ന്യൂഡല്‍ഹി: അഴിമതിയാരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന് തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനം വലിയ വെല്ലുവിളിയാകും. സമ്മേളനത്തിന്റെ തൊട്ടുതലേന്ന് കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി കേസില്‍ സിബിഐ ചോദ്യംചെയ്തത് സര്‍ക്കാരിന് ക്ഷീണമായി. തെലങ്കാന പ്രശ്നത്തിന്റെ പേരില്‍ ഒമ്പത് കോണ്‍ഗ്രസ് എംപിമാരടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 11 എംപിമാരുടെ രാജിവിഷയത്തിന് പരിഹാരമാകാത്തതും കേന്ദ്രത്തിന് തലവേദനയാണ്. ലോക്പാലടക്കം പല ബില്ലുകളും പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് ഭരണമുന്നണി എംപിമാരുടെ രാജി തടസ്സമാകും.
സ്പെക്ട്രം ഇടപാടിലെ ഓഹരിവില്‍പ്പനയടക്കമുള്ള തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രിയും അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും അറിഞ്ഞുകൊണ്ടാണെന്ന മുന്‍ ടെലികോം മന്ത്രി രാജയുടെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കും. ചിദംബരം ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നേരത്തേതന്നെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സുപ്രീംകോടതി കേന്ദ്രത്തെ ഏറെ വിമര്‍ശിച്ച കള്ളപ്പണവിഷയവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും.
ലോക്പാലടക്കം 33 പുതിയ ബില്ലുകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ലോക്പാലിന് പുറമെ ഭക്ഷ്യസുരക്ഷാബില്‍ , ഭൂമി ഏറ്റെടുക്കല്‍ , പുനരധിവാസം തുടങ്ങിയവയാണ് പ്രധാനം. എന്നാല്‍ , വനിതാബില്‍ ഇത്തവണയും ഉണ്ടാകില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധന, അവശ്യവസ്തുക്കളുടെ വിലക്കയറ്റം, ഉയര്‍ന്ന പണപ്പെരുപ്പം തുടങ്ങിയ ജനകീയപ്രശ്നങ്ങളും പാര്‍ലമെന്റില്‍ ഉയരും. ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും പ്രതിഷേധമുണ്ടാകും. ഭൂമിഏറ്റെടുക്കല്‍ ബില്ലിലെ ന്യൂനതകള്‍ , കാര്‍ഷികപ്രശ്നങ്ങള്‍ , പൊതുമേഖലാസ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ , എയര്‍ഇന്ത്യ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കപ്പെടും.
മുഖ്യപ്രതിപക്ഷമായ ബിജെപിയും ഇടതുപക്ഷ പാര്‍ടികളും സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുപി തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ബിഎസ്പിയുടെ പിന്തുണ സര്‍ക്കാരിന് ഉറപ്പിക്കാനാകില്ല. സമാജ്വാദി പാര്‍ടിയിലാണ് പിന്നെയും സര്‍ക്കാരിന് പ്രതീക്ഷയുള്ളത്. ലോക്പാല്‍ പരിധിയില്‍നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിയ നടപടിയെ യുപിഎ ഘടകകക്ഷികളായ ഡിഎംകെയും തൃണമൂലും എതിര്‍ത്തിരുന്നു.
തെലങ്കാന പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന എംപിമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ , ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസുകാര്‍ അടക്കമുള്ള എംപിമാര്‍ . സ്പീക്കര്‍ മീരാകുമാര്‍ ഇതുവരെ എംപിമാരുടെ രാജി സ്വീകരിച്ചിട്ടില്ല. രാജി സ്വീകരിക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. രാജി തള്ളാന്‍ എന്തെങ്കിലും കാരണം കണ്ടെത്താന്‍ സ്പീക്കറുടെ ഓഫീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എംപിമാരുടെ രാജി യഥാര്‍ഥമാണെന്നും അവര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കണ്ടാല്‍ സ്വീകരിക്കുകയല്ലാതെ മറ്റുമാര്‍ഗം സ്പീക്കര്‍ക്കില്ല.
(എം പ്രശാന്ത്)
സര്‍വകക്ഷി യോഗം: എല്ലാ വിഷയത്തിലും സഭയില്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ മീരാകുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ഏതു വിഷയത്തിലും സഭയില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. എന്നാല്‍ , ഏതൊക്കെ ചട്ടങ്ങള്‍ പ്രകാരമാകും ചര്‍ച്ച അനുവദിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അഴിമതി, വിലക്കയറ്റം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധന, കള്ളപ്പണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ ഉന്നയിച്ചു. കാര്‍ഷികപ്രശ്നങ്ങള്‍ , പൊതുമേഖലാസ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ , ജനാധിപത്യസമരങ്ങളുടെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ പറഞ്ഞു. സമ്മേളനം തടസ്സമില്ലാതെ കൊണ്ടുപോകുന്നതിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് സ്പീക്കര്‍ മീരാകുമാര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. ധനമന്ത്രി പ്രണബ്മുഖര്‍ജി, പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തു. തുടര്‍ന്ന് കക്ഷിനേതാക്കള്‍ക്കായി നടത്തിയ വിരുന്നില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പങ്കെടുത്തു. വിവിധ പാര്‍ടികളെ പ്രതിനിധാനംചെയ്ത് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, ബിജെപി നേതാവ് എല്‍ കെ അദ്വാനി, സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, ലാലുപ്രസാദ് യാദവ്, ടി ആര്‍ ബാലു തുടങ്ങിയവര്‍ യോഗത്തിനെത്തി.
സ്പെക്ട്രം അഴിമതി: പാര്‍ലമെന്റിന് മുന്‍വിധി പാടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോടതിയുടെ പരിഗണനയിലുള്ള കേസെന്ന നിലയില്‍ സ്പെക്ട്രം വിഷയത്തില്‍ പാര്‍ലമെന്റ് ഏതെങ്കിലും വിധത്തിലുള്ള മുന്‍വിധിയിലേക്ക് പോകുന്നത് ഉചിതമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോടതിയാണ് വിഷയത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നും ഞായറാഴ്ച സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് മന്‍മോഹന്‍സിങ് പറഞ്ഞു. സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി പി ചിദംബരത്തിനുമെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് മന്‍മോഹന്‍സിങ്ങിന്റെ ഈ മുന്‍കൂര്‍ ജാമ്യമെടുക്കല്‍ ശ്രമം. പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുമ്പോള്‍കോടതിയുടെ പരിഗണനയിലുള്ള കേസെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞുമാറാനാകും സര്‍ക്കാര്‍ ശ്രമിക്കുക. അഴിമതിവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് മടിയുണ്ടാകില്ല. പ്രതിപക്ഷനിരയിലും പലതും ചീഞ്ഞുനാറുന്നുണ്ട്. ഏതുവിഷയം ചര്‍ച്ച ചെയ്യാനും സര്‍ക്കാരിന് ഭയമില്ല-സമ്മേളനം പ്രക്ഷുബ്ധമായിരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ എന്തുവേണമെന്നത് പാര്‍ലമെന്റാണ് അന്തിമമായി തീരുമാനിക്കുകയെന്ന് അണ്ണ ഹസാരെയുടെ സമരപ്രഖ്യാപനത്തോട് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
സ്പെക്ട്രം: ആരോപണം തെറ്റെന്ന് പിഎംഒ
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതി ഇടപാടുകള്‍ ആദ്യാവസാനം വ്യക്തമായി അറിഞ്ഞിട്ടും പ്രധാനമന്ത്രി ഇടപ്പെട്ടില്ലെന്ന ആക്ഷേപം ശരിയല്ലെന്ന വിശദീകരണവുമായി പ്രധാനമന്ത്രി കാര്യാലയം. 2008 ജനുവരി 23ന് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് പിഎംഒ ടെലികോം വകുപ്പിനയച്ച ഒരുകുറിപ്പ് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കുറിപ്പിനെ ഔദ്യോഗികമായി കാണേണ്ടതില്ലെന്നും അനൗപചാരികം മാത്രമാണെന്നും പരാമര്‍ശിച്ചതാണ് വിവാദമായത്. ഇതിനുള്ള മറുപടിയാണ് സ്പെക്ട്രം ആരോപണങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ പിഎംഒ ശ്രമിച്ചിരിക്കുന്നത്. കുറിപ്പ് അയക്കുമ്പോള്‍ സ്പെക്ട്രം വിഷയത്തിന്റെ കാര്യത്തില്‍ ടെലികോംവകുപ്പും ട്രായിയും മറ്റുള്ളവരും വിശദമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നെന്നും ഈ സാഹചര്യത്തില്‍ ഇടപെടല്‍ വേണ്ടെന്ന് കരുതിയാണ് കുറിപ്പിനെ ഔദ്യോഗികമായി കാണേണ്ടതില്ലെന്ന് പരാമര്‍ശിച്ചതെന്നും പിഎംഒ പ്രസ്താവനയില്‍ പറഞ്ഞു. സ്പെക്ട്രം വിതരണത്തിന്റെ കാര്യത്തില്‍ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും തുല്യാവസരം നല്‍കണമെന്ന് മാത്രമാണ് പ്രധാനമന്ത്രി താല്‍പ്പര്യപ്പെട്ടത്- പിഎംഒ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 010811

അഴിമതിയാരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന് തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനം വലിയ വെല്ലുവിളിയാകും. സമ്മേളനത്തിന്റെ തൊട്ടുതലേന്ന് കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി കേസില്‍ സിബിഐ ചോദ്യംചെയ്തത് സര്‍ക്കാരിന് ക്ഷീണമായി. തെലങ്കാന പ്രശ്നത്തിന്റെ പേരില്‍ ഒമ്പത് കോണ്‍ഗ്രസ് എംപിമാരടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 11 എംപിമാരുടെ രാജിവിഷയത്തിന് പരിഹാരമാകാത്തതും കേന്ദ്രത്തിന് തലവേദനയാണ്. ലോക്പാലടക്കം പല ബില്ലുകളും പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് ഭരണമുന്നണി എംപിമാരുടെ രാജി തടസ്സമാകും.
ReplyDelete