Sunday, August 7, 2011

ദൂരദര്‍ശനിലെ "വാര്‍ത്തകള്‍ക്കുപിന്നില്‍" ഇനിയില്ല

തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ വാര്‍ത്താധിഷ്ഠിത പരിപാടി "വാര്‍ത്തകള്‍ക്കു പിന്നില്‍" മുന്നറിയിപ്പില്ലാതെ നിര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണിത്. തിങ്കള്‍മുതല്‍ വെള്ളിവരെ രാത്രി എട്ടിനായിരുന്നു വാര്‍ത്തകള്‍ക്കു പിന്നില്‍ എന്ന പരിപാടി. തുടര്‍ന്ന് രാത്രി 11നും തൊട്ടടുത്ത ദിവസം രാവിലെ അഞ്ചിനും എട്ടരയ്ക്കും പുനഃസംപ്രേഷണം ഉണ്ടായിരുന്നു. അതതു ദിവസങ്ങളിലെ പ്രധാന സംഭവം വിഷയമാക്കി വിശകലനവും ചര്‍ച്ചയുമായിരുന്നു പരിപാടി. കുറഞ്ഞ നാള്‍ക്കുള്ളില്‍ ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവിധ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കടുക്കുന്ന പരിപാടിക്കെതിരെ അധികാരത്തിലെത്തിയ നാള്‍മുതല്‍തന്നെ യുഡിഎഫിന് എതിര്‍പ്പുണ്ടായിരുന്നു. സര്‍ക്കാരിന്റെ തെറ്റായ നടപടി ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നതാണ് അവരെ ചൊടിപ്പിക്കാന്‍ കാരണം. ലോക്പാല്‍ ബില്‍ , പെട്രോള്‍ - ഡീസല്‍ വിലവര്‍ധന തുടങ്ങിയവയടക്കം പരിപാടയില്‍ ചര്‍ച്ചാവിഷയമായതോടെ പരിപാടി ഏകപക്ഷീയമാന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകരടക്കമുള്ളവരെ സ്ഥലംമാറ്റണമെന്നും ആവശ്യപ്പെട്ടത്രേ.

മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടായ അതൃപ്തി മാറ്റാനും പരിപാടി നിര്‍ത്തിവയ്ക്കാനും മുകളില്‍നിന്ന് നിര്‍ദേശമുണ്ടായി. ഇതോടെ "വാര്‍ത്തകള്‍ക്കു പിന്നിലി"ന്റെ കഥയും കഴിഞ്ഞു. ഇപ്പോള്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിയില്ലാത്ത അവസ്ഥയാണ്.

ദേശാഭിമാനി 070811

1 comment:

  1. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ വാര്‍ത്താധിഷ്ഠിത പരിപാടി "വാര്‍ത്തകള്‍ക്കു പിന്നില്‍" മുന്നറിയിപ്പില്ലാതെ നിര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണിത്. തിങ്കള്‍മുതല്‍ വെള്ളിവരെ രാത്രി എട്ടിനായിരുന്നു വാര്‍ത്തകള്‍ക്കു പിന്നില്‍ എന്ന പരിപാടി. തുടര്‍ന്ന് രാത്രി 11നും തൊട്ടടുത്ത ദിവസം രാവിലെ അഞ്ചിനും എട്ടരയ്ക്കും പുനഃസംപ്രേഷണം ഉണ്ടായിരുന്നു. അതതു ദിവസങ്ങളിലെ പ്രധാന സംഭവം വിഷയമാക്കി വിശകലനവും ചര്‍ച്ചയുമായിരുന്നു പരിപാടി. കുറഞ്ഞ നാള്‍ക്കുള്ളില്‍ ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ReplyDelete