സപ്ലൈകോ ഇ ടെന്‍ഡര്‍ സംവിധാനത്തിനെതിരായ പാരാതിയിലെ വ്യാജ ഒപ്പിനെക്കുറിച്ച് ക്രിമിനല്‍കേസെടുത്ത് അന്വേഷിക്കാനുള്ള മുന്‍ സിഎംഡി യോഗേഷ്ഗുപ്തയുടെ നിര്‍ദേശം ഭക്ഷ്യമന്ത്രി ടി എം ജേക്കബ് മരവിപ്പിച്ചു. യോഗേഷ്ഗുപ്തയുടെ നിര്‍ദേശം നടപ്പാക്കേണ്ടെന്നും പുതിയ എംഡി ചുമതലയേറ്റശേഷം അവരുടെ നിര്‍ദേശം പാലിച്ചാല്‍ മതിയെന്നും സപ്ലൈകോ പര്‍ച്ചേസ് വിഭാഗത്തിന് മന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശം ലഭിച്ചു.
ഓണ്‍ലൈന്‍ സംവിധാനത്തിലെ സാങ്കേതികപ്പിഴവുമൂലം ഇ ടെന്‍ഡറില്‍ പങ്കെടുക്കാനായില്ലെന്ന വിതരണക്കമ്പനിയുടെ പരാതിയില്‍ ഒപ്പിട്ടത് കരിമ്പട്ടികയിലുള്ള കമ്പനിയുടെ മേധാവിയാണെന്ന് സപ്ലൈകോ ആഭ്യന്തരവിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് യോഗേഷ്ഗുപ്ത നിര്‍ദേശിച്ചത്. മന്ത്രി ഓഫീസിന്റെ ഇടപെടലോടെ പൊലീസ് സ്റ്റേഷനില്‍ നല്‍കാന്‍ തയ്യാറാക്കിയ പരാതി മാറ്റിവച്ചു. പരാതിക്കു പിന്നിലെ മന്ത്രിതല ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് അന്വേഷണം വേണ്ടെന്നുവയ്ക്കുന്നതിനു പിന്നില്‍ . ഇതിനിടെ ഉച്ചയോടെ സപ്ലൈകോ ആസ്ഥാനത്ത് എത്തിയ സിവില്‍സപ്ലൈസ് ഡയറക്ടര്‍ എം എസ് ജയ സിഎംഡിയായി ചുമതലയേറ്റു. യോഗേഷ്ഗുപ്തയ്ക്ക് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.
ഓണവിപണിക്കും സൗജന്യ ഓണക്കിറ്റ് വിതരണത്തിനും വേണ്ടിയുള്ള പലവ്യഞ്ജനം വാങ്ങുന്നതിന് കഴിഞ്ഞ മാസം 27ന് നല്‍കിയ ഇ ടെന്‍ഡറില്‍ പങ്കെടുക്കാനായില്ലെന്ന് മുരളീകൃഷ്ണ എന്ന കമ്പനിയാണ് പരാതി നല്‍കിയത്. മന്ത്രിയുടെ ഓഫീസ് മുഖേന ഭക്ഷ്യസെക്രട്ടറിക്ക് നല്‍കിയ പരാതി സപ്ലൈകോയ്ക്കും കൈമാറി. കരിമ്പട്ടികയില്‍പെടുത്തിയ ബിഎസ്ജി ട്രേഡിങ് കമ്പനിയുടെ മേധാവി ഭാസ്കറാണ് പരാതിയില്‍ ഒപ്പിട്ടതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കമ്പനി മേധാവിയായ മുരളീകൃഷ്ണ പറഞ്ഞതുപ്രകാരമാണ് പരാതിയില്‍ ഒപ്പിട്ടതെന്നാണ് ഭാസ്കര്‍ സപ്ലൈകോ അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ , പരാതിപ്പെടാനോ ഒപ്പിടാനോ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന് മുരളീകൃഷ്ണ വ്യക്തമാക്കി.
ഭാസ്കറിന്റെ പേരില്‍ അഞ്ചിലേറെ വിജിലന്‍സ് കേസ് നിലവിലുണ്ട്. നേരത്തെ മായം ചേര്‍ത്ത മുളക് നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സപ്ലൈകോ ഇയാളുടെ സ്ഥാപനത്തെ കരിമ്പട്ടികയില്‍പെടുത്തിയത്. യുഡിഎഫ് അധികാരമേറ്റതോടെ കരിമ്പട്ടികയില്‍പെട്ട പല കമ്പനികളും ബിനാമി കമ്പനി രജിസ്റ്റര്‍ചെയ്ത് രംഗത്തെത്തി. 2004ല്‍ സപ്ലൈകോയില്‍ നടന്ന വന്‍ അഴിമതിയില്‍ പങ്കാളിയായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ട്രേഡിങ് അസോസിയേഷന്‍ ഭാരവാഹിയുമായ ഒരാളും സംഘവുമാണ് മന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത്. ഇവരാണ് പരാതിക്ക് പിന്നിലെന്നും കരുതുന്നു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടേണ്ട സമയത്ത് മന്ത്രിയടക്കം സപ്ലൈകോയില്‍ അധികാര വടംവലിയില്‍ ഏര്‍പ്പെടുന്നതില്‍ ജീവനക്കാര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്.
deshabhimani 230811
സപ്ലൈകോ ഇ ടെന്‍ഡര്‍ സംവിധാനത്തിനെതിരായ പാരാതിയിലെ വ്യാജ ഒപ്പിനെക്കുറിച്ച് ക്രിമിനല്‍കേസെടുത്ത് അന്വേഷിക്കാനുള്ള മുന്‍ സിഎംഡി യോഗേഷ്ഗുപ്തയുടെ നിര്‍ദേശം ഭക്ഷ്യമന്ത്രി ടി എം ജേക്കബ് മരവിപ്പിച്ചു. യോഗേഷ്ഗുപ്തയുടെ നിര്‍ദേശം നടപ്പാക്കേണ്ടെന്നും പുതിയ എംഡി ചുമതലയേറ്റശേഷം അവരുടെ നിര്‍ദേശം പാലിച്ചാല്‍ മതിയെന്നും സപ്ലൈകോ പര്‍ച്ചേസ് വിഭാഗത്തിന് മന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശം ലഭിച്ചു.
ReplyDelete