സംസ്ഥാനത്തെ ബാങ്കുകള്‍ വിദ്യാഭ്യാസവായ്പയുടെ പേരില്‍ വിദ്യാര്‍ഥികളെ പിഴിയുന്നത് തുടരുന്നു. ഉന്നതവിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനുള്ള ചുമതല വിവിധ ബാങ്ക് ശാഖകള്‍ക്ക് വാര്‍ഡുതലത്തില്‍ വിഭജിച്ചുനല്‍കാനുള്ള തീരുമാനമാണ് ഇതില്‍ ഒടുവിലത്തേത്. വിദ്യാഭ്യാസ വായ്പ വീടിനടുത്തുള്ള ബാങ്ക് ശാഖയില്‍ നിന്നുമാത്രം നല്‍കാനുള്ള തീരുമാനം കൊടിയ അസമത്വം സൃഷ്ടിക്കുന്നതിന് വഴിവെയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് ഒരേ കോളജില്‍ ഒരേ കോഴ്‌സിന് പഠിക്കുന്ന സമീപവാസികളായ രണ്ട് വിദ്യാര്‍ഥികളുടെ കാര്യം തന്നെ എടുക്കാം. ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ രണ്ട് വാര്‍ഡുകളിലായിപോയതുകൊണ്ടുമാത്രം വിദ്യാഭ്യാസ വായ്പയ്ക്കായി ഒരാള്‍ക്ക് ദേശസാല്‍കൃത ബാങ്കിനെയും രണ്ടാമത്തെയാള്‍ക്ക് സ്വകാര്യ ബാങ്കിനെയും ആശ്രയിക്കേണ്ടുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. അതായത് രണ്ട് പ്രദേശത്ത് താമസിക്കുന്നതിനാല്‍ ഒരാള്‍ക്ക് കുറഞ്ഞ നിരക്കിലും മറ്റേയാള്‍ക്ക് കൂടിയ പലിശനിരക്കിലും വായ്പ എടുക്കേണ്ട സ്ഥിതി സംജാതമാകും. വായ്പ ലഭ്യമാക്കാന്‍ മറ്റ് ബാങ്കുകളെ സമീപിക്കാനുള്ള അവസരം പുതിയ വ്യവസ്ഥപ്രകാരം ഇല്ലാതാകും. ഇത് ദേശസാല്‍കൃത ബാങ്കുകളുടെ സേവനം കൂടുതല്‍പേര്‍ക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കും. സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പകളുടെ പലിശനിരക്കുകള്‍ ഏകീകരിക്കണമെന്ന ആവശ്യത്തിന് ഇതോടെ പ്രസക്തിയേറിയിരിക്കുകയാണ്.
വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ പുതുതലമുറ ബാങ്കുകള്‍ കാട്ടുന്ന വിമുഖത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിലൂടെ ദേശസാല്‍കൃത ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും പുറമേ പുതുതലമുറ ബാങ്കുകള്‍ക്കും ഓരോ വാര്‍ഡുകളിലും വിദ്യാഭ്യാസ വായ്പ നല്‍കുന്നതിനുള്ള ചുമതല നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസവായ്പ നല്‍കുന്നതില്‍ പുതുതലമുറ ബാങ്കുകള്‍ കാട്ടുന്ന അവഗണനയും അമിത പലിശയുമാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുള്ളത്. നഗരപ്രദേശങ്ങളില്‍ വിദ്യാര്‍ഥി താമസിക്കുന്ന തദ്ദേശഭരണ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന ബാങ്കുകളില്‍ മാത്രമേ ഇനി മുതല്‍ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കാന്‍ കഴിയൂ. ഗ്രാമങ്ങളില്‍ ഓരോ വാര്‍ഡുകളിലും വായ്പ നല്‍കാന്‍ ചുമതലപ്പെട്ട ശാഖ വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ. വോട്ടര്‍ പട്ടികയിലെ മേല്‍വിലാസം അനുസരിച്ചാകും അപേക്ഷകന്‍ ഏതു ബാങ്കിന്റെ ശാഖയെയാണ് വായ്പയ്ക്കായി സമീപിക്കേണ്ടത് എന്ന് നിശ്ചയിക്കുന്നത്. ഇതുവരെ ഇടപാടുകള്‍ നടത്തിവന്ന ബാങ്കില്‍ നിന്നുപോലും ഇടപാടുകാര്‍ക്ക് വായ്പ ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് ഇത് നയിക്കുക. ഉപഭോക്താക്കള്‍ക്ക് കാലങ്ങളായി ബന്ധവും അക്കൗണ്ടുമുള്ള ബാങ്ക് ശാഖവിട്ട് പുതിയ ബാങ്ക് ശാഖയെ ആശ്രയിക്കണ്ടിവരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും. വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ പുതുതലമുറ ബാങ്കുകള്‍ക്ക് പഴുതുകള്‍ ഏറെയാണ്. അപേക്ഷ സ്വീകരിക്കുന്നത് വൈകിപ്പിച്ചും മറ്റു നിബന്ധനകള്‍ ഏര്‍പ്പെടുത്തിയും വിദ്യാര്‍ഥികളെ വട്ടംചുറ്റിക്കുന്നതിനൊപ്പം അമിത പലിശയും ഈടാക്കുന്നുണ്ട്. സേവന ചാര്‍ജായി തുക വേറെയും വാങ്ങും. നാലര ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരുടെ മക്കള്‍ക്ക് പലിശ സബ്‌സിഡിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ വായ്പ തുകയുടെയും ജാമ്യത്തിന്റെയും കാര്യത്തില്‍ പുതുതലമുറ ബാങ്കുകള്‍ പുലര്‍ത്തുന്ന കടുംപിടിത്തം ആശങ്കയുയര്‍ത്തുന്നു.
ദേശസാല്‍കൃത ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് 12.75 ശതമാനം മുതല്‍ 14.50ശതമാനം വരെയാണ് പലിശയെങ്കില്‍ എച്ച് ഡി എഫ് സി ഉള്‍പ്പെടെയുള്ള പുതുതലമുറ ബാങ്കുകളില്‍ 15 മുതല്‍ 18 ശതമാനം വരെയാണ് പലിശ. കഴിഞ്ഞ ഡിസംബര്‍വരെ സംസ്ഥാനത്ത് 2,61,256 വിദ്യാര്‍ഥികള്‍ക്ക് 4516.97 കോടി രൂപയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ചത്. ഇതില്‍ തന്നെ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പാണ് കൂടുതല്‍ വായ്പ നല്‍കിയത്. 1,14,722 പേര്‍ക്ക് 2129.36 കോടി രൂപയാണ് അവര്‍ നല്‍കിയത്. സ്വകാര്യ ബാങ്കുകള്‍ ആകെ അനുവദിച്ചത് 18,265 വായ്പമാത്രമാണ്. പുതുതലമുറാ വിദേശ ബാങ്കുകളായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക് എന്നിവയും, എച്ച് എസ് ബി സി, ഇന്‍ഡസ് ഇന്‍ഡ് എന്നിവയും ഒരു വിദ്യാഭ്യാസ വായ്പ പോലും അനുവദിച്ചില്ല. സംസ്ഥാനത്ത് 92 ശാഖകളുള്ള ഐ സി ഐ സി ഐ ബാങ്ക് കഴിഞ്ഞവര്‍ഷം ആകെ അനുവദിച്ചത് ഒമ്പതുലക്ഷം രൂപയുടെ അഞ്ചു വിദ്യാഭ്യാസവായ്പ മാത്രമാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കാതിരിക്കാനുള്ള ഉപാധിയാണ് വിദ്യാഭ്യാസ വായ്പ. രക്ഷകര്‍ത്താവിന്റെ സ്വത്തും വരുമാനവും നോക്കി വായ്പ നല്‍കുന്നതിന് പകരം കുട്ടിയുടെ പഠനനിലവാരവും തിരഞ്ഞെടുക്കുന്ന കോഴ്‌സും തൊഴില്‍ സാധ്യതയും നോക്കിവേണം വായ്പ നല്‍കേണ്ടത്.
വിദ്യാഭ്യാസ വായ്പകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം വിവിധ ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പാനിരക്ക് ഏകീകരിക്കുക എന്ന ആവശ്യത്തിനാണ് പ്രധാന്യം ഏറിയിരിക്കുന്നത്.
(രാജേഷ് വെമ്പായം)
janayugom 220811

സംസ്ഥാനത്തെ ബാങ്കുകള്‍ വിദ്യാഭ്യാസവായ്പയുടെ പേരില്‍ വിദ്യാര്‍ഥികളെ പിഴിയുന്നത് തുടരുന്നു. ഉന്നതവിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനുള്ള ചുമതല വിവിധ ബാങ്ക് ശാഖകള്‍ക്ക് വാര്‍ഡുതലത്തില്‍ വിഭജിച്ചുനല്‍കാനുള്ള തീരുമാനമാണ് ഇതില്‍ ഒടുവിലത്തേത്. വിദ്യാഭ്യാസ വായ്പ വീടിനടുത്തുള്ള ബാങ്ക് ശാഖയില്‍ നിന്നുമാത്രം നല്‍കാനുള്ള തീരുമാനം കൊടിയ അസമത്വം സൃഷ്ടിക്കുന്നതിന് വഴിവെയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ReplyDelete