Thursday, February 9, 2012

ഇയു വ്യാപാര കരാര്‍ : പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് വയ്ക്കണം- സിപിഐ എം

 ചര്‍ച്ചകളുടെ പുരോഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറുമായി (എഫ്ടിഎ) കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഇതുവരെയുള്ള ചര്‍ച്ച വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ഇയു- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ രൂപം എന്തായിരിക്കുമെന്ന കാര്യത്തില്‍ പത്തിനു ചേരുന്ന ഇന്തോ- ഇയു ഉച്ചകോടിയില്‍ അന്തിമ ധാരണയാകും. അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെയാണ് ചര്‍ച്ചകള്‍ നടത്തിയത്. ഇത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരം ലഭ്യമല്ല. ഇന്തോ- ആസിയന്‍ കരാറിന്റെ കാര്യത്തില്‍ ഉണ്ടായ മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംശയം ശക്തമാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ , നിര്‍മിത ഉല്‍പ്പന്നങ്ങള്‍ , സേവനങ്ങള്‍ , ബൗദ്ധിക സ്വത്തവകാശം, നിക്ഷേപം, സര്‍ക്കാര്‍ സംഭരണം തുടങ്ങി ഒട്ടേറെ മേഖലയെ സ്പര്‍ശിക്കുന്നതാണ് ഇയു- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ .

ഓരോ മേഖലയിലും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനോപാധികളില്‍ വളരെ ആഴത്തിലുള്ളതും ദീര്‍ഘകാലത്തേക്കുമുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കാവുന്നതാണ്. ഏതാണ്ട് 90 ശതമാനം ഉല്‍പ്പന്നങ്ങളുടെ തീരുവകളിലും ഇളവുവരുത്തി വിപണി തുറക്കണമെന്നാണ് ഇയു ആവശ്യപ്പെടുന്നത്. ഭക്ഷ്യധാന്യങ്ങള്‍ , പാല്‍ , മീന്‍ , കോഴിയിറച്ചി, സംസ്കരിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഇയു മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത്. സേവനമേഖലയില്‍ ചില്ലറവ്യാപാരം, ബാങ്കിങ്, ധനസേവനങ്ങള്‍ , ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ്, ഊര്‍ജം എന്നീ മേഖലകളിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് താല്‍പ്പര്യം. മരുന്നുകള്‍ , കാര്‍ഷികോപയോഗത്തിനുള്ള രാസവസ്തുക്കള്‍ എന്നീ മേഖലകളില്‍ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് വലിയ തിരിച്ചടി സംഭവിക്കും. ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്ന നിര്‍ണായകമായ ഈ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട മേഖലകളിലെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതെ കരാറില്‍ ഏര്‍പ്പെടരുത്- സിപിഐ എം ആവശ്യപ്പെട്ടു.

India-EU Free Trade Agreement: Resolutely Safeguard Indian Interests

Date: 8 February 2012

The Indo-EU summit on 10th February is preparing to finalise the contours of the EU-India Free Trade Agreement. The CPI(M) expresses grave concern on the total lack of transparency regarding the negotiations that have preceded the summit. While various assurances have been issued by the Government, stating that national interests will be safeguarded, there is very little hard information available to back up such claims. Apprehensions grow in the light of the negative experience of the INDIA-ASEAN FTA.

The EU-India FTA encompasses different sectors, including trade in agricultural and manufactured goods, services, intellectual property rights, investment and government procurement. In each of these areas, concessions granted by the Indian Government can have a deep and continuous effect on the livelihood of a very large number of people.

The EU is asking for a majority (over 90%) of tariff lines to be opened up for tariff reduction. Agricultural goods such as cereals, dairy, poultry, fisheries, and agro processed goods, are some areas that the EU is understood to be targeting. In the services sector it is targeting the retail sector, banking, financial services, insurance, postal services, and energy. The EU continues to press for data exclusivity in pharmaceuticals and agro-chemicals, which puts domestic industry at a major disadvantage.

The CPI(M) urges the government not to conclude any binding agreement with the EU until these and several other issues, critical to India’s sovereign interests, are discussed by the government with representatives of all sectors who could be adversely affected. Before proceeding further, the CPI(M) demands that the Government should place on the floor of Parliament a status report regarding the negotiations in this budget session.

deshabhimani 090212

1 comment:

  1. ചര്‍ച്ചകളുടെ പുരോഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറുമായി (എഫ്ടിഎ) കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഇതുവരെയുള്ള ചര്‍ച്ച വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete