നാലു ഇടതുപക്ഷ പാര്‍ട്ടികളടക്കം ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒമ്പത് പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിക്കും ജനാധിപത്യ അവകാശനിഷേധങ്ങള്‍ക്കുമെതിരെ ഓഗസ്റ്റ് 23 ന് ദേശവ്യാപക പ്രക്ഷോഭസമരം നടത്തുകയാണ്. അഴിമതിക്കെതിരെ ഉയര്‍ന്നുവന്ന ജനവികാരത്തിനു ബഹുജന പിന്തുണ വിപുലമാക്കുന്നതിനും പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ നിലപാടിനു കരുത്തുപകരുന്നതിനുമാണ് ഈ സമരം. യു പി എ - എന്‍ ഡി എ സഖ്യത്തില്‍ ഉള്‍പ്പെടാത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ 2010 ഏപ്രില്‍ 27 ന് വിലക്കയറ്റത്തിനെതിരെ സംയുക്ത ഭാരത് ബന്ദ് വിജയകരമായി സംഘടിപ്പിച്ചിരുന്നു. ജനജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരിക്കല്‍കൂടി ഒറ്റക്കെട്ടായി സമരരംഗത്ത് അണിനിരക്കുന്നുവെന്നത് പ്രത്യാശാജനകമാണ്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27 ന് ഇന്ത്യയിലെ ഏഴ് കേന്ദ്ര ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളും സംയുക്തമായി കേന്ദ്ര ഗവണ്‍മെന്റിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും അത് തൊഴിലാളികളുടെ ജീവിതത്തിലും രാജ്യത്തും സൃഷ്ടിച്ച ക്ലേശകരമായ പ്രത്യാഘാതങ്ങള്‍ക്കുമെതിരെ അഖിലേന്ത്യാ ഹര്‍ത്താല്‍ സംഘടിപ്പിച്ചിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ഭരണകക്ഷിയുടെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കുന്ന ട്രേഡ് യൂണിയനുകളും പ്രത്യുത ഹര്‍ത്താലില്‍ പങ്കെടുത്തിരുന്നുവെന്നത് ശ്രദ്ധേയമാണ്. വിലക്കയറ്റവും ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളും അഴിമതിക്കെതിരായ പോരാട്ടവും വ്യത്യസ്ഥവും വിഭിന്നങ്ങളുമായ പ്രശ്‌നങ്ങളല്ല. അവയെല്ലാം തന്നെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളുടെ പ്രത്യക്ഷ ലക്ഷണങ്ങള്‍ മാത്രമാണ്. അഭൂതപൂര്‍വമായ പ്രവര്‍ത്തന ഐക്യത്തോടെ ട്രേഡ് യൂണിയനുകളും ഇടതുപക്ഷ-ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന പ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ഈ പ്രക്ഷോഭ സമരങ്ങളോടെല്ലാം കേന്ദ്ര ഭരണകൂടം പ്രതികരിച്ചത് അങ്ങേയറ്റത്തെ ഔദ്ധത്യത്തോടെയും നിര്‍വികാരതയോടെയുമാണ്. ഭരണകൂടം മാത്രമല്ല നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവെയും ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തെയും ബാധിക്കുന്ന വിലക്കയറ്റം, ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ എന്നിവക്കെതിരെ അവഗണന തന്നെയാണ് കാട്ടിയതെന്നും പ്രത്യേകം പ്രസ്താവ്യമാണ്. അഴിമതിക്കെതിരെ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന സമരം കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളെയും സമീപനത്തെയും മറനീക്കി പുറത്തുകൊണ്ടുവന്നു എന്നു മാത്രം.
പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം കേന്ദ്ര ഭരണ സിരാകേന്ദ്രങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന അഴിമതിയുടെ പ്രശ്‌നം ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടികള്‍ നിരന്തരം പാര്‍ലമെന്റിന്റെയും പ്രധാനമന്ത്രിയുടെ തന്നെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച വിഷയങ്ങള്‍ അവഗണിച്ച് സഭാതലത്തില്‍ ബി ജെ പിയുമായി കൈകോര്‍ത്ത് ജനവികാരത്തെയും രാഷ്ട്രീയ വിവേകത്തിന്റെ മുന്നറിയിപ്പുകളെയും അവഗണിക്കാനാണ് മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് നിരന്തരം ശ്രമിച്ചുവരുന്നത്. ജനങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു. ഇനി കാത്തിരിക്കാന്‍ അവര്‍ തയ്യാറല്ല. വിലക്കയറ്റത്തിനെതിരെ രാജ്യത്തുടനീളം വളര്‍ന്നുവരുന്ന സമരങ്ങള്‍, പൊതുമേഖലയെ വിറ്റുതുലച്ചും തൊഴിലാളിവര്‍ഗത്തിന്റെ ജീവിതസുരക്ഷിതത്വം തകര്‍ത്തും മുന്നേറുന്ന സാമ്പത്തിക നയങ്ങള്‍, അഴിമതിരാജിനെതിരെ രാജ്യത്തുടനീളം പതഞ്ഞുയരുന്ന പ്രതിഷേധങ്ങള്‍ എന്നിവയെ അവഗണിച്ച് കേന്ദ്ര ഗവണ്‍മെന്റിന് ഇനി മുന്നോട്ടുപോവാന്‍ ആവില്ല. അത് മന്‍മോഹന്‍സിംഗും കോണ്‍ഗ്രസും യു പി എ സഖ്യവും തിരിച്ചറിഞ്ഞേ മതിയാവൂ. അതിനു കഴിഞ്ഞില്ലെങ്കില്‍, ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളില്‍ മൗലികമായ തിരുത്തലിനു തയ്യാറല്ലെങ്കില്‍, ഇന്നത്തെ ഭരണസംവിധാനത്തിന്റെ പതനം അനധിവിദൂരമല്ല.
അഴിമതിയില്‍ മാത്രം കേന്ദ്രീകരിച്ച് അന്നാ ഹസാരെക്കും അദ്ദേഹത്തിന്റെ സംഘത്തിനും ഏറെ മുന്നോട്ടുപോകാനാവില്ല എന്ന് അവര്‍ തന്നെ തിരിച്ചറിയുന്നു. അഴിമതിക്കപ്പുറം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാനും വ്യവസ്ഥിതിയിലെ മൗലിക മാറ്റത്തെകുറിച്ചു സംസാരിക്കാനും അന്നാ ഹസാരെയും സംഘവും സന്നദ്ധമായിരിക്കുന്നുവെന്നത് സ്വാഗതാര്‍ഹമാണ്. കക്ഷിരാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കാനും അതിന്‍മേല്‍ കോര്‍പ്പറേറ്റുകളും സാമ്രാജ്യത്വ സാമ്പത്തിക നയങ്ങളും നടത്തുന്ന കടന്നുകയറ്റത്തെ ചെറുക്കാനും രാജ്യത്തിനു കഴിയണം. രോഗലക്ഷണങ്ങള്‍ക്കെതിരെയല്ല മറിച്ച് രോഗകാരണങ്ങള്‍ക്കെതിരെ ജനവികാരത്തെ തിരിച്ചുവിടണം. അത്തരമൊരു മൗലിക സമര തന്ത്രത്തിനു മാത്രമെ, അഴിമതിക്കു തടയിടാനും വിലക്കയറ്റത്തെ നിയന്ത്രിക്കാനും കര്‍ഷകരുടെയും തൊഴിലാളികളുടെയും മഹാ ഭൂരിപക്ഷം വരുന്ന രാജ്യത്തെ പട്ടിണി പാവങ്ങളുടെയും നീതിപൂര്‍വമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ആവൂ. കോര്‍പ്പറേറ്റ് ദുരയില്‍ അധിഷ്ടിതമായ ഒരു സാമ്പത്തിക നയത്തിന് ആ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാവില്ല.
ഓഗസ്റ്റ് 23 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം നല്‍കിയിട്ടുള്ള ദേശീയ പ്രക്ഷോഭം നമ്മുടെ രാഷ്ട്രീയ രംഗത്ത് ക്രിയാത്മകമായ ഒരു മാറ്റത്തിന് നാന്ദി കുറിക്കണം. ആ പ്രക്ഷോഭം വന്‍ നഗരങ്ങളിലെ ഇടത്തരക്കാരുടെ വികാര പ്രകടനത്തിനപ്പുറം രാജ്യത്തെ കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, വനിതകള്‍ തുടങ്ങി രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍പരിഛേദത്തിന്റെ മുന്നേറ്റമായി മാറണം.
janayugom 210811
നാലു ഇടതുപക്ഷ പാര്‍ട്ടികളടക്കം ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒമ്പത് പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിക്കും ജനാധിപത്യ അവകാശനിഷേധങ്ങള്‍ക്കുമെതിരെ ഓഗസ്റ്റ് 23 ന് ദേശവ്യാപക പ്രക്ഷോഭസമരം നടത്തുകയാണ്. അഴിമതിക്കെതിരെ ഉയര്‍ന്നുവന്ന ജനവികാരത്തിനു ബഹുജന പിന്തുണ വിപുലമാക്കുന്നതിനും പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ നിലപാടിനു കരുത്തുപകരുന്നതിനുമാണ് ഈ സമരം. യു പി എ - എന്‍ ഡി എ സഖ്യത്തില്‍ ഉള്‍പ്പെടാത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ 2010 ഏപ്രില്‍ 27 ന് വിലക്കയറ്റത്തിനെതിരെ സംയുക്ത ഭാരത് ബന്ദ് വിജയകരമായി സംഘടിപ്പിച്ചിരുന്നു. ജനജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരിക്കല്‍കൂടി ഒറ്റക്കെട്ടായി സമരരംഗത്ത് അണിനിരക്കുന്നുവെന്നത് പ്രത്യാശാജനകമാണ്.
ReplyDelete