കണ്ണൂര്‍ : പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഒരു പിശകും പറ്റിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരുകൂട്ടം ദൃശ്യമാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കുമായി ഒന്നിച്ചിരുന്ന് പറയാമെന്നാണ് കോടിയേരി വ്യക്തമാക്കിയത്. കേസിന്റെ കാര്യത്തിലേക്ക് കടന്നപ്പോള്‍ അന്വേഷണ പ്രക്രിയ വിശദീകരിച്ചു. കൂട്ടത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് ഒഴിയുന്നതാണ് നല്ലതെന്ന് ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോയെന്ന കാര്യം ഉമ്മന്‍ചാണ്ടി തീരുമാനിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. രാജിക്കാര്യം കൂട്ടായി ആലോചിക്കേണ്ടതാണ്. ആലോചനക്കുശേഷം അന്ന് വൈകിട്ടുതന്നെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
$ വി എസിനെതിരെ സംസ്ഥാനകമ്മിറ്റി കേന്ദ്ര കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ടോ?.
വി എസിനെതിരെ സംസ്ഥാന കമ്മിറ്റി നല്കിയ പരാതി കഴിഞ്ഞ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പ്രധാന ചര്‍ച്ചയാവുമെന്ന് പ്രചരിപ്പിച്ചത് നിങ്ങളാണ്(മാധ്യമങ്ങള്‍). ഇല്ലാത്ത പരാതിയും ചര്‍ച്ചയും പൊളിഞ്ഞപ്പോള്‍ പിന്നീട് വേറെ കസര്‍ത്തു തുടങ്ങി. വിഎസിനെതിരെ ഒരു പരാതിയും കേന്ദ്രക്കമ്മിറ്റിക്ക് പോയിട്ടില്ല.
$ ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ പിണറായിക്ക് പ്രത്യയശാസ്ത്ര അടിത്തറയില്ലെന്ന് പറഞ്ഞിട്ടുണ്ടല്ലോ?.
പ്രത്യയശാസ്ത്ര അടിത്തറയുണ്ടോയെന്ന് വിലയിരുത്തേണ്ടത് ഞാനല്ല. ഈ പാര്‍ടിക്കൊപ്പം നിന്നുപോകാനുള്ള അടിത്തറയുണ്ട്. ഏതെങ്കിലും മനുഷ്യന് എന്തെങ്കിലും പറഞ്ഞാല്‍ വല്ലാതെ വേവലാതിപ്പെടുന്ന പാര്‍ടിയല്ല സിപിഐ എം. എന്നില്‍ പാര്‍ടി വിശ്വാസം അര്പ്പിക്കുന്നതുകൊണ്ടാണല്ലോ ഈ സ്ഥാനത്തിരിക്കുന്നത്. ബെര്‍ലിന്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് വി എസ് തന്നെ പരസ്യമായി മറുപടി നല്‍കിയിട്ടുണ്ട്.
$ പിണറായിക്കെതിരെമാത്രം സംഘടിത ആക്രമണം നടക്കുന്നതെന്തുകൊണ്ട്?.
ഇത് പിണറായി വിജയനെന്ന വ്യക്തിക്കെതിരായ ആക്രമണമാണെന്ന് കരുതുന്നില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായ ബോധപൂര്‍വമായ കടന്നാക്രമമാണ്. പാര്‍ടിയെ തകര്‍ക്കാന്‍ നേതൃത്വത്തെയാണ് ലക്ഷ്യംവയ്ക്കുന്നത്. സംസ്ഥാന സെക്രട്ടറിയായതു മുതലാണ് ഇതുതുടങ്ങിയത്. കണ്ണൂര്‍ ജില്ലാസെക്രട്ടറിയായപ്പോഴും സംസ്ഥാന സെക്രട്ടറിയറ്റംഗമായപ്പോഴും ഒരു മാധ്യമവും തനിക്കെതിരെ തിരിഞ്ഞില്ല. മന്ത്രിയായപ്പോഴും എതിര്‍പ്പുണ്ടായില്ല. മന്ത്രിസ്ഥാനം ഒഴിഞ്ഞത് ശരിയായില്ലെന്നാണ് തനിക്കെതിരെ ഇപ്പോള്‍ നിരന്തരം വാര്‍ത്തയെഴുതുന്ന ഒരു പത്രം അഭിപ്രായപ്പെട്ടത്.
$ വാര്‍ത്ത ചോരുന്നത് സംബന്ധിച്ച്?
ചില വാര്‍ത്തകള്‍ ചോരുന്നുണ്ടെന്നത് ശരിയാണ്. വാര്‍ത്താ ചോര്‍ച്ച സിപിഐ എമ്മിനെ പോലുള്ള പാര്ടിക്കു ചേര്‍ന്നതല്ല. മാധ്യമ പ്രവര്‍ത്തകരുടെ മികവുകൊണ്ടാണ് എല്ലാവാര്‍ത്തയും കിട്ടുന്നതെന്ന് കരുതുന്നില്ല. മറ്റു ചിലതുകൂടിയുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിക്കും. ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ വസ്തുതയില്ല.
$ കാസര്‍കോട് വെടിവെപ്പ് അന്വേഷിച്ച റിട്ട. ജഡ്ജി എം എ നിസാര്‍ സിപിഐ എം അനുഭാവിയാണോ?
ജുഡീഷ്യല്‍ രംഗത്തെ നടപടികളില്‍ പക്ഷപാതിത്വമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. എം എ നിസാറിനെതിരെ ഇത്തരത്തില്‍ ഒരു ആക്ഷേപവുമുണ്ടായിട്ടില്ല.
deshabhimani 140811
പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഒരു പിശകും പറ്റിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരുകൂട്ടം ദൃശ്യമാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കുമായി ഒന്നിച്ചിരുന്ന് പറയാമെന്നാണ് കോടിയേരി വ്യക്തമാക്കിയത്. കേസിന്റെ കാര്യത്തിലേക്ക് കടന്നപ്പോള്‍ അന്വേഷണ പ്രക്രിയ വിശദീകരിച്ചു. കൂട്ടത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് ഒഴിയുന്നതാണ് നല്ലതെന്ന് ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോയെന്ന കാര്യം ഉമ്മന്‍ചാണ്ടി തീരുമാനിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. രാജിക്കാര്യം കൂട്ടായി ആലോചിക്കേണ്ടതാണ്. ആലോചനക്കുശേഷം അന്ന് വൈകിട്ടുതന്നെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
ReplyDeleteഓഹോ കൂട്ടായ ആലോചനക്കുശേഷം മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടോ? എന്നിട്ടെന്താ വെക്കാതേ ? രാജി വെക്കാതെ വിടരുത്.
ReplyDeleteചെന്നിത്തല രാജിവെക്കാതെ വിടൂല്ലെന്നേ..ങ്ങ ബേജാറാവാണ്ടിരി..
ReplyDelete