വിദ്യാര്‍ഥികളിലും അധ്യാപകരിലും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ടിച്ച് സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷ പുനഃസ്ഥാപിക്കാന്‍ തീരുമാനം. പൊതു ചോദ്യപേപ്പറോ ടൈംടേബിളോ ഇല്ലാതെയാകും പരീക്ഷ. അതതു വിഷയങ്ങളുടെ ചോദ്യങ്ങളടങ്ങുന്ന ക്വസ്റ്റ്യന്‍ബാങ്ക് വിദ്യാഭ്യാസവകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്ക് ഇഷ്ടമുള്ള ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് പരീക്ഷ നടത്താം.അധ്യാപകസംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഓണപ്പരീക്ഷ പുനരാരംഭിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് വിളിച്ചുചേര്‍ത്ത അധ്യാപകസംഘടനകളുടെ യോഗത്തില്‍ യോജിച്ച തീരുമാനം എടുക്കാനായില്ല. തുടര്‍ന്ന്, സര്‍ക്കാര്‍ തീരുമാനം ഡിപിഐ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ആഗസത് 22 മുതല്‍ 29 വരെയും സെപ്തംബര്‍ 14 മുതല്‍ 20 വരെയും രണ്ട് ഘട്ടമായായിരിക്കും പരീക്ഷ എന്ന് ഡിപിഐ പറഞ്ഞു.
അക്കാദമിക് കലണ്ടറിലോ സ്കീം ഓഫ് വര്‍ക്കിലോ ഉള്‍പ്പെടാത്ത പരീക്ഷ പെട്ടെന്ന് നടത്താന്‍ തീരുമാനിക്കുന്നത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കെഎസ്ടിഎ, എകെഎസ്ടിയു എന്നീ സംഘടനകള്‍ യോഗത്തില്‍ പറഞ്ഞു. നേരത്തെ വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായ കരിക്കുലം കമ്മിറ്റിയാണ് തുടര്‍മൂല്യനിര്‍ണയത്തിന്റെ ഭാഗമായി യൂണിറ്റ് ടെസ്റ്റ് നടത്താനും ഓണപ്പരീക്ഷ വേണ്ടെന്നും തീരുമാനിച്ചത്. സമിതിയുടെ തീരുമാനമില്ലാതെ ഓണപ്പരീക്ഷ നടത്താന്‍ ഏകപക്ഷീയമായി തീരുമാനിച്ചത് വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളെ അട്ടിമറിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ സംഘടനാനേതാക്കളായ കെ എന്‍ സുകുമാരന്‍ (കെഎസ്ടിഎ), എന്‍ ശ്രീകുമാര്‍ (എകെഎസ്ടിയു), ഹരിഗോവിന്ദന്‍ (കെപിഎസ്ടിയു), സലാഹുദ്ദീന്‍ (ജിഎസ്ടിയു) സിറിയക് കാവില്‍ (കെപിടിഎഫ്) എന്നിവര്‍ പങ്കെടുത്തു.
സിബിഎസ്ഇക്കുവേണ്ടി വാദിക്കുന്നവര്‍ ഓണപ്പരീക്ഷ നടത്തുന്നതെന്തിന്: കെഎസ്ടിഎ
പത്താംക്ലാസില്‍പോലും പൊതുപരീക്ഷയില്ലാത്ത സിബിഎസ്ഇക്കുവേണ്ടി വാദിക്കുന്ന മന്ത്രി ഓണപ്പരീക്ഷ നടത്താന്‍ പിടിവാശി കാണിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു. കരിക്കുലംകമ്മിറ്റിപോലെയുള്ള അക്കാദമിക് സമിതി എടുക്കുന്ന തീരുമാനം രാഷ്ട്രീയ ഇടപെടലിലൂടെ അട്ടിമറിക്കുന്നത് പാഠ്യപദ്ധതി തകര്‍ക്കാനാണ്. മന്ത്രി ചുമതല ഏറ്റെടുത്ത് ഒന്നരമാസംകഴിഞ്ഞാണ് ഓരോ മാസവും പഠിക്കേണ്ട പാഠഭാഗങ്ങളും പരീക്ഷയും നിശ്ചയിക്കുന്ന സ്കീം ഓഫ് വര്‍ക്കും അക്കാദമിക് കലണ്ടറും പ്രസിദ്ധീകരിച്ചത്. അതില്‍ ഓണപ്പരീക്ഷയില്ല. അതുകൊണ്ടുതന്നെ അധ്യാപകരും കുട്ടികളും അത്തരം ഒരു പരീക്ഷയ്ക്ക് തയ്യാറെടുത്തിട്ടില്ല. മുന്‍കൂട്ടി പറയാതെ പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാകും. അക്കാദമിക് സമിതികളെ നോക്കുകുത്തികളാക്കി പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്ന മന്ത്രിയുടെ ഓണപ്പരീക്ഷാപ്രഖ്യാപനം പിന്‍വലിക്കണമെന്ന് കെഎസ്ടിഎ ജനറല്‍സെക്രട്ടറി എം ഷാജഹാന്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസപരിഷ്കാരം മാറ്റുമ്പോള്‍ ചര്‍ച്ച വേണം: എം എ ബേബി
കണ്ണൂര്‍ : വിദ്യാഭ്യാസരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരത്തില്‍ മാറ്റം വരുത്തുമ്പോള്‍ പൊതുചര്‍ച്ച നടത്തണമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. സ്കൂളുകളില്‍ ഓണപ്പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണപ്പരീക്ഷ ഒഴിവാക്കുകയല്ല ചെയ്തത്. ഒരു വര്‍ഷം മൂന്ന് പരിക്ഷ നടത്തുന്നതിനുപകരം നിരന്തര മൂല്യനിര്‍ണയം നടപ്പാക്കുകയായിരുന്നു. ദേശീയതലത്തില്‍ നടപ്പാക്കിയ പുതിയ രീതിയുടെ ഭാഗമായിരുന്നു ക്രമീകരണം. ഇതിന് മാറ്റം വരുത്തുമ്പോള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലടക്കം ചര്‍ച്ചചെയ്യേണ്ടതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം എടുത്ത തീരുമാനങ്ങളെല്ലാം പ്രതിലോമപരമാണ്. സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പൊതുവിദ്യാഭ്യാസം തകര്‍ക്കും. മുന്‍ വര്‍ഷങ്ങളില്‍ സ്വാശ്രയ എന്‍ജിനിയറിങ്ങിന് പകുതിപേര്‍ക്ക് 35,000 രൂപ ഫീസ് നല്‍കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ 70,0000 രൂപയാണ് ഫീസ്- ബേബി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സന്ദര്‍ശനം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയത് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാണ്. കുഞ്ഞനന്തന്‍നായര്‍ മുമ്പ് കമ്യൂണിസ്റ്റുകാരനായിരുന്നുവെങ്കിലും ഇപ്പോള്‍ യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. പാര്‍ടി നേതാക്കള്‍ എതിര്‍ രാഷ്ട്രീയക്കാരുടെ വീടുകളിലുള്‍പ്പെടെ സന്ദര്‍ഭമനുസരിച്ച് പോകാറുണ്ട്. അസുഖം ബാധിച്ചവരെയും പ്രായമായവരെയും കാണാറുണ്ട്. അതില്‍ തെറ്റില്ല. എന്നാല്‍ , പാര്‍ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ബേബി പറഞ്ഞു.
deshabhimani 020811
വിദ്യാര്‍ഥികളിലും അധ്യാപകരിലും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ടിച്ച് സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷ പുനഃസ്ഥാപിക്കാന്‍ തീരുമാനം. പൊതു ചോദ്യപേപ്പറോ ടൈംടേബിളോ ഇല്ലാതെയാകും പരീക്ഷ. അതതു വിഷയങ്ങളുടെ ചോദ്യങ്ങളടങ്ങുന്ന ക്വസ്റ്റ്യന്‍ബാങ്ക് വിദ്യാഭ്യാസവകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്ക് ഇഷ്ടമുള്ള ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് പരീക്ഷ നടത്താം.അധ്യാപകസംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഓണപ്പരീക്ഷ പുനരാരംഭിക്കുന്നത്.
ReplyDeleteവീണ്ടും തുടങ്ങുന്ന ഓണപ്പരീക്ഷയെക്കുറിച്ച് അധ്യാപകരുടെ ഇടയില്‍ ആശയക്കുഴപ്പം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ ഉത്തരവുകളാണ്് ഇറക്കുന്നത്. ഏറ്റവും ഒടുവില്‍ അതത് സ്കൂളുകള്‍ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കാമെന്നാണ് ഉത്തരവ്. ഓഗസ്ത് 22നും 29നും ഇടയില്‍ പരീക്ഷ നടത്തണമെന്നാണ് നിര്‍ദേശം. എസ്സിഇആര്‍ടി തയ്യാറാക്കുന്ന ചോദ്യബാങ്കില്‍നിന്ന് വിവിധ സ്കൂളുകള്‍ക്ക് ഓരോ വിഷയങ്ങള്‍ക്കും ചോദ്യപേപ്പറിലേക്ക് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാം. നേരത്തെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കുമെന്നായിരുന്നു അറിയിപ്പ്. ടൈംടേബിള്‍ അതത് സ്കൂളുകാരാണ് തയ്യാറാക്കേണ്ടത്. നേരത്തെ ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്ക് എസ്എസ്എയും എട്ടു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്കുള്ള ചോദ്യക്കടലാസ് സംസ്ഥാനത്ത് മൂന്നു സോണുകളായി തിരിച്ച് ഏകീകൃത സ്വഭാവത്തോടെയും തയ്യാറാക്കിയിരുന്നു. നടപ്പുഅധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ഓണപ്പരീക്ഷാ സംവിധാനം ഇല്ലാത്തതിനാല്‍ അര്‍ധവാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ കണക്കാക്കിയാണ് മിക്ക സ്കൂളുകളിലും അധ്യയനം നടന്നിരുന്നത്. മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ രീതി എങ്ങനെയും തകര്‍ക്കുകയെന്ന ഒറ്റലക്ഷ്യത്തിലാണ് ധൃതിപിടിച്ച് പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നത്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിന് എസ്എസ്എ പണം നല്‍കും. ഒമ്പത്, പത്ത് ക്ലാസുകളിലെ ചോദ്യക്കടലാസുകള്‍ തയ്യാറാക്കാനുള്ള ചെലവ് കുട്ടികളില്‍നിന്നും ഈടാക്കും. എന്നാല്‍ എട്ടാംക്ലാസിലെ ചോദ്യപേപ്പറിന് ചെലവാകുന്ന പണം ആര് നല്‍കുമെന്നും ഉത്തരമില്ല. ഒന്നു മുതല്‍ എട്ടു വരെ വിദ്യാഭ്യാസം സൗജന്യമായതിനാല്‍ ഇത് കുട്ടികളില്‍നിന്ന് ഈടാക്കാന്‍ സാധിക്കില്ല. എസ്എസ്എയുടെ കീഴില്‍ ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയെ ഉള്‍പ്പെടൂ. ഒരു ചോദ്യക്കടലാസ്സിന് കുറഞ്ഞത് ഒന്നര രൂപയെങ്കിലും ചെലവ് വരും. ഇത് എവിടെനിന്നും കണ്ടെത്തുമെന്നും അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.
ReplyDelete