ആന്ധ്രപ്രദേശില്‍ കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാരിനെ രൂക്ഷമായ പ്രതിസന്ധിയിലാഴ്ത്തി ജഗന്‍മോഹന്‍ റെഡ്ഡി അനുകൂലികളായ 29 എംഎല്‍എമാരും രണ്ട് എംപിമാരും രാജിഭീഷണി മുഴക്കി. ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സിബിഐ തയ്യാറാക്കിയ എഫ്ഐആറില്‍ മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍മോഹന്‍ റെഡ്ഡിയെ സിബിഐ കേസുകളിലൂടെ ഒതുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് ഇതോടെ അപ്രതീക്ഷിത തിരിച്ചടി കിട്ടി. പാര്‍ടി അംഗത്വവും രാജിവയ്ക്കുമെന്ന് എംഎല്‍എമാരും എംപിമാരും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തെലങ്കാന പ്രശ്നത്തില്‍ രാജിവച്ച മന്ത്രിമാരെ ചുമതല തുടരാന്‍ നിര്‍ദേശിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് പുതിയ പ്രതിസന്ധി. രാജിഭീഷണി മുഴക്കിയവരില്‍ രണ്ടുപേര്‍ ടിഡിപി വിമതരാണ്. ഒരാള്‍ പ്രജാരാജ്യം പാര്‍ടി വിമതനും.
വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ടി രൂപീകരിച്ചതിനു പിന്നാലെയാണ് ജഗന്‍മോഹനെതിരെ കേസും റെയ്ഡുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ രംഗത്തെത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജഗന്‍ മോഹനെതിരെ തയ്യാറാക്കിയ കുറ്റപത്രത്തില്‍ രാജശേഖര റെഡ്ഡിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രണ്ട് എംപിമാരും 29 എംഎല്‍എമാരും രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ സുരേഖ, ജെ ജെ സുധ, സത്യാതി എന്നീ എംഎല്‍എമാര്‍ ഇതിനകം രാജി നല്‍കിയതായും എംഎല്‍എമാര്‍ തിങ്കളാള്ച പകല്‍ 11ന് സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുമെന്നും കോണ്‍ഗ്രസ് വിമത എംഎല്‍എ സുഭാഷ്ചന്ദ്ര ബോസ് പറഞ്ഞു. രാജശേഖര റെഡ്ഡിയുടെ പേര് എഫ്ഐആറില്‍ വന്നത് നിര്‍ഭാഗ്യകരമാണെന്നും ഇതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കണമെന്നതാണ് സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ , അവരുടെ സ്വഭാവംകൊണ്ട് വീണുകൊള്ളുമെന്നും സുഭാഷ്ചന്ദ്രബോസ് പറഞ്ഞു.
ജഗന്‍ മോഹന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ഗൂഢാലോചന നടത്തിയതായും കാണിച്ച് രജിസ്റ്റര്‍ചെയ്ത കേസിലാണ് രാജശേഖര റെഡ്ഡിയുടെ പേര് സിബിഐ പരാമര്‍ശിച്ചത്. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്ന് വഞ്ചന, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ജഗനെതിരെ സിബിഐ കേസെടുത്തത്. തുടര്‍ന്ന് ജഗന്റെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും സിസിബിഐ റെയ്ഡ് നടത്തി. ആന്ധ്രപ്രദേശിലെ വിവിധ കേന്ദ്രങ്ങളിലും ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസമാണ് റെയ്ഡ് നടത്തിയത്. ഇതില്‍ നിരവധി രേഖകളും പിടിച്ചെടുത്തു. ഇതിനു പിന്നാലെ, ആന്ധ്രപ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി പി ആചാര്യയുടെ സ്ഥാപനങ്ങളിലും പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ എമ്മാര്‍ -എംജിഎഫിന്റെ ഹൈദരാബാദിലെയും ഡല്‍ഹിയിലെയും ഓഫീസുകളിലും റെയ്ഡ് നടന്നു. അപാര്‍ട്മെന്റുകളും വില്ലകളും നിര്‍മിക്കുന്നതില്‍ രാജശേഖര റെഡ്ഡി സര്‍ക്കാരും എമ്മാറും ഗൂഢാലോചന നടത്തിയെന്ന് കാണിച്ചായിരുന്നു റെയ്ഡ്.
റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് രാജശേഖര റെഡ്ഡി സര്‍ക്കാര്‍ അനധികൃതമായി ഭൂമി അനുവദിച്ചുവെന്നാണ് സിബിഐ പറയുന്നത്. 294 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും സഖ്യത്തിനും 183 എംഎല്‍എമാരാണുള്ളത്. കഴിഞ്ഞ ദിവസം ലയിച്ച പ്രജാരാജ്യത്തിന്റെ 18 അടക്കം കോണ്‍ഗ്രസിന് 173 പേരാണുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. തെലങ്കാന പ്രശ്നത്തില്‍ ഈ മേഖലയില്‍നിന്നുളള കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേരത്തെ രാജി നല്‍കിയിരുന്നു. ഇത് സ്പീക്കര്‍ തള്ളിയിരിക്കുകയാണ്.
deshabhimani 220811
ആന്ധ്രപ്രദേശില്‍ കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാരിനെ രൂക്ഷമായ പ്രതിസന്ധിയിലാഴ്ത്തി ജഗന്‍മോഹന്‍ റെഡ്ഡി അനുകൂലികളായ 29 എംഎല്‍എമാരും രണ്ട് എംപിമാരും രാജിഭീഷണി മുഴക്കി. ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സിബിഐ തയ്യാറാക്കിയ എഫ്ഐആറില്‍ മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.
ReplyDelete