പാരീസ്: അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സ്‌ഫോടനാത്മകമായ സ്ഥിതിയിലേക്കത്തിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളുടെ സംഘടനയായ ജി-7 ഉടന്‍ സമ്മേളിക്കും. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ഇറ്റലിയാണ് ജി-7 സമ്മേളനത്തിനു മുന്‍കൈ എടുത്തിട്ടുള്ളത്. എല്ലാ രാഷ്ട്രങ്ങളെയും ബാധിക്കുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം എത്തിയിരിക്കുന്നുവെന്നും രാഷ്ട്രങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമായിട്ടുള്ളതെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയൊബെര്‍ലൂസ്‌ക്കോനി പറഞ്ഞു. പൊതുകടം വര്‍ധിച്ചതിനെതുടര്‍ന്നുണ്ടായിട്ടുള്ള സാമ്പത്തികപ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ദേശീയ പാര്‍ലമെന്റുകള്‍ സമ്മേളിക്കുന്നതിനുമുമ്പായിത്തന്നെ ജി-7 സമ്മേളനം ചേരുന്നതിനാണ് നീക്കം.
സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍കോസിയും ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാമെര്‍ക്കലും തമ്മില്‍ പലതവണ ഫോണില്‍ സംസാരിച്ചു. ഇരുനേതാക്കളും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയേയും ബന്ധപ്പെട്ടിട്ടുണ്ട്. ഗ്രീസ്, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ രാഷ്ട്രങ്ങള്‍ നേരിട്ട പ്രതിസന്ധി, യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ യത്‌നത്തില്‍ തല്‍ക്കാലത്തേക്ക് തരണം ചെയ്തുവെങ്കിലും മറ്റ് രാജ്യങ്ങളിലേക്കുകൂടി പ്രതിസന്ധി വ്യാപിക്കുന്നത് നേതാക്കളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇറ്റലിയ്ക്കുപുറമേ സ്‌പെയിനും ഗുരുതരമായ പ്രതിസന്ധിയിലാണ്. ഈ രാഷ്ട്രങ്ങളുടെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയാത്തപക്ഷം യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രത്യേകിച്ച് ഫ്രാന്‍സിന്റെ നില പരുങ്ങലിലാകും. പ്രതിസന്ധി തരണം ചെയ്യാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് രാഷ്ട്രനേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ട്. യൂറോ ബോണ്ടുകള്‍ പുറപ്പെടുവിക്കാനുള്ള നിര്‍ദേശത്തെ ജര്‍മനി ശക്തമായി എതിര്‍ക്കുകയാണ്.
janayugom 070811
അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സ്‌ഫോടനാത്മകമായ സ്ഥിതിയിലേക്കത്തിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളുടെ സംഘടനയായ ജി-7 ഉടന്‍ സമ്മേളിക്കും. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ഇറ്റലിയാണ് ജി-7 സമ്മേളനത്തിനു മുന്‍കൈ എടുത്തിട്ടുള്ളത്. എല്ലാ രാഷ്ട്രങ്ങളെയും ബാധിക്കുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം എത്തിയിരിക്കുന്നുവെന്നും രാഷ്ട്രങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമായിട്ടുള്ളതെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയൊബെര്‍ലൂസ്‌ക്കോനി പറഞ്ഞു. പൊതുകടം വര്‍ധിച്ചതിനെതുടര്‍ന്നുണ്ടായിട്ടുള്ള സാമ്പത്തികപ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ദേശീയ പാര്‍ലമെന്റുകള്‍ സമ്മേളിക്കുന്നതിനുമുമ്പായിത്തന്നെ ജി-7 സമ്മേളനം ചേരുന്നതിനാണ് നീക്കം.
ReplyDelete