കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിക്കുവേണ്ടി മണല്‍ ഡ്രഡ്ജിംഗ് നടത്തിയതില്‍ സിബിഐ 1.4 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നാവികസേനാ കമാന്‍ഡര്‍ മുകുന്ദന്‍ രാജീവ്, ഡ്രഡ്ജിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ബക്കര്‍ എന്നിവരെ പ്രതിയാക്കി സി ബി ഐ കേസെടുത്തു.
നാവിക അക്കാദമിയിലെ കേഡറ്റുകളുടെ പരിശീലനത്തിനായി രാമന്തളി പുഴ ആഴംകൂട്ടാനുള്ള കരാര്‍ ഏറ്റെടുത്ത സിംഗപ്പൂരിലെ എഎസ്ആര്‍ ഡ്രഡ്ജിംഗ് സര്‍വീസസ് നാവിക അക്കാദമി അറിയാതെ മണല്‍ മറിച്ചു വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. ഡ്രഡ്ജ്‌ചെയ്ത് നീക്കിയ 1.4 കോടിയുടെ മണല്‍ മറിച്ചുവില്‍ക്കാന്‍ കമ്പനിക്ക് മുകുന്ദന്‍ രാജീവ് ഒത്താശ ചെയ്തതായി സിബിഐ കണ്ടെത്തി. നാവികസേനാ അധികൃതര്‍ അറിയാതെ മൈനിംഗ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിപത്രം സംഘടിപ്പിച്ചാണ് മുകുന്ദന്‍ രാജീവ് മണല്‍ മറിച്ചു വില്‍ക്കാന്‍ ഒത്താശ ചെയ്തത്. 2010 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ച സിബിഐ പ്രാഥമിക പരിശോധനക്ക്‌ശേഷം ബുധനാഴ്ചയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ടെന്‍ഡര്‍ വിളിച്ച് മണല്‍ നല്‍കിയിരുന്നെങ്കില്‍ ഈ തുക സര്‍ക്കാര്‍ ഖജനാവില്‍ എത്തുമായിരുന്നു. അഷറഫിന് ലോഡിന് 4700 രൂപയ്ക്കാണ് മണല്‍ വിറ്റതായാണ് കണ്ടെത്തിയിട്ടുള്ളത്.
തുടര്‍പരിശോധനയ്ക്കായി കൊച്ചിയില്‍നിന്നുള്ള അഡീഷനല്‍ എസ്പി: പി എസ് നായരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം നാവിക അക്കാദമിയില്‍ ഇന്നലെ എത്തിയെങ്കിലും ഒരു മണിക്കൂര്‍ കാത്തുനിന്നശേഷമാണ് നാവികകേന്ദ്രത്തില്‍ കയറാന്‍ കഴിഞ്ഞത്. അക്കാദമിയിലെ ഫയല്‍റൂമിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ ഇല്ലാത്തതിനാല്‍ പിന്നെയും ഏറെനേരം കാത്തുനില്‍ക്കേണ്ടിവന്നു. വൈകിട്ടോടെ ഉദ്യോഗസ്ഥന്‍ എത്തിയശേഷമാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ നാവിക അക്കാദമിയില്‍നിന്ന് ലഭിച്ചതായി സിബിഐ കേന്ദ്രങ്ങള്‍ അറിയിച്ചു.
മുകുന്ദന്‍ രാജീവ് ഇപ്പോള്‍ ജോലി ചെയ്യുന്ന വിശാഖപട്ടണം നേവല്‍ ബേസിലും പാലക്കാട്ടെ ഇയാളുടെ വസതിയിലും എ എസ്ആര്‍ ഡ്രഡ്ജിംഗ് സര്‍വീസസിന്റെ എറണാകുളം കറുകപ്പിള്ളി സൗത്ത് ടവറിലെ ഓഫീസിലും സിബിഐസംഘം പരിശോധന നടത്തി. ഇടപാട് സംബന്ധിച്ച സുപ്രധാന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രവാസിബിസിനസുകാരനായ അഷ്‌റഫിന്റെ എറണാകുളത്തെ വസതിയിലും റെയ്ഡ് നടന്നു.
ഇടപാടില്‍ മുകുന്ദന്‍ രാജീവ് സാമ്പത്തികനേട്ടം ഉണ്ടാക്കിയതായാണ് കണ്ടെത്തിയിട്ടുള്ളതെങ്കിലും ഇതുസംബന്ധിച്ച തെളിവുകള്‍ക്കായി കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടതെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
janayugom 240212
കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിക്കുവേണ്ടി മണല്‍ ഡ്രഡ്ജിംഗ് നടത്തിയതില്‍ സിബിഐ 1.4 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നാവികസേനാ കമാന്‍ഡര്‍ മുകുന്ദന്‍ രാജീവ്, ഡ്രഡ്ജിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ബക്കര്‍ എന്നിവരെ പ്രതിയാക്കി സി ബി ഐ കേസെടുത്തു.
ReplyDeleteഏഴിമല നാവിക അക്കാദമിയിലെ മണല്‍കടത്തിലൂടെ നാവികസേനാ കമാന്‍ഡറും കരാറുകാരനും സമ്പാദിച്ചത് കോടികള്‍ . മണലൂറ്റലിന്റെ പ്രത്യാഘാതം പേറി രാമന്തളി നിവാസികള്‍ . കാഡറ്റുകളുടെ പരിശീലനത്തിന് രാമന്തളി ഏറന്‍പുഴ ആഴം കുട്ടിയപ്പോള്‍ ലഭിച്ച ആയിരക്കണക്കിന് ലോഡ് പൂഴിയാണ് കമാന്‍ഡര്‍ മുകുന്ദന്‍ രാജീവന്റെ ഒത്താശയോടെ കടത്തിയത്. പുഴ ആഴം കൂട്ടുന്നതിനുള്ള കരാര്‍ ഏറ്റെടുത്തത് സിങ്കപ്പൂരിലെ എ എസ് ആര്‍ ഡ്രഡ്ജിങ് സര്‍വീസസ് കമ്പനിയാണ്. 1.4 കോടിയുടെ മണല്‍ മറിച്ചുവില്‍ക്കാന്‍ കമ്പനിക്ക് മുകുന്ദന്‍ രാജീവ് ഒത്താശ ചെയ്തകൊടുത്തതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. അക്കാദമി ഉദ്യോഗസ്ഥനും കരാറുകാരനും ഇടത്തട്ടുകാരനും കോടികള്‍ സമ്പാദിച്ചപ്പോള്‍ ദുരിതം മുഴുവന്‍ നാട്ടുകാര്‍ക്കാണ്്. 2010 ജനുവരി മുതല്‍ മെയ്വരെ 24 മണിക്കുറും ഡ്രഡ്ജിങ് നടത്തി ആയിരക്കണക്കിന് ലോഡ് മണലും ഉപ്പുവെള്ളവും കരയില്‍ തള്ളി. രാമന്തളി തെക്കുമ്പാട്, കൊവ്വപ്പുറം, ധര്‍മ്മശാസ്താംകോട്ടം, നരമ്പില്‍ ഭഗവതിക്കാവ് എന്നീ സ്ഥലങ്ങളിലെ ഇരുപത്തിയഞ്ചോളം വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളം കയറി. നെല്ല്, തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെ ഏക്കര്‍കണക്കിന് കൃഷി നശിച്ചു. കൃഷി നശിച്ച സ്ഥലങ്ങള്‍ പി കരുണാകരന്‍ എംപി സന്ദര്‍ശിക്കുകയും കൃഷി നശിച്ചവര്‍ക്ക് സഹായം നല്‍കണമെന്നും കുടിവെള്ളത്തിന് ബദല്‍ സംവിധാനം ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഹായം കിട്ടിയില്ല. കൃഷിനാശത്തിലും കുടിവെള്ളം കിട്ടാതെയും നാട്ടുകാര്‍ വലയുമ്പോഴാണ് ഇവിടെനിന്ന് മണല്‍ കടത്തിയത്. നാവിക അക്കാദമി പ്രദേശത്തുനിന്ന് അനധികൃത മണല്‍കടത്തലിനെ സിപിഐ എം രാമന്തളി ലോക്കല്‍ കമ്മിറ്റി എതിര്‍ത്തിരുന്നു. രാജ്യരക്ഷാമന്ത്രി, മുഖ്യമന്ത്രി, ധനമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. പഞ്ചായത്ത് ഭരണസമിതി സര്‍വകക്ഷി യോഗവും വിളിച്ചു ചേര്‍ത്തു. തുടര്‍ന്ന് കലക്ടര്‍ക്ക് നിവേദനം നല്‍കി. ഇതൊന്നും വകവയ്ക്കാതെയാണ് കോടികളുടെ മണല്‍ കടത്ത്.
ReplyDelete