ആശുപത്രി ഗേറ്റിനുമുമ്പില്‍ നടന്ന ധര്‍ണ സിപിഐ എം ജില്ലാകമ്മിറ്റിയംഗം എം പി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. സി കെ വര്‍ഗീസ് അധ്യക്ഷനായി. ഏരിയാകമ്മിറ്റിയംഗങ്ങളായ ടി തോമസ്, എം എന്‍ മോഹനന്‍ , എം എന്‍ മണി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, സമരം ഒത്തുതീര്‍പ്പാക്കാത്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ആശുപത്രി സെക്രട്ടറിയടക്കമുള്ളവരുടെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും സമരം വ്യാപിപ്പിക്കാന്‍ സമരസമിതി തീരുമാനിക്കുമെന്ന് സൂചനയുണ്ട്.
നേഴ്സസ് സമരം: ലേക്ഷോറിലും കോലഞ്ചേരിയിലും ചര്‍ച്ച വിഫലം
കൊച്ചി: ലേക്ഷോര്‍ ആശുപത്രി നേഴ്സുമാരുടെ 11 ദിവസം പിന്നിട്ട സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ നേഴ്സുമാരും മാനേജ്മെന്റും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഇനി ചര്‍ച്ചയില്ലെന്ന് മാനേജ്മെന്റും സമരം തുടരുമെന്ന് നേഴ്സുമാരും അറിയിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ സമരം ഒത്തുതീര്‍ക്കാന്‍ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല.
ലേക്ഷോറിലെ ചര്‍ച്ചയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. മിനിമം ശമ്പളം നല്‍കുന്നുണ്ടെന്ന വാദവുമായി ചര്‍ച്ചയ്ക്കെത്തിയ മാനേജ്മെന്റ് അതിനായി കാണിച്ചത് കൃത്രിമ രേഖകളായിരുന്നു. ആറുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നേഴ്സിന്റെ ശമ്പളസ്ലിപ്പാണ് ഒരുവര്‍ഷം പ്രവൃത്തിപരിചയമുള്ള ആളുടേതെന്ന പേരില്‍ ഹാജരാക്കിയത്. തങ്ങളുടെ വാദം പൊളിഞ്ഞതോടെ മാനേജ്മെന്റ് ചര്‍ച്ച ബഹിഷ്കരിച്ചതായും യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. ശമ്പളത്തില്‍ 1,000 രൂപമുതല്‍ 4,000 രൂപവരെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ധന നല്‍കാമെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്റ് സമ്മതിച്ചതായി റീജണല്‍ ലേബര്‍ കമീഷണര്‍ വിന്‍സന്റ് അലക്സ് പറഞ്ഞു. എന്നാല്‍ ഈ വര്‍ധനയനുസരിച്ച് കൂടിയ ശമ്പളം ലഭിക്കുക സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച് നിലവില്‍ ജോലിചെയ്യുന്ന നേഴ്സുമാര്‍ക്കാണെന്ന് യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു.
ആശുപത്രി ചെയര്‍മാന്‍ എം എ യൂസഫലിയും സമരക്കാരുടെ പ്രതിനിധികളുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രഖ്യാപിച്ച വര്‍ധന, മാനേജ്മെന്റിന് ഒന്നരക്കോടിയുടെ അധികബാധ്യത ഉണ്ടാക്കുമെന്ന് ആശുപത്രി എംഡി ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നേഴ്സുമാരുടെ ആവശ്യങ്ങള്‍ അതേപടി അംഗീകരിച്ചാല്‍ ആറുകോടി രൂപ അധികച്ചെലവ് വരുമെന്നും ഇത് താങ്ങാന്‍കഴിയില്ലെന്ന് ചെയര്‍മാന്‍ സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ വ്യക്തമാക്കി. കോലഞ്ചേരിയില്‍ ശനിയാഴ്ച തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തുടരുന്ന നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. നേഴ്സുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചശേഷം ആശുപത്രികവാടത്തില്‍ നടന്ന ധര്‍ണ ജില്ലാ കമ്മിറ്റിയംഗം എം പി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. സമരം രൂക്ഷമായിട്ടും മെഡിക്കല്‍ കോളേജ് ഭരണസമിതി വിളിച്ചുചേര്‍ക്കാത്ത ഭാരവാഹികള്‍ക്കെതിരെ സമിതിയിലെ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. 150ഓളംപേര്‍ വരുന്ന സമിതിയിലെ ഭൂരിഭാഗം സമരക്കാരുടെ ന്യായമായ ആവശ്യങ്ങളെ അനുകൂലിക്കുന്നതിനാലാണ് ഭരണസമിതി വിളിച്ചുചേര്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്.
deshabhimani 100212
സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ ആരംഭിച്ച സമരം പതിനാലാം ദിനത്തിലേക്കു കടന്നു. രണ്ടാംഘട്ടമെന്ന നിലയില്‍ ആരംഭിച്ച റിലേ നിരാഹാരസമരം അഞ്ചാംദിനവും പിന്നിട്ടു. സിപിഐ എം കോലഞ്ചേരി ഏരിയകമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജനറാലിയും ധര്‍ണയും നടത്തി. ഏരിയകമ്മിറ്റി ഓഫീസിന്റെ സമീപത്തുനിന്നാരംഭിച്ച റാലി സമരപ്പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു.
ReplyDelete