കോഴിക്കോട്: തിരുവിതാംകൂര്‍ രാജകുടുംബത്തെ കുറിച്ചുള്ള വി എസിന്റെ പരാമര്‍ശത്തിനെതിരായ പ്രതികരണങ്ങള്‍ കേരളത്തിലിപ്പോഴും നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നതിനു തെളിവാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. പൊതുമണ്ഡലത്തില്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഇതുസംബന്ധിച്ചുണ്ട്. പ്രതിപക്ഷനേതാവിന്റെ പ്രതികരണം അതിനു കളമൊരുക്കുമെന്ന് കരുതുന്നു. എകെജി ഹാളില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഐസക്. രാജാവിനെതിരെയും നാടുവാഴിത്തത്തിനെതിരെയും മറ്റും സമരംചെയ്ത പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. അതുകൊണ്ട് രാജാവിനെതിരെ പറഞ്ഞത് മഹാപാപമായി പോയെന്ന മട്ടിലൊന്നും ആരും രംഗത്തുവരേണ്ടന്ന് ഐസക് പറഞ്ഞു.
രാജാവ് പായസം കൊണ്ടുപോകാറില്ലെന്ന് ക്ഷേത്രം അധികൃതര്‍
പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പായസം കൊണ്ടുപോകാറില്ലെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി കെ ഹരികുമാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും ഓഫീസര്‍ അറിയിച്ചു. ദിവസവും രാവിലെ 7.30ന് ക്ഷേത്രത്തില്‍ എത്തുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ 7.50ന് തിരിച്ചുപോകും. പായസം അടക്കമുള്ള വഴിപാടുകള്‍ എടുക്കുന്നത് 8.15നു ശേഷമാണ്. അദ്ദേഹം വഴിപാട് നടത്തുന്ന ദിവസങ്ങളില്‍ ഒമ്പതു മണികഴിഞ്ഞ് പ്രസാദം എത്തിച്ചുകൊടുക്കും. ക്ഷേത്രത്തിലെ സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും ആര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നത്. എട്ടോ പത്തോ ജീവനക്കാരുടെ അറിവുകൂടാതെ ഒരു സാധനവും പുറത്തുകൊണ്ടുപോകാനാകില്ലെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
deshabhimani 230811
തിരുവിതാംകൂര്‍ രാജകുടുംബത്തെ കുറിച്ചുള്ള വി എസിന്റെ പരാമര്‍ശത്തിനെതിരായ പ്രതികരണങ്ങള്‍ കേരളത്തിലിപ്പോഴും നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നതിനു തെളിവാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. പൊതുമണ്ഡലത്തില്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഇതുസംബന്ധിച്ചുണ്ട്. പ്രതിപക്ഷനേതാവിന്റെ പ്രതികരണം അതിനു കളമൊരുക്കുമെന്ന് കരുതുന്നു. എകെജി ഹാളില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഐസക്.
ReplyDelete