കേന്ദ്രനേതാക്കളെ നാലുനാള്‍ വട്ടംകറക്കി യെദ്യൂരപ്പ
ബംഗളൂരു: കര്‍ണാടകത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനെച്ചൊല്ലി കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. കേന്ദ്രനേതാക്കളെ പരിഭ്രാന്തിയിലാക്കിയ നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് ഞായറാഴ്ച വൈകിട്ട് നാലരയോടെ ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന് രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നുവെന്ന ഒറ്റവരി കത്താണ് നല്‍കിയത്. രാജി സ്വീകരിച്ചതായി 4.45ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജിക്കുശേഷം പുറത്തിറങ്ങിയ യെദ്യൂരപ്പ പുതിയ മുഖ്യമന്ത്രിയായി ഡി വി സദാനന്ദഗൗഡ എംപിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. എന്നാല്‍ ആഗസ്ത് മൂന്നിന് ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.
രാജി നല്‍കിയശേഷം നഗരത്തിലെ നക്ഷത്രഹോട്ടലില്‍ എത്തിയ യെദ്യൂരപ്പ ബിജെപി കേന്ദ്രനേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ്സിങ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, വ്യക്തമായ തീരുമാനങ്ങളൊന്നുമുണ്ടായില്ല. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ രാത്രി രാജ്ഭവന്‍ റോഡിലെ ഹോട്ടലില്‍ നിയമസഭാ കക്ഷിയോഗം ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രനേതാക്കള്‍ ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര അവസാനനിമിഷം റദ്ദാക്കി. ഇവര്‍ വിമാനത്താവളത്തില്‍ എത്തിയശേഷം മടങ്ങുകയായിരുന്നു.
രാജി നല്‍കുംമുമ്പ് യെദ്യൂരപ്പ കഴിയുന്നത്ര സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റി. പകല്‍ രണ്ടരയ്ക്ക് ഗവര്‍ണറെ സന്ദര്‍ശിച്ച് രാജി സമര്‍പ്പിക്കുമെന്നായിരുന്നു മുന്‍ധാരണ. ഔദ്യോഗിക കാര്‍ ഉപേക്ഷിച്ച് സ്വന്തം വാഹനത്തില്‍ പോകുമെന്നും അറിയിച്ചു. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്ക് രാജിക്കത്ത് ഫാക്സ് ചെയ്തു. അവസാന നിമിഷം യെദ്യൂരപ്പ പിന്‍വാങ്ങി. ഇതോടെ കേന്ദ്രനേതാക്കള്‍ ധര്‍മസങ്കടത്തിലായി. യെദ്യൂരപ്പയുടെ നടപടി നിരാശപ്പെടുത്തുന്നതാണെന്ന് ദേശീയ വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡു പ്രതികരിക്കുകയുംചെയ്തു. തുടര്‍ന്ന് ജയനഗറിലെ ജ്യോതിഷിയുമായി ബന്ധപ്പെട്ടശേഷമാണ് രാജിവയ്ക്കാന്‍ പുറപ്പെട്ടത്. വൈകിട്ട് 3.38ന് വിശ്വസ്തരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം കാല്‍നടയായാണ് രാജ്ഭവനിലെത്തിയത്. ഇവര്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരും പ്രകടനമായെത്തി. കേന്ദ്രനേതൃത്വത്തിനും ചില സംസ്ഥാന നേതാക്കള്‍ക്കുമെതിരെ കടുത്ത മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വിജയചിഹ്നം കാണിച്ചാണ് യെദ്യൂരപ്പ രാജ്ഭവനിലേക്ക് കയറിയത്.
45 മിനിറ്റിനുശേഷം പുറത്തെത്തിയ യെദ്യൂരപ്പ കര്‍ണാടകത്തെ മാതൃകാ സംസ്ഥാനമാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതിന് ചിലര്‍ തടയിട്ടുവെന്നും പറഞ്ഞു. അച്ചടക്കമുള്ള പാര്‍ടിപ്രവര്‍ത്തകനായി തുടരുമെന്നും വ്യക്തമാക്കി. ഞായറാഴ്ചയും യെദ്യൂരപ്പ അണിയറയില്‍ വിശ്വസ്തരെ ഉപയോഗിച്ച് വിമതനീക്കം സജീവമാക്കി. ഗഡ്കരിക്കയച്ച കത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ ജനങ്ങളാണ് അന്തിമശക്തിയെന്നും അവര്‍ക്കുവേണ്ടി നിലകൊള്ളുമെന്നും കത്തില്‍ സൂചിപ്പിച്ചു. ഈശ്വരപ്പയെ ഉപമുഖ്യമന്ത്രിയാക്കരുതെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. രാജി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പലതവണ യെദ്യൂരപ്പയുടെ വാക്കുകള്‍ ഇടറി. രാവിലെ പാലസ്ഗ്രൗണ്ടില്‍ ചേര്‍ന്ന ബാലികെ സമുദായ സമ്മേളനത്തിലും യെദ്യൂരപ്പ വികാരഭരിതനായി. യെദ്യൂരപ്പ രാജിവയ്ക്കരുതെന്നാവശ്യപ്പെട്ട് മാണ്ഡ്യ ജില്ലയില്‍നിന്ന് 30 പ്രവര്‍ത്തകര്‍ ആത്മഹത്യാഭീഷണിയുമായി എത്തി. അതിനിടെ, ഹലിയാലില്‍നിന്നുള്ള കൃഷ്ണ കട്ടമണി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
(പി വി മനോജ്കുമാര്‍)
ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടണം: സിപിഐ എം
ബംഗളൂരു: ഖനനഅഴിമതിയില്‍ കുടുങ്ങിയ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ ബിജെപി നടത്തുന്ന ദേശീയപ്രക്ഷോഭം ആത്മാര്‍ഥമാണെങ്കില്‍ കര്‍ണാടകസര്‍ക്കാരിനെ പിരിച്ചുവിടാനാണ് ധൈര്യം കാട്ടേണ്ടത്. അല്ലാതെ അഴിമതിയെതുടര്‍ന്ന് രാജിവച്ച നേതാവിന്റെ ഉപാധികള്‍ അംഗീകരിക്കുകയല്ല. ഇത്തരം നടപടി അഴിമതി വീണ്ടും വളര്‍ത്താനേ ഉതകുകയുള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കോടികളുടെ ഭൂമി കുംഭകോണത്തില്‍ കുടുങ്ങിയ യെദ്യൂരപ്പയുടെ രാജിക്കായി നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ , അന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ സംരക്ഷിക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വം ചെയ്തത്. ഖനന അഴിമതിയില്‍ യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ലോകായുക്ത ശുപാര്‍ശ ചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് യെദ്യൂരപ്പയുടെ രാജിക്കായി നേതൃത്വം സമ്മര്‍ദം ചെലുത്തിയത്. എങ്ങനെയും ഭരണം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യെദ്യൂരപ്പയുടെ ഉപാധി അംഗീകരിക്കുന്നത്. യെദ്യൂരപ്പയ്ക്കൊപ്പം മറ്റു നാല് മന്ത്രിമാരും കുറ്റാരോപിതരാണ്. ഇവര്‍ക്കെതിരെ എന്തു നടപടിയാണ് ബിജെപി കൈക്കൊള്ളുക. ഏറെ വൈകിയാണെങ്കിലും യെദ്യൂരപ്പ രാജിവച്ചത് സ്വാഗതാര്‍ഹമാണെന്നും വി ജെ കെ പറഞ്ഞു.

deshabhimani 010811
കര്‍ണാടകത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനെച്ചൊല്ലി കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. കേന്ദ്രനേതാക്കളെ പരിഭ്രാന്തിയിലാക്കിയ നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് ഞായറാഴ്ച വൈകിട്ട് നാലരയോടെ ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന് രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നുവെന്ന ഒറ്റവരി കത്താണ് നല്‍കിയത്. രാജി സ്വീകരിച്ചതായി 4.45ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജിക്കുശേഷം പുറത്തിറങ്ങിയ യെദ്യൂരപ്പ പുതിയ മുഖ്യമന്ത്രിയായി ഡി വി സദാനന്ദഗൗഡ എംപിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. എന്നാല്‍ ആഗസ്ത് മൂന്നിന് ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.
ReplyDelete