പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുമാസം തികയുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനനഷ്ടം ഒരു കോടി രൂപ. ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 21 വരെയുള്ള കണക്കെടുത്താല്‍ കോര്‍പ്പറേഷന്റെ ആകെ നഷ്ടം 82 കോടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേഷന്റെ പ്രതിദിനവരുമാനം മൂന്നുകോടി 80 ലക്ഷമായിരുന്നത് ഇപ്പോള്‍ രണ്ടുകോടി 80 ലക്ഷമായി കുറഞ്ഞു. ബസ്ചാര്‍ജ് വര്‍ധനയ്ക്കനുസൃതമായി കെഎസ്ആര്‍ടിസിയുടെ പ്രതിദിനവരുമാനത്തില്‍ 20 ശതമാനം വര്‍ധന ഉണ്ടാകേണ്ടിടത്ത് ഉണ്ടായത് നാമമാത്രവര്‍ധന.
എല്‍ഡിഎഫ് ഭരണത്തില്‍ ഉത്സവകാലങ്ങളിലും മറ്റും നാലുകോടി 30 ലക്ഷം വരെ കുതിച്ച പ്രതിദിനവരുമാനം കുത്തനെ ഇടിഞ്ഞു. സ്വകാര്യബസുകള്‍ക്ക് റൂട്ട് അനുവദിച്ചതാണ് വരുമാനം ഗണ്യമായി ഇടിയാന്‍ കാരണം. കെഎസ്ആര്‍ടിസിക്ക് നല്ല വരുമാനം ലഭിച്ചിരുന്ന റൂട്ടുകളിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചതും കോര്‍പ്പറേഷനെ പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 15 മുതല്‍ 20 ശതമാനം വരെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. കേടാവുന്ന ബസുകള്‍ നന്നാക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. 1,000 ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. നന്നാക്കാന്‍ സ്പെയര്‍ പാര്‍ട്സുകളില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാസം ആറുകോടി രൂപ മാറ്റിവച്ചിരുന്നത് യുഡിഎഫ് രണ്ടുകോടിയായി വെട്ടിക്കുറച്ചു. കെഎസ്ആര്‍ടിസിക്ക് ഏറ്റവും വരുമാനം ലഭിക്കുന്ന ജില്ല തിരുവനന്തപുരമാണ്. എന്നാല്‍ സമാന്തര സര്‍വീസുകള്‍ പിടിമുറുക്കിയതോടെ വലിയ നഷ്ടമാണ് ഇവിടെയും ഉണ്ടായത്. ഭരണമാറ്റത്തെത്തുടര്‍ന്ന് സ്വകാര്യബസ് സര്‍വീസിനുള്ള 220 അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. തൊഴിലാളിസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് തടഞ്ഞിരിക്കുകയാണ്.
(വി കെ രഘുപ്രസാദ്)
deshabhimani 220811
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുമാസം തികയുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനനഷ്ടം ഒരു കോടി രൂപ. ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 21 വരെയുള്ള കണക്കെടുത്താല്‍ കോര്‍പ്പറേഷന്റെ ആകെ നഷ്ടം 82 കോടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേഷന്റെ പ്രതിദിനവരുമാനം മൂന്നുകോടി 80 ലക്ഷമായിരുന്നത് ഇപ്പോള്‍ രണ്ടുകോടി 80 ലക്ഷമായി കുറഞ്ഞു. ബസ്ചാര്‍ജ് വര്‍ധനയ്ക്കനുസൃതമായി കെഎസ്ആര്‍ടിസിയുടെ പ്രതിദിനവരുമാനത്തില്‍ 20 ശതമാനം വര്‍ധന ഉണ്ടാകേണ്ടിടത്ത് ഉണ്ടായത് നാമമാത്രവര്‍ധന.
ReplyDeleteകോഴഞ്ചേരി-കോട്ടയം റൂട്ടിലെ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം. കോഴഞ്ചേരി-കോട്ടയം റൂട്ടിലോടുന്ന ചെയിന്‍ സര്‍വീസുകള്‍ പത്തനംതിട്ട-എറണാകുളം റൂട്ട് ആക്കിമാറ്റിയാണ് ഇതിനുള്ള ശ്രമം നടക്കുന്നത്. 14 ബസുകള്‍ ആറ് ട്രിപ്പുകള്‍ വീതം 84 തവണയാണ് കോഴഞ്ചേരി-കോട്ടയം റൂട്ടില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇത് പുനഃക്രമീകരിച്ച് പത്തനംതിട്ട-എറണാകുളം ആക്കിയാല്‍ കോര്‍പ്പറേഷന് വലിയ നഷ്ടമാണ് ഉണ്ടാവുക. കോഴഞ്ചേരി-കോട്ടയം ചെയിന്‍ സര്‍വീസ് വഴി പ്രതിദിനം ഒന്നരലക്ഷം രൂപ വരെയാണ് കോര്‍പ്പറേഷന് ലഭിച്ചിരുന്ന വരുമാനം. എന്നാല്‍ , ഈ സര്‍വീസുകള്‍ മാറ്റിയാല്‍ ഇത് നഷ്ടമാകും. ദീര്‍ഘദൂര സര്‍വീസാക്കുമ്പോള്‍ സ്റ്റോപ്പുകളുടെ എണ്ണം കുറയും. യാത്രക്കാര്‍ക്ക് ദുരിതമാകുന്നതോടൊപ്പം വരുമാനത്തിലും കുറവ് വരും. സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനാണ് ചെയിന്‍ സര്‍വീസുകള്‍ വെട്ടികുറയ്ക്കുന്നതെന്നാണ് ആരോപണം. എല്‍ഡിഎഫ് ഭരണകാലത്ത് ഗതാഗത മന്ത്രി മാത്യ ടി തോമസ് ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് കോഴഞ്ചേരി-കോട്ടയം റൂട്ടില്‍ ചെയിന്‍ സര്‍വീസ് ആരംഭിച്ചത്. കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നടത്തുന്ന നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. നേരത്തെ തിരുവല്ലയില്‍നിന്ന് എറണാകുളത്ത് പോയി തിരിച്ച് പത്തനംതിട്ട വഴി തിരുവല്ലയില്‍ എത്തിയിരുന്ന സര്‍വീസ് തിരുവല്ല മുതല്‍ എറണാകുളം അമൃത ആശുപത്രിയെന്ന് റൂട്ടാക്കി മാറ്റി. 4000 രൂപയാണ് ഇതുവഴി കെഎസ്ആര്‍ടിസിക്ക് നഷ്ടം.
ReplyDelete