Tuesday, August 2, 2011

"എച്ചില്‍" കഥാനായകനെ കോളേജില്‍നിന്ന് പുറത്താക്കി

ആലപ്പുഴ: "എച്ചില്‍പാത്രം കഴുകല്‍" കഥയിലൂടെ കെപിസിസി പ്രസിഡന്റ് വീരപുരുഷനാക്കിയ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയടക്കം മൂന്നു കെഎസ്യു പ്രവര്‍ത്തകരെ പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കെഎസ്യു പ്രവര്‍ത്തകരായ അകംകുടി കൊടുമുളത്ത് സത്യജിത്ത്, പ്രവര്‍ത്തകരായ ഷിയാസ്, നിഖില്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

സത്യജിത്ത് ശല്യം ചെയ്യുന്നെന്ന് കാട്ടി 22 വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച കോളേജില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നടപടി. പെണ്‍കുട്ടികളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതി പൊലീസിന് കൈമാറി. സത്യജിത്തിനെതിരെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനും പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ച് ഇയാള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതും പ്രിന്‍സിപ്പലിനെ സമീപിച്ചതും. പിന്നീട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇയാളെ സന്ദര്‍ശിച്ചതോടെ "എച്ചില്‍കഥ" പിറന്നു. എസ്എഫ്ഐക്കെതിരായ കള്ളക്കഥ ചില മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

deshabhimani 020811

1 comment:

  1. "എച്ചില്‍പാത്രം കഴുകല്‍" കഥയിലൂടെ കെപിസിസി പ്രസിഡന്റ് വീരപുരുഷനാക്കിയ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയടക്കം മൂന്നു കെഎസ്യു പ്രവര്‍ത്തകരെ പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കെഎസ്യു പ്രവര്‍ത്തകരായ അകംകുടി കൊടുമുളത്ത് സത്യജിത്ത്, പ്രവര്‍ത്തകരായ ഷിയാസ്, നിഖില്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

    ReplyDelete