ബത്തേരി: കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രം വിവരിക്കുമ്പോള്‍ എണ്‍പത്തിമൂന്നാം വയസിലെത്തിയ വാസുദേവന് ഓര്‍മയിലുള്ളത് ചരിത്രം കുറിച്ച നിരവധി സമരങ്ങളും അത് ഉയര്‍ത്തിയ നേട്ടങ്ങളും ബഹുജന പിന്തുണയും. ജില്ലയിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രധാനിയാണ് അമ്പലവയലിലെ മലിയില്‍ വീട്ടില്‍ എന്‍ വാസുദേവന്‍ . കേരള കര്‍ഷകസംഘത്തിന്റെ തെക്കേവയനാട് താലൂക്ക് കമ്മിറ്റി രൂപീകരിച്ചപ്പോഴും പിന്നീട് ജില്ലാകമ്മിറ്റി രൂപീകരിച്ചപ്പോഴും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹമാണ്.
ആലപ്പുഴ മുതുകുളത്ത് ധനിക കുടുംബത്തില്‍ പിറന്ന വാസുദേവന്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെയാണ് പൊതുരംഗത്തെത്തിയത്. കായംകുളം ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ബന്ധു കൂടിയായ പരേതയായ സുശീലഗോപാലന്‍ സഹപാഠിയായിരുന്നു. ഒരേ ക്ലാസിലാണ് ഇരുവരും പഠിച്ചത്. തിരുവനന്തപുരം പെരുന്താന്നി എന്‍എസ്എസ് കോളേജില്‍ പഠിക്കുമ്പോള്‍ വാസുദേവന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനായുള്ള നിരവധി സമരങ്ങള്‍ നടന്നു. വാസുദേവന്‍ ജനറല്‍ സെക്രട്ടറിയായിരുള്ള സമരസമിതിയുടെ പ്രസിഡന്റ് ഒ മാധവനായിരുന്നു. ഒ എന്‍ വി കുറുപ്പും കെ ഗോവിന്ദപിള്ളയും പി കെ വാസുദേവന്‍നായരുമൊക്കെയായിരുന്നു അന്നത്തെ പ്രധാന സഹപ്രവര്‍ത്തകര്‍ . 1947ല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ നിന്ന് കൊണ്ടു തന്നെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പിലും അംഗമായി. ഇന്റര്‍മീഡിയറ്റ് പഠനത്തോടെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കൂടി. ഇതോടെ ഒളിവിലുമായി. പിന്നീട് ട്രേഡ് യൂണിയന്‍ രംഗത്തായി പ്രവര്‍ത്തനം. 1951ല്‍ മുതുകുളത്ത് നടന്ന തിരുവതാംകൂര്‍ കര്‍ഷകസംഘം സമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു. ഇന്നത്തെ പ്രവര്‍ത്തനത്തില്‍ നിന്നും വിഭിന്നമായി കര്‍ഷക കുടുംബങ്ങളിലെ കല്യാണങ്ങള്‍ നടത്തുക, തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുക, ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായുള്ള സൗഹൃദം വളര്‍ത്തിയെടുക്കുക തുടങ്ങിയ ചുമതലകളും കര്‍ഷകസംഘം പ്രവര്‍ത്തകര്‍ വഹിച്ചിരുന്നു. സമ്മേളനങ്ങള്‍ക്ക് സംഭാവനയായി കിട്ടുന്ന സാധനങ്ങള്‍ പൊതുലേലം നടത്തി ഫണ്ട് സമാഹരണം നടത്തുന്ന രീതിയുമുണ്ടായി.
1960കളിലാണ് മലബാറിലെത്തുന്നത്. ഭാര്യ ജഗദമ്മ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായിരുന്നു. കോഴിക്കോട് കല്ലായി ആശ്രമം ഹൈസ്കൂളിലേക്ക് മാറ്റം കിട്ടിയതോടെ കോഴിക്കോടേക്ക് വന്നു. ഭാര്യക്ക് പിന്നീട് മീനങ്ങാടിയിലേക്കായിരുന്നു സ്ഥലം മാറ്റം. ഇതോടെ മീനങ്ങാടിയിലെത്തി. രണ്ടര ഏക്കര്‍ സ്ഥലവും വീടും വാങ്ങി താമസം ആരംഭിച്ചു. അന്ന് കാപ്പി വില്‍ക്കുന്നതിന് ടിപിത്രി ഫോറം കര്‍ഷകര്‍ പ്രത്യേകം പൂരിപ്പിച്ച് നല്‍കണമായിരുന്നു. ഇന്ത്യന്‍ കോഫി ആക്ട് പ്രകാരം കലക്ടറില്‍ നിന്നും രജിസ്ട്രേഷന്‍ വാങ്ങിയ കര്‍ഷകര്‍ക്ക് മാത്രമാണ് കാപ്പി വില്‍ക്കുന്നതിന് അനുവാദമുണ്ടായിരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ടിപിത്രി പൂരിപ്പിച്ച് നല്‍കേണ്ടത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം ഫോറങ്ങള്‍ തെറ്റ് കൂടാതെ പൂരിപ്പിച്ച് നല്‍കാന്‍ കഴിഞ്ഞിരുന്നത്. വെട്ടിതിരുത്തിയ ഫോറങ്ങള്‍ സ്വീകരിച്ചിരുന്നില്ല. അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ടിപിത്രി പൂരിപ്പിക്കുന്നതിന് പ്രത്യേകം ചുമതലപ്പെടുത്തിയ ഏജന്റുമാരാണ് സഹായിച്ചത്. ഇതിന് അവര്‍ കര്‍ഷകരില്‍ നിന്നും പ്രതിഫലവും വാങ്ങി. ഇത് നേരിട്ട് കാണാന്‍ ഇടയായ വാസുദേവന്‍ ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് കര്‍ഷകര്‍ക്ക് സൗജന്യമായി ടിപിത്രി പൂരിപ്പിച്ച് നല്‍കി. ഇതായിരുന്നു വയനാട്ടില്‍ കര്‍ഷക പ്രസ്ഥാനവുമായി അടുത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇടയാക്കിയ പ്രധാന സംഭവങ്ങളിലൊന്ന്.
കാപ്പി കര്‍ഷകരെ സംഘടിപ്പിച്ച് കല്‍പ്പറ്റയില്‍ കണ്‍വന്‍ഷന്‍ നടത്തി ചെറുകിട കാപ്പി കര്‍ഷകസംഘം രൂപീകരിച്ചു. ഇഎംഎസ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഈ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ വയനാട് ബന്ദ് നടന്നത്. കാപ്പി വില കര്‍ഷകര്‍ക്ക് പലപ്പോഴായി നല്‍കുന്ന ചൂഷണത്തിനെതിരെയുള്ള ബന്ദ് ജനങ്ങള്‍ ഒറ്റക്കെട്ടായാണ് വിജയിപ്പിച്ചത്. കാപ്പികര്‍ഷകരുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രതിപക്ഷ നേതാവായ എകെജി മുന്നിട്ടിറങ്ങിയത് പ്രശ്ന പരിഹാരത്തിന് സഹായിച്ചു.
കര്‍ഷകസംഘത്തിന്റെ ആദ്യ ജില്ലാ സമ്മേളനംനടന്നപ്പോള്‍ വാസുദേവന്‍ സെക്രട്ടറിയായി. അഞ്ചുകുന്നിലെ ഗോവിന്ദവാര്യരായിരുന്നു പ്രസിഡന്റ്. കര്‍ഷകരുടെ മര്‍മ പ്രധാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന പുല്‍പ്പള്ളി, പുറക്കാടി സമരങ്ങളുടെയും മിച്ചഭൂമി സമരങ്ങളുടെയും പ്രധാന സംഘാടകനായും പ്രവര്‍ത്തിച്ചു. അക്കാലത്ത് രാഷ്ട്രീയേതരമായാണ് കര്‍ഷകര്‍ സമരരംഗത്ത് അണിനിരന്നത്.ഇത് കാരണം കര്‍ഷക സംഘത്തിന് ശക്തമായ കീഴ്ഘടകങ്ങളുമുണ്ടായി. ആശയപരമായി കര്‍ഷകരെ ഒന്നിച്ചണിനിരത്തുന്നതിനൊപ്പം അവരുടെ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമര മുന്നേറ്റങ്ങളും ഉണ്ടായാല്‍ മാത്രമെ ശക്തമായ സംഘടനാസംവിധാനം കൈവരിക്കാന്‍ കഴിയുവെന്നാണ് പ്രവര്‍ത്തനാനുഭവം. പോസ്റ്റ് ഓഫീസ് പിക്കറ്റിങില്‍ പങ്കെടുക്കാനെത്തിയ സമര വളണ്ടിയര്‍മാരെ ലാത്തിചാര്‍ജ് നടത്താന്‍ തീരുമാനമുണ്ടായപ്പോള്‍ പ്രവര്‍ത്തകര്‍ പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങിയ സംഭവത്തെ തുടര്‍ന്ന് ലാത്തിചാര്‍ജ് ഒഴിവായത്. കര്‍ഷകസമരങ്ങള്‍ തകര്‍ക്കുന്നതിന് രംഗത്തുണ്ടായിരുന്നു. ഇവരെ അടിച്ചോടിച്ചാണ് പലപ്പോഴും പിക്കറ്റിങ് ഉള്‍പ്പെടെ നടത്തിയിരുന്നത്.
ഏഴ് കൊല്ലം കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി അംഗം, എല്‍എല്‍എ ചെയര്‍മാന്‍ , അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പ്രായം തളര്‍ത്താത്ത സമരാവേശവുമായി വാസുദേവന്‍ ഇപ്പോഴും അമ്പലവയലിലെ പൊതുരംഗത്ത് സജീവമാണ്.
(പി മോഹനന്‍)
deshabhimani 220811
കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രം വിവരിക്കുമ്പോള്‍ എണ്‍പത്തിമൂന്നാം വയസിലെത്തിയ വാസുദേവന് ഓര്‍മയിലുള്ളത് ചരിത്രം കുറിച്ച നിരവധി സമരങ്ങളും അത് ഉയര്‍ത്തിയ നേട്ടങ്ങളും ബഹുജന പിന്തുണയും. ജില്ലയിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രധാനിയാണ് അമ്പലവയലിലെ മലിയില്‍ വീട്ടില്‍ എന്‍ വാസുദേവന്‍ . കേരള കര്‍ഷകസംഘത്തിന്റെ തെക്കേവയനാട് താലൂക്ക് കമ്മിറ്റി രൂപീകരിച്ചപ്പോഴും പിന്നീട് ജില്ലാകമ്മിറ്റി രൂപീകരിച്ചപ്പോഴും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹമാണ്.
ReplyDelete