ചെറുവത്തൂര്‍ : ശ്രീജിത് പലേരി സംവിധാനം ചെയ്ത "പ്രിയപ്പെട്ട നാട്ടുകാരെ" സിനിമയില്‍നിന്ന് ഒബാമയ്ക്ക് എതിരെയുള്ള പ്രതിഷേധ പ്രകടനം സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്തു.
സാമ്രാജ്യത്വത്തിനും അധിനിവേശത്തിനുമെതിരെയുള്ള സന്ദേശവും ആധുനിക രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്കെതിരെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നുവരവും യുദ്ധക്കൊതിക്കും ആയുധക്കച്ചവടത്തിനുമെതിരെയാണ് പ്രകടനം നടക്കുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ സിനിമയിലെ ദൃശ്യം ഇന്റര്‍നെറ്റ് വഴി പ്രചരിച്ചാല്‍ രാജ്യത്തിന് ദോഷം ചെയ്യുമെന്ന കാരണത്താലാണ് പ്രകടന ഭാഗം നീക്കിയത്. അമേരിക്കക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങള്‍ ലോകമെങ്ങും നടക്കുമ്പോള്‍ സിനിമയിലെ ദൃശ്യത്തിനുമാത്രം വിലക്ക് കല്‍പിക്കുന്നത് ശരിയല്ലെന്ന് സംവിധായകന്‍ ശ്രീജിത് പലേരി പറഞ്ഞു.
കയ്യൂര്‍ , ചീമേനി, കൊടക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നേരത്തെ ആഗസ്ത് 20ന് റിലീസ് തീരുമാനിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കുകാരണം 25ലേക്ക് നീട്ടുകയായിരുന്നു. ഗ്രാമി എന്റര്‍ടൈന്‍മെന്റ കമ്പനിക്ക് വേണ്ട് ശ്രീജിത് പലേരി സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ചിത്രം സജേഷ് നായരാണ് നിര്‍മിക്കുന്നത്. കലാഭവന്‍മണി, ബാല, ജഗതി ശ്രീകുമാര്‍ , മാള അരവിന്ദന്‍ , ഗണേഷ്കുമാര്‍ , ലക്ഷ്മിശര്‍മ്മ തുടങ്ങി വലിയ താരനിരയാണുള്ളത്.
deshabhimani 230811
സാമ്രാജ്യത്വത്തിനും അധിനിവേശത്തിനുമെതിരെയുള്ള സന്ദേശവും ആധുനിക രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്കെതിരെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നുവരവും യുദ്ധക്കൊതിക്കും ആയുധക്കച്ചവടത്തിനുമെതിരെയാണ് പ്രകടനം നടക്കുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ സിനിമയിലെ ദൃശ്യം ഇന്റര്‍നെറ്റ് വഴി പ്രചരിച്ചാല്‍ രാജ്യത്തിന് ദോഷം ചെയ്യുമെന്ന കാരണത്താലാണ് പ്രകടന ഭാഗം നീക്കിയത്.
ReplyDelete