പ്രതിരോധ ഉപകരണങ്ങളും യന്ത്രങ്ങളും നിര്‍മിക്കാന്‍ സ്വകാര്യമേഖലയെ പങ്കാളികളാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സംയുക്ത സംരംഭങ്ങള്‍ തുടങ്ങാന്‍ പൊതുമേഖല കമ്പനികള്‍ക്ക് അനുവാദം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശമാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം കേന്ദ്രം അംഗീകരിച്ച പ്രതിരോധ ഉല്‍പ്പന്നനയം നടപ്പാക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. കേന്ദ്രം 2001ല്‍ തന്നെ, പ്രതിരോധമേഖലയില്‍ ഇന്ത്യന്‍ സ്വകാര്യകമ്പനികള്‍ക്ക് 100 ശതമാനവും വിദേശകമ്പനികള്‍ക്ക് 26 ശതമാനം വരെയും നിക്ഷേപം നടത്താന്‍ അനുവാദം നല്‍കിയിരുന്നു.
മുംബൈയിലെ മസഗാവ് കപ്പല്‍ശാലയുടെ സംയുക്ത സംരംഭകരായി പിപ്പാവാവ് എന്ന സ്വകാര്യ കപ്പല്‍ശാലയെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതിനെതിരെ മറ്റു സ്വകാര്യകമ്പനികള്‍ രംഗത്തു വന്നതോടെയാണ് പ്രതിരോധമന്ത്രാലയം മാര്‍ഗനിര്‍ദേശമിറക്കിയത്. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഗുജറാത്തിലെ എബിജി കപ്പല്‍ശാല തുടങ്ങിയ കമ്പനികളാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനത്തെ എതിര്‍ത്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന കപ്പല്‍ശാലയാണ് മസ്ഗാവിലേത്. ഒരു ലക്ഷം കോടിയുടെ നിര്‍മാണ ഓര്‍ഡര്‍ ഇതുവരെ ലഭിച്ചു. ആറ് സ്കോര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ക്കും മിസൈല്‍വേധ സംവിധാനമുള്ള ഏഴ് കപ്പലുകള്‍ക്കും വേണ്ടിയുള്ള ഓര്‍ഡറും ഇതില്‍പെടും. സമയബന്ധിതമായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സ്വകാര്യകമ്പനികളെ സഹകരിപ്പിക്കുന്നതെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വാദം. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്യാഡ് ആന്‍ഡ് എന്‍ജിനിയേഴ്സ്, ഗോവ ഷിപ്പയാഡ് ലിമിറ്റഡ്, വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാഡ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും ഓര്‍ഡറുകള്‍ യഥാസമയം പൂര്‍ത്തിയാക്കി നല്‍കാന്‍ സ്വകാര്യകമ്പനികളുമായി പങ്കാളിത്തം ആവശ്യപ്പെട്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു.
പ്രതിരോധ വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുമായി സംയുക്ത സംരംഭം തുടങ്ങാന്‍ സ്വകാര്യകമ്പനികളെ അനുവദിക്കുന്ന ചട്ടക്കൂട് ഒരുക്കാനുള്ള മാര്‍ഗനിര്‍ദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതിരോധമന്ത്രാലയം പിന്നീട് പുറത്തിറക്കും. സംയുക്തസംരംഭകരെ കണ്ടെത്തുന്നത് സുതാര്യമാക്കാന്‍ ഈ സംവിധാനം ഉപകരിക്കുമെന്ന് പ്രതിരോധമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. സംയുക്ത കമ്പനിയില്‍ അന്തിമാധികാരം പ്രതിരോധ പൊതുമേഖലാ സ്ഥാപനത്തിനായിരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റെ കൈവശമുള്ള വസ്തുതകളും വിവരങ്ങളും കൈമാറുന്നത് സംബന്ധിച്ച ദേശീയ വിവരകൈമാറ്റ-ലഭ്യമാക്കല്‍ നയത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വിവരങ്ങള്‍ മനുഷ്യനും കംപ്യൂട്ടറുകള്‍ക്കും വായിക്കാനാകുന്ന രൂപഘടനയിലാക്കി രാജ്യത്തെമ്പാടും പ്രത്യേക ശൃംഖല വഴി ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ദേശീയ ആസൂത്രണത്തിനും വികസനത്തിനും ഉപയോഗപ്പെടുത്താവുന്ന വിവരങ്ങളാണ് ഇപ്രകാരം ലഭ്യമാക്കുക.
(വി ബി പരമേശ്വരന്‍)
deshabhimani 100212
പ്രതിരോധ ഉപകരണങ്ങളും യന്ത്രങ്ങളും നിര്‍മിക്കാന്‍ സ്വകാര്യമേഖലയെ പങ്കാളികളാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സംയുക്ത സംരംഭങ്ങള്‍ തുടങ്ങാന്‍ പൊതുമേഖല കമ്പനികള്‍ക്ക് അനുവാദം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശമാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം കേന്ദ്രം അംഗീകരിച്ച പ്രതിരോധ ഉല്‍പ്പന്നനയം നടപ്പാക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. കേന്ദ്രം 2001ല്‍ തന്നെ, പ്രതിരോധമേഖലയില്‍ ഇന്ത്യന്‍ സ്വകാര്യകമ്പനികള്‍ക്ക് 100 ശതമാനവും വിദേശകമ്പനികള്‍ക്ക് 26 ശതമാനം വരെയും നിക്ഷേപം നടത്താന്‍ അനുവാദം നല്‍കിയിരുന്നു
ReplyDelete