Monday, August 22, 2011

സര്‍ക്കാരിന്റെ ബില്‍ പിന്‍വലിക്കണം: ഹസാരെ

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ചര്‍ച്ചക്ക് അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കണമെന്ന് അണ്ണ ഹസാരെ. ബില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥനെ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് വന്ന് ചര്‍ച്ച ചെയ്താലും ആവശ്യങ്ങളില്‍ നിന്ന് പിന്‍മാറില്ല. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം സംശയാസ്പദമാണ്. എന്നാല്‍ , ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നില്ല. എപ്പോഴും തുറന്ന മനസ്സാണ്-ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള നിരാഹാരസമരം ആറുനാള്‍ പിന്നിട്ട വേളയില്‍ ഹസാരെ പറഞ്ഞു.

സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ 30നുമുമ്പ് പിന്‍വലിക്കണമെന്നാണ് ഹസാരെ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ, എംപിമാരുടെ വീടുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്താന്‍ പൗരസമൂഹനേതാക്കള്‍ അനുയായികളോട് ആഹ്വാനം ചെയ്തു. അതത് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ എംപിമാരുടെ വീടിനുമുന്നില്‍ ധര്‍ണ നടത്തുമെന്നും ജനലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന ഉറപ്പ് എഴുതിവാങ്ങുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, റെയ്സ്കോഴ്സ് റോഡില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജനലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച 80 അണ്ണ ഹസാരെ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്തെ പ്രധാന പ്രശ്നം അഴിമതിയാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കുകയും പരിഹരിക്കാന്‍ നടപടിയെടുക്കുകയും ചെയ്താലേ ഇപ്പോള്‍ നടക്കുന്ന സമരം അവസാനിപ്പിക്കാനാകൂ എന്ന് കര്‍ണാടക മുന്‍ലോകായുക്ത സന്തോഷ് ഹെഗ്ഡെ പറഞ്ഞു.
(ദിനേശ്വര്‍മ)

deshabhimani 220811

1 comment:

  1. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ചര്‍ച്ചക്ക് അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കണമെന്ന് അണ്ണ ഹസാരെ. ബില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥനെ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് വന്ന് ചര്‍ച്ച ചെയ്താലും ആവശ്യങ്ങളില്‍ നിന്ന് പിന്‍മാറില്ല. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം സംശയാസ്പദമാണ്. എന്നാല്‍ , ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നില്ല. എപ്പോഴും തുറന്ന മനസ്സാണ്-ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള നിരാഹാരസമരം ആറുനാള്‍ പിന്നിട്ട വേളയില്‍ ഹസാരെ പറഞ്ഞു.

    ReplyDelete