Tuesday, August 2, 2011

മലയാളം പറഞ്ഞാല്‍ മണ്ടന്‍ മെഡലും പിഴയും

കാട്ടാക്കട: സ്കൂള്‍വളപ്പിനുള്ളില്‍ മലയാളം പറഞ്ഞാല്‍ കുട്ടികള്‍ക്ക് "മണ്ടന്‍ മെഡല്‍" സമ്മാനം. അഞ്ചുരൂപ പിഴയും. കേരളത്തിലെ സ്കൂളുകളില്‍ മാതൃഭാഷയായി മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍വളപ്പിനുള്ളില്‍ ഏതെങ്കിലും കുട്ടി മാതൃഭാഷ അറിയാതെ ഉച്ചരിച്ചുപോയാല്‍ പല അണ്‍ എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ക്ക് ശിക്ഷ ഉറപ്പാണ്.

പല സ്കൂളുകളിലും പലതരത്തിലുള്ള ശിക്ഷകളാണ് മലയാളം പറയുന്ന കുട്ടികള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. കാട്ടാക്കടയ്ക്കടുത്ത് ചാരുപാറയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം അണ്‍ എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ സ്കൂള്‍വളപ്പിനുള്ളില്‍ മലയാളം പറഞ്ഞാല്‍ ആ കുട്ടിയുടെ കഴുത്തില്‍ "മണ്ടന്‍ മെഡല്‍" തൂക്കണമെന്നാണ് നിയമം. മലയാളം പറഞ്ഞ കുട്ടിയെ പരിഹസിക്കുന്നതിന് "മലയാളം പണ്ഡിറ്റ്" എന്ന് എഴുതിയ മെഡലാണ് ചാര്‍ത്തുന്നത്. ഈ മെഡലിനെ "മണ്ടന്‍ മെഡല്‍" എന്നാണ് വിശേഷിപ്പിക്കുന്നത്. മലയാളം പറയുന്ന കുട്ടികള്‍ക്ക് അമ്പൂരി കൂട്ടമല മാര്‍ ബസേലിയോസ് ഇംഗ്ലീഡ് മീഡിയം സ്കൂളില്‍ കാര്‍ഡ് ആണ് നല്‍കുന്നത്. ഡിസ് ഒബീഡിയന്റ് ഗേള്‍ , ബോയ് എന്നിങ്ങനെ എഴുതിയ കാര്‍ഡ് നല്‍കും. മറ്റ് പല സ്കൂളുകളിലും ഇത്തരത്തില്‍ മലയാളം പറയുന്ന കുട്ടികളെ ശിക്ഷിക്കുന്നു. ഒരു സ്കൂളില്‍ "ഐ ആം എ ഡോങ്കി" എന്ന് ആലേഖനംചെയ്ത മെഡല്‍ കുട്ടികളുടെ കഴുത്തില്‍ അണിയിക്കുന്നതായും ആക്ഷേപമുണ്ട്.

"ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന കുട്ടി മലയാളത്തില്‍ സംസാരിച്ചാല്‍ അത് നാണക്കേടാണ്, കുട്ടികളുടെ സ്റ്റാന്‍ഡേര്‍ഡ് കൂട്ടുന്നതിനാണ് ഈ തീരുമാനം" എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെനേരെ പ്രതികാരനടപടി ഉണ്ടാകുമെന്ന ഭയത്താല്‍ രക്ഷിതാക്കള്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാകാത്തത് സ്കൂള്‍ അധികൃതര്‍ക്ക് സഹായകരമാകുന്നു.

deshabhimani 020811

2 comments:

  1. സ്കൂള്‍വളപ്പിനുള്ളില്‍ മലയാളം പറഞ്ഞാല്‍ കുട്ടികള്‍ക്ക് "മണ്ടന്‍ മെഡല്‍" സമ്മാനം. അഞ്ചുരൂപ പിഴയും. കേരളത്തിലെ സ്കൂളുകളില്‍ മാതൃഭാഷയായി മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍വളപ്പിനുള്ളില്‍ ഏതെങ്കിലും കുട്ടി മാതൃഭാഷ അറിയാതെ ഉച്ചരിച്ചുപോയാല്‍ പല അണ്‍ എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ക്ക് ശിക്ഷ ഉറപ്പാണ്.

    ReplyDelete
  2. കേരളത്തിലെ സ്കൂളുകളില്‍ മാതൃഭാഷയായ മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍
    ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍വളപ്പിനുള്ളില്‍ ഏതെങ്കിലും
    കുട്ടി മാതൃഭാഷ അറിയാതെ ഉച്ചരിച്ചുപോയാല്‍ പല അണ്‍ എയ്ഡഡ് സ്കൂളുകളിലും
    കുട്ടികള്‍ക്ക് ശിക്ഷ ഉറപ്പാണ്.മാതൃഭാഷയെ എന്തിനാണ് ഇങ്ങനെ
    അപമാനിക്കുന്നത് ?ഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ
    സമൂഹത്തിന്റെ
    ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി,
    ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി,
    സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി,
    ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍
    ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ
    ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്.എല്ലാ സംസ്ഥാനത്തിന്റെയും
    മാതൃ ഭാഷകളെ Prevention of Insults to National
    Honour Act,1971 ഉൾപെടുത്തി ,മാതൃഭാഷകളെ അപമാനിക്കുന്നവർക്കെതിരെ സർക്കാർ
    നിയമ നടപടി എടുക്കേണ്ടതാണ് .
    malayalatthanima.blogspot.in

    ReplyDelete