കൊച്ചി: കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും സംഘടിക്കാനും സമരം നടത്താനുമുള്ള ജനാധിപത്യ അവകാശത്തിനുവേണ്ടി പ്രസ്താവന നടത്തുക മാത്രമാണ് ചെയ്തതെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ പറഞ്ഞു. ഈ പോരാട്ടം തുടരും. കോടതിയലക്ഷ്യം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ പുതിയ കുറ്റപത്രം വായിച്ചുകേട്ടശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതഘോഷയാത്രയും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തെ വിലക്കുന്ന കോടതിനിലപാടിനോട് വിയോജിപ്പുണ്ട്. അതേസമയം ശുംഭന്‍ എന്ന വാക്കിനോട് പ്രത്യേക താല്‍പ്പര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യം: വിചാരണ 16ന് തുടങ്ങും
കൊച്ചി: എം വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസില്‍ 16ന് വിചാരണ തുടങ്ങും. നേരത്തെ നല്‍കിയ കുറ്റപത്രം അവ്യക്തമായതിനാല്‍ ഹൈക്കോടതി തിങ്കളാഴ്ച ജയരാജന് പുതിയ കുറ്റപത്രം നല്‍കി. കുറ്റാരോപണങ്ങള്‍ നിഷേധിച്ച ജയരാജന്‍ കോടതിയലക്ഷ്യക്കുറ്റം ചെയ്തിട്ടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. പരാതി നല്‍കിയ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് പി റഹീം, പ്രസംഗം സംപ്രേഷണംചെയ്ത വാര്‍ത്താചാനല്‍ ലേഖകര്‍എന്നിവരടങ്ങുന്ന സാക്ഷിപ്പട്ടിക കോടതിയുടെ അഭിഭാഷകന്‍ ഡിവിഷന്‍ ബെഞ്ചിനു കൈമാറി.
deshabhimani 020811
No comments:
Post a Comment