Sunday, August 21, 2011

സ്‌പെക്ട്രം : സി ബി ഐ അന്വേഷണം വഴിമുട്ടുന്നു

ചെന്നൈ: 2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം വഴിമുട്ടുന്നു. എയര്‍സെല്‍ കമ്പനിക്ക് അനധികൃതമായി ലൈസന്‍സ് നല്‍കിയതും ദയാനിധിമാരന്‍ ടെലികോം മന്ത്രിയായിരിക്കെ വീട്ടില്‍ നിന്നും സണ്‍ ടി വിയിലേക്ക് ഒ എഫ് സി കേബിള്‍ വലിച്ച് ഇന്ത്യന്‍ ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളാണ് അക്ഷരാര്‍ഥത്തില്‍ പൊടുന്നനെ നിലച്ചത്. എയര്‍സെല്ലിന് ലൈസന്‍സ് നല്‍കിയതും ഒ എഫ് സി കേബിള്‍ വലിച്ചതും സംബന്ധിച്ച കാര്യങ്ങള്‍ സി ബി ഐയുടെ അന്വേഷണത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. കേസ് അന്വേഷണത്തിന് ആദ്യമുണ്ടായിരുന്ന ചൂടും ചുറുചുറുക്കും ഇല്ലെന്ന് മാത്രമല്ല കേസ് ഫയലില്‍ നിന്ന് ഇക്കാര്യങ്ങള്‍ ഒഴിവാക്കിയ പോലെയാണ് ഇപ്പോഴുള്ള നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണ ശൈലിക്ക് പെട്ടെന്നുണ്ടായ മാറ്റത്തില്‍ അന്വേഷണത്തില്‍ പങ്കെടുത്ത ചില ഉദ്യോഗസ്ഥര്‍പോലും കാരണമറിയാതെ ഉഴലുകയാണ്.

2 ജി ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് താന്‍ കാര്യങ്ങള്‍ നീക്കിയതെന്ന് മുന്‍ കേന്ദ്രമന്ത്രി രാജ കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലും ചിദംബരം, കപില്‍ സിബല്‍ എന്നിവരുടെ പേരുക!ള്‍ കടന്നുവന്നതിനും പിറകെയാണ് സി ബി ഐയുടെ നടപടികളിലും അന്വേഷണത്തിലും ചില മാറ്റങ്ങള്‍ വന്നത്. തമിഴ്‌നാട്ടില്‍ ഡി എം കെയെ ഇനിയും വേദനിപ്പിച്ചാല്‍ യു പി എ സര്‍ക്കാരിന് മറ്റൊരു പ്രതിസന്ധി കൂടി നേരിടേണ്ടിവരുന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. പ്രണബ് മുഖര്‍ജി-കരുണാനിധി കൂടിക്കാഴ്ചയ്ക്കുശേഷമാണ് 2 ജി ഇടപാടുമായി ബന്ധപ്പെട്ട് പല ഡി എം കെ നേതാക്കള്‍ക്കും അതുവരെ ഉണ്ടായിരുന്ന ഭയം വിട്ടുമാറിയതെന്നതും സംശയങ്ങള്‍ക്ക് വക നല്‍കുന്നുണ്ട്. എയര്‍സെല്ലിന് ലൈസന്‍സ് അനുവദിച്ചതും ടെലികോം സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തി കോടികള്‍ നഷ്ടമായ സംഭവത്തില്‍ സി ബി ഐ ഇനിയും പ്രാഥമിക അന്വേഷണം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. രാജയുടെ വെളിപ്പെടുത്തലുകള്‍ സൃഷ്ടിച്ച പ്രത്യാഘാതത്തിനു പിറകെ ലോക്‌സഭ നടക്കുന്നതിനാല്‍ അന്വേഷണത്തെ ചൊല്ലി അറസ്റ്റും മറ്റ് നടപടികളും നടക്കാതിരിക്കാന്‍ സി ബി ഐക്ക് നിരദേശമുണ്ടെന്നും ചില ഉദ്യോഗസ്ഥന്‍മാര്‍ സംശയിക്കുന്നു.
 (പി കെ അജിത്കുമാര്‍)

janayugom 210811

1 comment:

  1. 2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം വഴിമുട്ടുന്നു. എയര്‍സെല്‍ കമ്പനിക്ക് അനധികൃതമായി ലൈസന്‍സ് നല്‍കിയതും ദയാനിധിമാരന്‍ ടെലികോം മന്ത്രിയായിരിക്കെ വീട്ടില്‍ നിന്നും സണ്‍ ടി വിയിലേക്ക് ഒ എഫ് സി കേബിള്‍ വലിച്ച് ഇന്ത്യന്‍ ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളാണ് അക്ഷരാര്‍ഥത്തില്‍ പൊടുന്നനെ നിലച്ചത്. എയര്‍സെല്ലിന് ലൈസന്‍സ് നല്‍കിയതും ഒ എഫ് സി കേബിള്‍ വലിച്ചതും സംബന്ധിച്ച കാര്യങ്ങള്‍ സി ബി ഐയുടെ അന്വേഷണത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. കേസ് അന്വേഷണത്തിന് ആദ്യമുണ്ടായിരുന്ന ചൂടും ചുറുചുറുക്കും ഇല്ലെന്ന് മാത്രമല്ല കേസ് ഫയലില്‍ നിന്ന് ഇക്കാര്യങ്ങള്‍ ഒഴിവാക്കിയ പോലെയാണ് ഇപ്പോഴുള്ള നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണ ശൈലിക്ക് പെട്ടെന്നുണ്ടായ മാറ്റത്തില്‍ അന്വേഷണത്തില്‍ പങ്കെടുത്ത ചില ഉദ്യോഗസ്ഥര്‍പോലും കാരണമറിയാതെ ഉഴലുകയാണ്.

    ReplyDelete