ന്യൂഡല്‍ഹി: ഭൂട്ടാന്‍ ലോട്ടറി അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി ആഭ്യന്തരസഹമന്ത്രി ജിതേന്ദ്രസിങ് രാജ്യസഭയില്‍ ടി എന്‍ സീമയുടെ ചോദ്യത്തിന് മറുപടി നല്‍കി. 2010 ജൂണില്‍ കേരളം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ മന്ത്രാലയം ഭൂട്ടാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. കേരള സര്‍ക്കാരിന്റെ ആശങ്ക ഭൂട്ടാന്‍ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ വിതരണക്കാരുമായുള്ള കരാര്‍ റദ്ദാക്കി. ആഗസ്ത് 18 മുതല്‍ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ചെയ്തു.
സിക്കിം ലോട്ടറിക്കെതിരെയും കേരളം പരാതി നല്‍കിയിരുന്നു. കേന്ദ്രം ഇടപെട്ട് ഈ ലോട്ടറികള്‍ നിരോധിക്കണമെന്നായിരുന്നു ആവശ്യം. സിക്കിം സര്‍ക്കാരുമായി ആഭ്യന്തരമന്ത്രാലയം വിഷയം ചര്‍ച്ചചെയ്തു. 2010 ഡിസംബറില്‍ സിക്കിം സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. സിക്കിം ലോട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളെല്ലാം തിരുത്തിയതായാണ് സിക്കിം സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്- മന്ത്രി അറിയിച്ചു.
2005 മുതലുള്ള ആറുവര്‍ഷ കാലയളവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ 26 യുദ്ധവിമാനം തകര്‍ന്നതായി പ്രതിരോധമന്ത്രി എ കെ ആന്റണി രാജ്യസഭയില്‍ കെ എന്‍ ബാലഗോപാലിനെ അറിയിച്ചു. ആറു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. 2009-10ല്‍ മാത്രം പത്തുവിമാനം തകര്‍ന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ടാക്സിവേയുടെ നിര്‍മാണം അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് സിവില്‍ വ്യോമയാനമന്ത്രി വയലാര്‍ രവി ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷിനെ അറിയിച്ചു.
deshabhimani 250811
ഭൂട്ടാന്‍ ലോട്ടറി അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി ആഭ്യന്തരസഹമന്ത്രി ജിതേന്ദ്രസിങ് രാജ്യസഭയില്‍ ടി എന്‍ സീമയുടെ ചോദ്യത്തിന് മറുപടി നല്‍കി. 2010 ജൂണില്‍ കേരളം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ മന്ത്രാലയം ഭൂട്ടാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. കേരള സര്‍ക്കാരിന്റെ ആശങ്ക ഭൂട്ടാന്‍ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ വിതരണക്കാരുമായുള്ള കരാര്‍ റദ്ദാക്കി. ആഗസ്ത് 18 മുതല്‍ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ചെയ്തു.
ReplyDelete