പിറവം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന്. പിറവം ഉള്‍പ്പെടെ രാജ്യത്തെ പന്ത്രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്നലെ പ്രഖ്യാപിച്ചു.
കേരളത്തിലെ 85-ാം നമ്പര്‍ അസംബ്ലി മണ്ഡലമായ പിറവത്തെ വോട്ടെടുപ്പ് മാര്‍ച്ച് 18നാണ് നടക്കുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി 22ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി ഈ മാസം 29ന് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് ഒന്നിനും പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് മൂന്നിനും അവസാനിക്കും. വോട്ടെടുപ്പ് മാര്‍ച്ച് 18നും വോട്ടെണ്ണല്‍ മാര്‍ച്ച് 21 നുമാണ്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ട് രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മാര്‍ച്ച് 21ന് അവസാനിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
janayugom 170212
പിറവം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന്. പിറവം ഉള്‍പ്പെടെ രാജ്യത്തെ പന്ത്രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്നലെ പ്രഖ്യാപിച്ചു.
ReplyDeleteപിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 9ന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ് മാറ്റിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് . ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും പുതിയ പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന് കോടിയേരി തൃശൂരില്‍ പറഞ്ഞു. പിറവത്തിന് പുറത്തുള്ള പ്രഖ്യാപനങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനാല്‍ ബജറ്റ് അവതരണം നടത്താമോ എന്ന് ചിന്തിക്കണം. ഭരണസംവിധാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇതടുപക്ഷം ശക്തിയായി ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. പിറവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് മികച്ച വിജയം കൈവരിക്കുമെന്ന് കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ReplyDelete