Tuesday, August 2, 2011

എന്‍ഡോസള്‍ഫാന്‍ : നിരോധനം ഉടനെ വേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. 11 വര്‍ഷം കൊണ്ട് ഇത് നിരോധിച്ചാല്‍ മതി. കേരളത്തിന്റെ ചില പ്രദേശത്ത് താമസിക്കുന്നവരില്‍ കാണുന്ന വൈകല്യത്തിനു കാരണം എന്‍ഡോസള്‍ഫാനാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ 11 വര്‍ഷം കൊണ്ട് നിരോധിച്ചാല്‍ മതിയെന്നാണ് സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ തീരുമാനിച്ചിട്ടുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കൊടിയ ദുരന്തംവിതച്ച എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫഐ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ രേളത്തെ ഞെട്ടിക്കുന്ന നിലപാട് അറിയിച്ചത്.

deshabhimani news

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. 11 വര്‍ഷം കൊണ്ട് ഇത് നിരോധിച്ചാല്‍ മതി. കേരളത്തിന്റെ ചില പ്രദേശത്ത് താമസിക്കുന്നവരില്‍ കാണുന്ന വൈകല്യത്തിനു കാരണം എന്‍ഡോസള്‍ഫാനാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.

    ReplyDelete