ബംഗളൂരു: കര്‍ണാടകത്തിലെ ഖനന അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത കേസെടുത്തു. യെദ്യൂരപ്പയുടെ മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര, മരുമകന്‍ ആര്‍ എന്‍ സോഹന്‍കുമാര്‍ എന്നിവര്‍ രണ്ടുമുതല്‍ നാലുവരെ പ്രതികളാണ്. ലോകായുക്ത റിപ്പോര്‍ട്ടും ഖനനാനുമതി നല്‍കിയതില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണവും അന്വേഷിച്ച എഡിജിപി ജീവന്‍കുമാര്‍ ഗോയന്‍കറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
അതേസമയം, അഴിമതിക്കേസുകളില്‍ യെദ്യൂരപ്പ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങളുള്ള അധ്യായം 22 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും കൂടുതല്‍ വാദം കേള്‍ക്കാന്‍ 25ലേക്കു മാറ്റി. ഭൂമി ക്രമക്കേട് കേസില്‍ ജാമ്യത്തിനായി ലോകായുക്ത കോടതിയെ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. യെദ്യൂരപ്പ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയിലാണ്. അഴിമതി നിരോധനനിയമം 7, 8, 9, 13 (1) വകുപ്പുകള്‍ പ്രകാരമാണ് കേസ്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ എഫ്ഐആറാണ് ഇത്. ഇതോടെ യെദ്യൂരപ്പ ലോകായുക്ത പൊലീസിന്റെ അറസ്റ്റിലാകുമെന്നും ഉറപ്പായി.
ശനിയാഴ്ചയാണ് യെദ്യൂരപ്പയ്ക്കെതിരായ റിപ്പോര്‍ട്ട് അന്വേഷിക്കാന്‍ ലോകായുക്ത ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ എഡിജിപി ജീവന്‍കുമാര്‍ ഗോയന്‍കറിനെ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മറ്റു നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ തൊട്ടടുത്ത ദിവസങ്ങളില്‍ നിയമനടപടി ആരംഭിക്കുമെന്ന് ലോകായുക്ത എഡിജിപി ഗോയന്‍കര്‍ പറഞ്ഞു.
സൗത്ത് വെസ്റ്റ് മൈനിങ് കമ്പനിക്ക് ഖനന ലൈസന്‍സ് ലഭ്യമാക്കിയതിലൂടെ യെദ്യൂരപ്പയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള പ്രേരണ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് 10 കോടി രൂപ സംഭാവന ലഭിച്ചെന്നും രണ്ടുകോടിരൂപ വിലമതിക്കുന്ന ഭൂമി ഖനനാവശ്യത്തിന് 20 കോടിരൂപയ്ക്ക് യെദ്യൂരപ്പയുടെ കുടുംബാംഗങ്ങള്‍ മറിച്ചുവിറ്റെന്നും ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതുവഴി 30കോടിരൂപ കൈക്കൂലിയായി യെദ്യൂരപ്പയ്ക്കും കുടുംബത്തിനും കിട്ടിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
30 കോടി രൂപ കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഗസ്ത് നാലിനു ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ലോകായുക്തയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന് 16,085 കോടിയുടെ നഷ്ടമുണ്ടാക്കിയ ഖനന അഴിമതിയില്‍ യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ശുപാര്‍ശയോടെയായിരുന്നു മുന്‍ ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. തുടര്‍ന്ന് പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് ജൂലൈ 31ന് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. അതിനിടെ ശിവമോഗ ജില്ലയില്‍ യെദ്യൂരപ്പ വന്‍തോതില്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബി വിനോദ് ലോകായുക്തയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
(പി വി മനോജ്കുമാര്‍)
deshabhimani 230811
കര്‍ണാടകത്തിലെ ഖനന അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത കേസെടുത്തു. യെദ്യൂരപ്പയുടെ മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര, മരുമകന്‍ ആര്‍ എന്‍ സോഹന്‍കുമാര്‍ എന്നിവര്‍ രണ്ടുമുതല്‍ നാലുവരെ പ്രതികളാണ്. ലോകായുക്ത റിപ്പോര്‍ട്ടും ഖനനാനുമതി നല്‍കിയതില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണവും അന്വേഷിച്ച എഡിജിപി ജീവന്‍കുമാര്‍ ഗോയന്‍കറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ReplyDelete