപൂരിലും ധാവന്‍ഗരെയിലുമെല്ലാം ഇത് കാണാം. ഇവിടങ്ങളിലെ അരിവ്യവസായ മേഖലയില്‍ പണിയെടുക്കുന്ന കുട്ടിത്തൊഴിലാളികളുടെ എണ്ണം തന്നെ ഇതിനുദാഹരണമാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യത്തിന്റെ പരാധീനത മറുവശത്ത്. കെട്ടിട ഉടമയ്ക്ക് വാടക നല്‍കാത്തതിനാല്‍ ഗവണ്‍മെന്റ് എല്‍ .പി. സ്കൂളിലെ കുട്ടികളെ ഇറക്കിവിട്ട മൈസൂറിലെ ചീക്കവീണ റോഡിലെ അനുഭവംപോലെ നിരവധി സംഭവങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. എന്‍ .യു.ഇ.പി.എ കണക്ക് പ്രകാരം 2008ലെ ബി.ജെ.പി. ഭരണകാലത്ത് 21% സ്കൂളുകളില്‍ കുടിവെള്ള സൗകര്യമുണ്ടായിരുന്നില്ല. 2010ല്‍ അത് 31% ആയി വര്‍ദ്ധിക്കുകയാണ് ചെയ്തത്. പ്രൈമറി തലത്തില്‍ 40% സ്കൂളുകളില്‍ കുടിവെള്ള സൗകര്യമില്ല. ഇങ്ങനെയുള്ള പരിതാപകരമായ സ്ഥിതിവിശേഷം മാറ്റിയെടുക്കാന്‍ കാശില്ലെന്ന് പറയുന്ന ഗവണ്‍മെന്റ് തന്നെയാണ് ഇതും ചെയ്യുന്നത്. ഹുബ്ലി ജില്ലയിലാണ് ഭഗവത് ഗീതാ അഭിയാന്‍ പരിപാടിക്ക് തുടക്കം കുറിച്ചത്. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കോലാര്‍ , ചിക്കബെല്ലാപൂര്‍ എന്നീ ജില്ലകളില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവിന് ഇത് ഇടയാക്കി. ഇതിനെതിരെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവര്‍ രൂക്ഷമായിത്തന്നെ പ്രതികരിക്കുകയുണ്ടായി. ഇതിന്റെ നേതൃനിരയില്‍ ഇടതുപക്ഷ ജനാധിപത്യ സംഘടനകളായിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരെ അറസ്റ്റുചെയ്യുകയും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയുമാണ് പോലീസ് ചെയ്തത്. എസ്.എഫ്.ഐ. കോലാര്‍ ജില്ലാ പ്രസിഡന്റ് വി. അംബരീഷ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പെടുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ അസ്വാസ്ഥ്യം വിതച്ചവര്‍ക്കെതിരെ പോലീസ് യാതൊരു നടപടിയുമെടുത്തില്ല. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
സമാധാന സംരക്ഷണമാണ് ഇതിനു പിന്നിലെ ഉദ്ദേശ്യമെങ്കില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരായിട്ടായിരുന്നു ആദ്യം നടപടിയെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിനവര്‍ തയ്യാറായില്ല. സമരത്തിന്റെ ഭാഗമായി ചില നടപടികളെടുക്കേണ്ടിവന്നു എന്നത് മറ്റൊരു കാര്യം. ഒപ്പം "അഭിയാന്‍" താല്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഡി.ഡി.പി.ഐ. ക്ക് അറിയിപ്പുകൊടുക്കേണ്ടതായും വന്നു. ഭഗവത്ഗീതയില്‍ ജാതി വിവേചനത്തെ അംഗീകരിക്കുന്നതായ ഭാഗങ്ങളുണ്ടോയെന്നതിനെക്കുറിച്ചോ, ഉള്ളടക്കത്തിലെ അഭിപ്രായവ്യത്യാസമോ അല്ല ഇപ്പോഴിവിടെ ചര്‍ച്ചചെയ്യുന്നത്. ഒരു മതനിരപേക്ഷ രാജ്യത്തിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ ഏതെങ്കിലും ഒരു മതഗ്രന്ഥപഠനം അടിച്ചേല്പിക്കുന്നത് ശരിയാണോ എന്നതാണ്. ഏതുമതത്തിന്റേതായാലും ഒരു മതനിരപേക്ഷ സമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ല. ഒരാളുടെ മതവിശ്വാസം മറ്റൊരാള്‍ക്ക് മുകളില്‍ അടിച്ചേല്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല. അപരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ളതല്ലല്ലോ നമ്മുടെ സ്വാതന്ത്ര്യം. അങ്ങനെയെങ്കില്‍ അത് ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശങ്ങളിലൊന്നിന്റെ നേരെയുള്ള കടന്നുകയറ്റമാണ്. ഇത്തരം മാനവികവിരുദ്ധതയെയാണ് പുരോഗമന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനം കര്‍ണ്ണാടകത്തില്‍ ചെറുക്കുന്നത്. ഇതേ അവസരത്തില്‍ "ഗീതാ അഭിയാന്" പിന്തുണയുമായി ശ്രീരാമസേന കോലാറില്‍ ബൈക്ക്റാലി സംഘടിപ്പിക്കുകയുണ്ടായി. ഇവര്‍തന്നെയാണ് മംഗലാപുരത്ത് അന്യമതസ്ഥനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഓര്‍ക്കുക. വിദ്യാഭ്യാസമന്ത്രി വിശ്വേശ്വരഹെഗ്ഡെ കഗേരിയുടെ പ്രസ്താവന ശ്രീരാമസേനയെ കവച്ചുവെക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു: "ഭഗവത്ഗീത അഭിയാന് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കും. ആര്‍ക്കെങ്കിലും ഇതില്‍ വിയോജിപ്പുണ്ടെങ്കില്‍ അവര്‍ രാജ്യം വിട്ടുപൊയ്ക്കൊള്ളുക". വെറുപ്പിന്റെ രാഷ്ട്രീയത്താല്‍ വിഷംവമിക്കുന്ന ഈ വാക്കുകള്‍ കേട്ട് സ്വാതന്ത്ര്യബോധമുള്ളവര്‍ക്ക് എങ്ങനെയാണ് അടങ്ങിയിരിക്കാനാവുക?
ഒരാള്‍ ഒതു മതവിശ്വാസിയായി ജീവിക്കുന്നതോ, മതഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കുന്നതോ എതിര്‍ക്കാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല. എന്നാല്‍ തന്റെ മതവും അതിന്റെ പുണ്യഗ്രന്ഥവും മാത്രമാണ് ശരിയെന്നും അത് മറ്റുള്ളവര്‍ പഠിച്ചുകൊള്ളണമെന്നും ഒരാളോ ഒരു സംഘമോ ശഠിച്ചാല്‍ അതിനെ വകവെച്ചുകൊടുക്കാന്‍ ഒരു ജനാധിപത്യ സമൂഹത്തിന് സാധ്യമല്ല. ഇവിടെ ബി.ജെ.പി. ഗവണ്‍മെന്റിന്റെ "ഗീതാഅഭിയാനെ" എതിര്‍ക്കുന്നവര്‍ ഭഗവത്ഗീതാ പഠനസ്വാതന്ത്ര്യത്തെയല്ല എതിര്‍ക്കുന്നത്, ഹിന്ദുമതത്തെയുമല്ല. മറിച്ച് ബഹുമത-സാംസ്കാരിക സവിശേഷതകളുള്ള ഒരു സമൂഹത്തെ രാഷ്ട്രീയാധികാരത്തിനായി ഭിന്നിപ്പിക്കാനുള്ള സംഘപരിവാര അജണ്ടയെയാണ്. ഭഗവത്ഗീത ക്ലാസ്മുറികളില്‍ നിര്‍ബന്ധമായും പഠിപ്പിക്കുന്നത് എതിര്‍ക്കുകതന്നെ വേണം. എന്നാല്‍ , അത് ഹിന്ദുമതത്തിന് എതിരായിട്ടുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ശക്തികള്‍ നടത്തുന്നത്. "ഗീതാ അഭിയാന്‍" തടസ്സപ്പെടുന്നതിലൂടെ നടക്കാതെ പോകുന്ന അവരുടെ ഉദ്ദേശ്യം മറ്റൊരു വിധത്തില്‍ നടപ്പിലാക്കാനാണത്. അതും അപകടകരമാണ്. അത്തരം നീക്കങ്ങളെയും കരുതിയിരിക്കുക തന്നെ വേണം. അതുകൊണ്ടുതന്നെ മതനിരപേക്ഷശക്തികള്‍ക്ക് ഉറക്കെ പറയാന്‍ കഴിയണം, മത ആചാര അനുഷ്ഠാനങ്ങളുടെ വേദിയാക്കി വിദ്യാഭ്യാസസ്ഥാപനങ്ങളെ മാറ്റാന്‍ ആരെയും അനുവദിക്കാനാവില്ല. അതില്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉള്ള വ്യത്യാസമില്ല. ജവഹര്‍ലാല്‍ നെഹ്റുവും സുഭാഷ് ചന്ദ്രബോസും ബി ആര്‍ അംബേദ്കറും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തതും ഇതുതന്നെയായിരുന്നു.
വി. ശിവദാസന്‍ chintha 190811
കര്‍ണ്ണാടകത്തില്‍ യെദ്യൂരപ്പ മാറി സദാനന്ദഗൗഡ മുഖ്യമന്ത്രിയായി. വ്യക്തികളിലെ ഈ മാറ്റം ബി.ജെ.പി. ഗവണ്‍മെന്റിന്റെ വര്‍ഗീയവത്കരണ നയത്തിന് ഒരു മാറ്റവും വരുത്തുകയില്ല. ഖനിലോബിയുടെ വിഭവ കൊള്ളയും വിദ്യാഭ്യാസമേഖലയിലെ സംഘപരിവാരത്തിന്റെ വിഷബീജ വിതരണവും അവര്‍ ഒരു പോലെ തുടരും. ഫാസിസ്റ്റ് രാഷ്ട്രീയ സ്വഭാവമുള്ള സംഘടനകള്‍ക്ക് വിദ്യാഭ്യാസ പാഠ്യപദ്ധതി എപ്പോഴും മുഖ്യവിഷയമായിരിക്കും. അവരുടെ സാംസ്കാരിക അജണ്ടയും ആശയ അധീശത്വവും രൂപപ്പെടുത്താന്‍ ഇത് ഒഴിച്ചുകൂടാനാകാത്തതാണെന്ന് അവര്‍ക്കറിയാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ശക്തികളില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ അതിനു തെളിവാണ്. ഇന്ത്യയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന അവസരങ്ങളിലെ നടപടികളോര്‍ക്കുക. എന്‍ .സി.ഇ.ആര്‍ .ടി. സ്കൂള്‍ സിലബസില്‍ വരെ അന്ന് മാറ്റം വരുത്തി. ഇന്ത്യാ ചരിത്രത്തെ അവരുടെ ഉദ്ദേശസാധ്യത്തിനായി വളച്ചൊടിച്ചു. ഗുജറാത്ത്, ഉത്തരപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ സംസ്ഥാന സിലബസിലും ഇത്തരം കൈകടത്തലുകളുണ്ടായി.
ReplyDelete