Tuesday, August 2, 2011
വിലക്കയറ്റം തുടരും
ന്യൂഡല്‍ഹി: വിലക്കയറ്റം ശമനമില്ലാതെ തുടരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി. ഒക്ടോബര്‍വരെയെങ്കിലും വിലക്കയറ്റനിരക്ക് ഒമ്പത് ശതമാനമായി തുടരും. നവംബറില്‍ വിലക്കയറ്റം കുറയും. എന്നാല്‍ ആഗോള ഭക്ഷ്യ, ഊര്‍ജ ലഭ്യതയില്‍ വീണ്ടും ഇടിവുണ്ടായാല്‍ വിലക്കയറ്റം തുടരും. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധന പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും 2011-12ലെ സാമ്പത്തിക അവലോകനം പുറത്തിറക്കികൊണ്ട് സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ പറഞ്ഞു. ജൂണില്‍ വിലക്കയറ്റനിരക്ക് 9.4 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്ന സാഹചര്യത്തിലാണ് മൂന്നു മാസത്തിന് ശേഷം വിലകുറയുമെന്ന് സമിതി വിലയിരുത്തുന്നത്. കരുതല്‍ ശേഖരത്തിലുള്ള 6.55 കോടി ടണ്‍ ഭക്ഷ്യധാന്യം വിലക്കയറ്റം തടയാന്‍ പൊതുവിതരണ ശൃംഖലയിലൂടെയും പൊതുവിപണിയിലൂടെയും വിതരണംചെയ്യണമെന്ന് സമിതി നിര്‍ദേശിച്ചു. തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലായിരിക്കണം റേഷന്‍ വിതരണം. സബ്സിഡി പണമായി നല്‍കണമെന്നുംസമിതി നിര്‍ദേശിച്ചു.
വിലക്കയറ്റവും കാര്‍ഷിക-വ്യാവസായിക മേഖലയിലെ വളര്‍ച്ചക്കുറവും കാരണം 2010-11 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 8.2 ശതമാനമായി കുറയുമെന്ന് സാമ്പത്തിക അവലോകനം പറയുന്നു. 2010-11 സാമ്പത്തികവര്‍ഷം കാര്‍ഷിക വളര്‍ച്ച ആറു ശതമാനമാണെങ്കില്‍ നടപ്പു വര്‍ഷം അത് മൂന്ന് ശതമാനമായി കുറയും. വ്യവസായ വളര്‍ച്ചനിരക്ക് 7.9 ശതമാനത്തില്‍ നിന് 7.1 ശതമാനമായി കുറയും. ഊര്‍ജരംഗത്ത് പ്രതീക്ഷിത ഉല്‍പ്പാദനം കൈവരിക്കാന്‍ കഴിയാത്തതും സാമ്പത്തികവളര്‍ച്ചയെ ദോഷമായി ബാധിക്കുന്നുണ്ട്. കല്‍ക്കരി-വൈദ്യുത മന്ത്രാലയങ്ങളുടെ പദ്ധതികള്‍ക്ക് പരിസ്ഥിതി മന്ത്രാലയം അനുവാദം നല്‍കാത്തതാണ് കാരണം. ഇത്തരം പദ്ധതികള്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കണം. അനുവാദം ലഭിച്ച ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്ന ഘട്ടത്തില്‍ അതിനെ എതിര്‍ക്കുന്ന നടപടി സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും ഉപദേശകസമിതി നിര്‍ദേശിച്ചു.
deshabhimani 020811
Labels:
വാര്‍ത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
വിലക്കയറ്റം ശമനമില്ലാതെ തുടരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി. ഒക്ടോബര്‍വരെയെങ്കിലും വിലക്കയറ്റനിരക്ക് ഒമ്പത് ശതമാനമായി തുടരും. നവംബറില്‍ വിലക്കയറ്റം കുറയും. എന്നാല്‍ ആഗോള ഭക്ഷ്യ, ഊര്‍ജ ലഭ്യതയില്‍ വീണ്ടും ഇടിവുണ്ടായാല്‍ വിലക്കയറ്റം തുടരും. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധന പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും 2011-12ലെ സാമ്പത്തിക അവലോകനം പുറത്തിറക്കികൊണ്ട് സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ പറഞ്ഞു.
ReplyDelete