ന്യൂഡല്‍ഹി: വിലക്കയറ്റത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെ ചര്‍ച്ച നടത്താമെന്ന നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി. ബിജെപി യുമായി ചേര്‍ന്ന് സംയുക്ത പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് മുന്‍കൈയെടുക്കുകയായിരുന്നു. ഇടതു പാര്‍ട്ടികളുടെ ആവശ്യപ്രകാരം വോട്ടെടുപ്പോടെ വിലക്കയറ്റം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ചൊവ്വാഴ്ചത്തെ ധാരണ. സര്‍ക്കാരിന്റെ നിലപാട് മാറ്റത്തില്‍ ഇടതുപാര്‍ട്ടികള്‍ പ്രതിഷേധിച്ചു. സംയുക്ത പ്രമേയത്തിന് ഭേദഗതികൊണ്ടുവരുമെന്ന് ഇടതുനേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെയാണ് ബിജെപി യെ സമീപിച്ച് സംയുക്തപ്രമേയത്തിനുവേണ്ടി രഹസ്യമായി ശ്രമിച്ചത്. ഇതനുസരിച്ച് യശ്വന്ത് സിന്‍ഹയായിരിക്കും പ്രമേയം അവതരിപ്പിക്കുക. ചോദ്യോത്തര വേളയ്ക്കു ശേഷമാകും പ്രമേയം ചര്‍ച്ചക്കു വരിക.
ബിജെപി യൊഴികെയുള്ള പ്രതിപക്ഷപാര്‍ട്ടികളെ സര്‍ക്കാര്‍ കണക്കിലെടുക്കാത്തതിലും പ്രതിഷേധമുയര്‍ന്നു. രാവിലെ പതിനൊന്നിന് ലോക്സഭയില്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചയാരംഭിച്ചു. സമാനമായ ചര്‍ച്ച അടുത്തയാഴ്ച രാജ്യസഭയിലും നടക്കും. എന്നാല്‍ , അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ ധാരണയായില്ല. പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
deshabhimani news
No comments:
Post a Comment