Saturday, August 20, 2011

കണ്ണൂര്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഭാഗമായുള്ള മാനന്തവാടി ഗവ.എന്‍ജിനീയറിങ് കോളേജിലും പി കെ കാളന്‍ സ്മാരക കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും യൂണിയന്‍ ഭരണം എസ്എഫ്ഐ നേടി. മേരി മാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടനാടിസ്ഥാനത്തിലായിരുന്നില്ല തെരഞ്ഞെടുപ്പ് നടന്നത്. മാനന്തവാടി ഗവ. കോളേജില്‍ ജനറല്‍ സീറ്റില്‍ എട്ടില്‍ ആറും എസ്എഫ്ഐ നേടി. ചെയര്‍മാന്‍ : ജിതിന്‍ മാത്യു, വൈസ്ചെയര്‍മാന്‍ : സ്വതി ബിനോസ്്, യുയുസി: മുഹമ്മദ് അഷ്കര്‍ , സ്റ്റുഡന്റ് എഡിറ്റര്‍ : വി എസ് സുജിത്ത്, ഫൈനാട്സ് സെക്രട്ടറി ഗോകുല്‍ദീപ്, ഇലക്ട്രോണിക്ക് അസോ. സെക്രട്ടറി രാകേഷ് രാജന്‍ , കോമേഴ്സ് അസോ.സെക്രട്ടറി ശ്രീജിത്ത്, ഇംഗ്ലീഷ് അസോ.സെക്രട്ടറി നീനുജോസ്. റപ്രസന്റേറ്റീവ് ലാലു ജോസ്. പി കെ കാളന്‍ അപ്ലൈഡ് സയന്‍സ് കോളേജ് ഭാരവാഹികള്‍ : അര്‍സലാന്‍ (ചെയര്‍മാന്‍), അനുശ്രീ കെ രാജന്‍(വൈസ് ചെയര്‍മാന്‍), വി വിഷാന്ത് (ജനറല്‍ സെക്രട്ടറി ), ശരണ്യനാഥ് (ജോ.സെക്രട്ടറി) , കൃഷ്ണനുണ്ണി (യുയുസി), മുഹമ്മദ് ഇക്ബാല്‍ (മാഗസിന്‍ എഡിറ്റര്‍), എസ് ഹുസൈന്‍ (ഫൈനാട്സ് സെക്രട്ടറി), അജില്‍ സദാനന്ദന്‍(ഫൈനാട്സ് സെക്രട്ടറി), അഖില തോമസ് (കോമേഴ്സ് അസോ. സെക്രട്ടറി), മനുപ്രസാദ് (കംപ്യുട്ടര്‍ സയന്‍സ് അസോ.സെക്രട്ടറി), ജി ജി ധനേഷ് (ഒന്നാംവര്‍ഷ ഡിഗ്രി റെപ്രസന്റേറ്റീവ്), ഷെറിന്‍ അബ്രഹാം (രണ്ടാം വര്‍ഷ ഡിഗ്രി റെപ്രസന്റേറ്റീവ്). മേരി മാതാ കോളേജ് ഭാരവാഹികള്‍ : ആല്‍ബിന്‍ (ചെയര്‍മാന്‍), റിഥിന്‍ (യുയുസി).

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് ചരിത്ര വിജയം

കാസര്‍കോട്: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 15 കോളേജുകളില്‍ 11ഉം നേടിയാണ് എസ്എഫ്ഐ ആധിപത്യം പുലര്‍ത്തിയത്. എംഎസ്എഫ്- എബിവിപി ശക്തികേന്ദ്രമായ കാസര്‍കോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളേജ് എന്നിവിടങ്ങളില്‍ ചരിത്രം തിരുത്തിയെഴുതി മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയം കണ്ടു. വിദ്യാര്‍ഥികളെ അക്രമിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എംഎസ്്എഫ്- കെഎസ്യു- എബിവിപി സഖ്യത്തിന്റെ ശ്രമത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ നല്‍കിയത്. എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജ്, ചീമേനി ഐഎച്ച്ആര്‍ഡി കോളേജ്, നീലേശ്വരം പാലാത്തടം ക്യാമ്പസ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന കാലിച്ചാനടുക്കം എസ്എന്‍ഡിപി, മുന്നാട് പീപ്പിള്‍സ്, കാഞ്ഞങ്ങാട് നെഹ്റു, കുമ്പള ഐഎച്ച്ആര്‍ഡി, മടിക്കൈ ഐഎച്ച്ആര്‍ഡി, പെരിയ അംബേദ്കര്‍ എന്നിവിടങ്ങളിലെയും മുഴുവന്‍ സീറ്റുകളില്‍ എസ്എഫ്ഐ വിജയിച്ചു. പടന്ന ഷറഫ് കോളേജില്‍ എംഎസ്എഫും രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ കെഎസ്യുവും വിജയിച്ചു. രാജപുരത്ത് സ്റ്റുഡന്റ് എഡിറ്ററായി എസ്എഫ്ഐ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടു.

കലാലയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള എംഎസ്എഫ്- എബിവിപി നിലപാടുകള്‍ക്കെതിരെയുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്താണ് മഞ്ചേശ്വരത്തും കാസര്‍കോട്ടും കണ്ടത്. ജില്ലയില്‍ എസ്എഫ്ഐ തനിച്ചും എംഎസ്എഫ്- കെഎസ്യു- എബിവിപി സഖ്യവുമാണ് മത്സരിച്ചത്. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ, അരാഷ്ട്രീയതക്കെതിരെ, വര്‍ഗീയതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കാസര്‍കോട് ഗവ. കോളേജില്‍ വിജയികളെ ആനയിച്ച് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് ആഹ്ലാദപ്രകടനം നടത്തി. ജില്ലാപ്രസിഡന്റ് പി ശിവപ്രസാദ്, എ വി ശിവപ്രസാദ്, സുഭാഷ് പാടി, മുഹമ്മദ് റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. എസ്എഫ്ഐ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ഥികളുടെ ശബ്ദമാണെന്ന തിരിച്ചറിവും സംഘടനയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരവുമാണ് തെരശഞ്ഞടുപ്പിലെ ചരിത്ര വിജയമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കോളേജ് യൂണിയന്‍ : എസ്എഫ്ഐക്ക് അത്യുജ്വല വിജയം

കണ്ണൂര്‍ : കെഎസ്യു നേതൃത്വത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ തൂത്തെറിഞ്ഞ് ജില്ലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് അത്യുജ്വല വിജയം. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനുള്ള വിദ്യാര്‍ഥികളുടെ പ്രതികരണമാണ് എസ്എഫ്ഐ നേടിയ ഗംഭീര വിജയം. വര്‍ഗീയ വിദ്യാര്‍ഥി സംഘടനകളെ കൂട്ടുപിടിച്ച് എസ്എഫ്ഐയെ നേരിടാനുള്ള കെഎസ്യു ശ്രമത്തിന് കനത്ത തിരിച്ചടിയായി. വര്‍ഗീയ ശക്തികള്‍ക്ക് ക്യാമ്പിസിലിടമില്ലെന്ന വിദ്യാര്‍ഥികളുടെ പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പില്‍ മുഴങ്ങിയത്. കണ്ണൂര്‍ സര്‍കലാശാല കോളേജ് യൂണിയനുകളില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 29 കോളേജില്‍ 22 നേടി എസ്എഫ്ഐ അവിസ്മരണീയ നേട്ടം കൊയ്തു. ആകെയുള്ള 38 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍28 ഉം എസ്എഫ്ഐ കരസ്ഥമാക്കി. മുഴുവന്‍ മേജര്‍ സീറ്റുകളും കൈയടിക്കയാണ് എസ്എഫ്ഐ ചരിത്ര വിജയം നേടിയത്.

എസ്എന്‍ കോളേജ് കണ്ണൂര്‍ , പയ്യന്നൂര്‍ , ബ്രണ്ണന്‍ , വനിത, എസ്ഇഎസ് ശ്രീകണ്ഠപുരം, മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജ്, മാത്തില്‍ ഗുരുദേവ്, ആദിത്യകിരണ്‍ കുറ്റൂര്‍ , ഐഎച്ച്ആര്‍ഡി നെരുവമ്പ്രം, പിലാത്തറ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കല്യാശേരി ആംസ്റ്റെക്, പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജ്, മൊറാഴ ആര്‍ട്സ് ആന്‍ഡ് സയന്‍സ്, കാഞ്ഞിരങ്ങാട് കോ-ഓപ്പറേറ്റീവ് കോളേജ്, ആലക്കോട് ഔവര്‍ കോളേജ്, മയ്യില്‍ ഐടിഎം, മയ്യില്‍ എംബിഎ, കൂത്തുപറമ്പ് എംഇഎസ്, പിണറായി അപ്ലൈഡ് സയന്‍സ്, പാലയാട് യൂണിവേഴ്സിറ്റി സെന്റര്‍ , ഐഎച്ച്ആര്‍ഡി കോളേജ് പുറക്കളം, ഇ എം എസ് മെമ്മോറിയല്‍ കോളേജ് കുന്നോത്ത് എന്നിവിടങ്ങളിലെ മുഴുവന്‍ മേജര്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി. ജില്ലയിയില്‍ എസ്എഫ്ഐ 19 സീറ്റിലേക്ക് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാപ്രസിഡന്റ് ബി ഷംസുദ്ദീനും സെക്രട്ടറി വി കെ സനോജും അഭിവാദ്യം ചെയ്തു. എസ്എഫ്ഐ ആഹ്ലാദ പ്രകടനം നിരോധിച്ച ജില്ലാ പൊലീസ് മേധാവിയുടെ നടപടിയില്‍ ജില്ലാസെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. നിര്‍മലഗിരി കോളേജില്‍ യുയുസി, എഡിറ്റര്‍ , അഞ്ച് മൈനര്‍ സ്ഥാനങ്ങള്‍ എന്നിവ എസ്എഫ്ഐ നേടി. യുയുസിയായി യു നികാന്ത്, എഡിറ്ററായി കെ ഷിബിന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെണ്ടയാട് എം ജി കോളേജില്‍ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് കെ റംനയും മൂന്ന് അസോസിയേഷന്‍ സ്ഥാനങ്ങളും ജയിച്ചു.

deshabhimani 200811

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനുള്ള വിദ്യാര്‍ഥികളുടെ പ്രതികരണമാണ് എസ്എഫ്ഐ നേടിയ ഗംഭീര വിജയം. വര്‍ഗീയ വിദ്യാര്‍ഥി സംഘടനകളെ കൂട്ടുപിടിച്ച് എസ്എഫ്ഐയെ നേരിടാനുള്ള കെഎസ്യു ശ്രമത്തിന് കനത്ത തിരിച്ചടിയായി. വര്‍ഗീയ ശക്തികള്‍ക്ക് ക്യാമ്പിസിലിടമില്ലെന്ന വിദ്യാര്‍ഥികളുടെ പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പില്‍ മുഴങ്ങിയത്.

    ReplyDelete