Monday, August 22, 2011

കുഞ്ഞനന്തന്റെ വ്യക്തിഹത്യശ്രമം ജാഗ്രതയോടെ കാണണം: സിപിഐ എം

കണ്ണൂര്‍ : നേതാക്കളെ വ്യക്തിഹത്യ നടത്തി സിപിഐ എമ്മിനെ തകര്‍ക്കാനുള്ള കുഞ്ഞനന്തന്‍ നായരുടെ ഹീനശ്രമം ജാഗ്രതയോടെ കാണണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. പി ജയരാജന്റെ വീട് നിര്‍മാണത്തിന് നല്‍കിയ സഹായം സംബന്ധിച്ച പ്രസ്താവന അദ്ദേഹം എത്രമാത്രം അധഃപതിക്കുന്നു വെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മുഴുവന്‍ സമയ പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ടി തീരുമാനമനുസരിച്ച് നിരവധി കമ്മിറ്റികളും പ്രവര്‍ത്തകരും അനുഭാവികളും വീട് നിര്‍മാണ ഘട്ടത്തില്‍ ജയരാജനെ സഹായിച്ചിട്ടുണ്ട്. കുഞ്ഞനന്തന്‍ നായര്‍ നല്‍കിയ തുക അദ്ദേഹം അവകാശപ്പെടുന്നതിന്റെ നാലിലൊന്നുവരുമോ എന്നത് അദ്ദേഹം പരിശോധിക്കണം. നേതാക്കള്‍ കഴിച്ച ഭക്ഷണംപോലും രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കുന്ന നിലവാരത്തകര്‍ച്ചയില്‍ പരിതപിക്കുകയല്ലാതെ മാര്‍ഗമില്ല. പാര്‍ടിയുടെ പഴയകാലത്തെ പ്രധാന സംഘാടകനാണെന്ന പ്രചാരവേല പൊളിഞ്ഞുപോകുകയും പാര്‍ടി വിരുദ്ധരുടെ കൈയ്യിലെ കളിപ്പാവയാണെന്ന് ജനം മനസിലാക്കുകയും ചെയ്ത ജാള്യത്തില്‍നിന്നാണ് പുലഭ്യംപറച്ചില്‍ . തന്റെ കൂടെ നില്‍ക്കാന്‍ കമ്യൂണിസ്റ്റുകാരാരും ഇല്ലെന്നുവന്നപ്പോള്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുക വഴി പാര്‍ടിയെ തകര്‍ക്കുയെന്ന സാമ്രാജ്യത്വ തന്ത്രമാണ് അദ്ദേഹം നടത്തുന്നത്.

ആര്‍എസ്എസ് അക്രമത്തിന് ശേഷം പാട്യത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ വീട് നിര്‍മിച്ചത് സംബന്ധിച്ച് അപവാദം പ്രചരിപ്പിച്ച് അദ്ദേഹം ലേഖനമെഴുതിയിരുന്നു. പി ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചപ്പോള്‍ ഖേദപ്രകടനം നടത്തിയാണ് നിയമനടപടിയില്‍നിന്ന് ഒഴിവായത്. പുതിയ ആരോപണത്തെയും നിയമപരമായി നേരിടും. വിലകുറഞ്ഞ പ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 220811

1 comment:

  1. നേതാക്കളെ വ്യക്തിഹത്യ നടത്തി സിപിഐ എമ്മിനെ തകര്‍ക്കാനുള്ള കുഞ്ഞനന്തന്‍ നായരുടെ ഹീനശ്രമം ജാഗ്രതയോടെ കാണണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. പി ജയരാജന്റെ വീട് നിര്‍മാണത്തിന് നല്‍കിയ സഹായം സംബന്ധിച്ച പ്രസ്താവന അദ്ദേഹം എത്രമാത്രം അധഃപതിക്കുന്നു വെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മുഴുവന്‍ സമയ പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ടി തീരുമാനമനുസരിച്ച് നിരവധി കമ്മിറ്റികളും പ്രവര്‍ത്തകരും അനുഭാവികളും വീട് നിര്‍മാണ ഘട്ടത്തില്‍ ജയരാജനെ സഹായിച്ചിട്ടുണ്ട്. കുഞ്ഞനന്തന്‍ നായര്‍ നല്‍കിയ തുക അദ്ദേഹം അവകാശപ്പെടുന്നതിന്റെ നാലിലൊന്നുവരുമോ എന്നത് അദ്ദേഹം പരിശോധിക്കണം. നേതാക്കള്‍ കഴിച്ച ഭക്ഷണംപോലും രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കുന്ന നിലവാരത്തകര്‍ച്ചയില്‍ പരിതപിക്കുകയല്ലാതെ മാര്‍ഗമില്ല.

    ReplyDelete