ഏകീകൃത പ്രതിരോധപദ്ധതി (യുഐപി) സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പി കെ ബിജു ലോക്സഭയില്‍ ആവശ്യപ്പെട്ടു. അനധികൃത മരുന്നുപയോഗം വ്യാപകമായതായി റിപ്പോര്‍ട്ടുള്ളപ്പോള്‍ ലക്ഷക്കണക്കായ കുഞ്ഞുങ്ങള്‍ക്കുള്ള പദ്ധതി സ്വകാര്യവല്‍ക്കരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ബിജു ശൂന്യവേളയില്‍ പറഞ്ഞു.
രാജ്യത്തിനാവശ്യമായ 90 ശതമാനം പ്രതിരോധമരുന്ന് ഉല്‍പാദിപ്പിച്ച പൊതുമേഖലാ കമ്പനികള്‍ 2008ല്‍ പൂട്ടി. സ്വകാര്യവല്‍ക്കരണത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിരോധമരുന്നുല്‍പാദിപ്പിക്കുന്നതിന് മൂന്ന് പൊതുമേഖലാസ്ഥാപനങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ചെന്നൈയിലെ ബിസിജി ലാബ് മാത്രമാണ് തുറന്നത്. യോഗ്യരല്ലാത്ത കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന പുതിയ മരുന്നുകള്‍ ഇന്ത്യയില്‍ വ്യാപകമായി വിതരണംചെയ്യുന്നതായി വാര്‍ത്തയുണ്ട്. അറിവില്ലാത്ത പാവപ്പെട്ട രോഗികളിലാണ് ഇവര്‍ മരുന്ന് പരീക്ഷിക്കുന്നത്. പാവപ്പെട്ട മനുഷ്യരെ ഗിനിപ്പന്നികളാക്കരുതെന്നും ഏകീകൃത പ്രതിരോധപദ്ധതി സ്വകാര്യവല്‍ക്കരിച്ച് അട്ടിമറിക്കരുതെന്നും ബിജു ആവശ്യപ്പെട്ടു.
deshabhimani 050811

ReplyDelete