വെള്ളിയാഴ്ചമുതല്‍ യുഎന്‍എ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലേ നിരാഹാരം തുടങ്ങും. 14 മുതല്‍ യുഎന്‍എ സംസ്ഥാന സെക്രട്ടറി സുധീപ് കൃഷ്ണന്‍ മരണംവരെ നിരാഹാരം ആരംഭിക്കും. അന്നുതന്നെ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ വീട് ഉപരോധിക്കും. അമൃത ഹോസ്പിറ്റലില്‍ സമരംചെയ്ത യുഎന്‍എ നേതാക്കളെ മര്‍ദിച്ച കേസിലെ പ്രതികളെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഐജി ഓഫീസിലേക്കു മാര്‍ച്ച് നടത്തും. ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 25ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സോണിയഗാന്ധിക്കും ഒന്നരലക്ഷത്തോളം നേഴ്സുമാര്‍ ഒപ്പിട്ട ഇ-മെയില്‍ നിവേദനം നല്‍കും. ഇതേ ആവശ്യം ഉന്നയിച്ച് ജില്ലാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്‍ , ജിബിന്‍ ലോഹി, ബിബിന്‍ പി ചാക്കോ, എം വി സുധീപ് എന്നിവര്‍ പങ്കെടുത്തു.
കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് സിപിഐഎം മാര്‍ച്ച് നടത്തി
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തി. എം പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സികെ വര്‍ഗീസ് അധ്യക്ഷനായി. എം എന്‍ മോഹനന്‍ , ടി തോമസ്, എം എന്‍ മണി, എം പി കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ ആരംഭിച്ച സമരം 12 ദിവസം പിന്നിട്ടു. ഇതോടൊപ്പം ആരംഭിച്ച റിലേ നിരാഹാരം അഞ്ചുദിനവും പിന്നിട്ടു. 12-ാം ദിനമായ ബുധനാഴ്ചയും നൂറുകണക്കിനു നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. ഹര്‍ത്താലിനെത്തുടര്‍ന്ന് കോലഞ്ചേരി ടൗണിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിനെ അനുകൂലിച്ച് പൗരവേദി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി സമരപ്പന്തലിലെ നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വൈകിട്ട് മൂന്നിന് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയുമുണ്ട്. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച കോലഞ്ചേരിയില്‍ ഹര്‍ത്താലും നടത്തിയിരുന്നു.
നേഴ്സുമാരുടെ സമരത്തിന് എസ്എഫ്ഐയുടെ ഐക്യദാര്‍ഢ്യം
കണ്ണൂര്‍ : സംസ്ഥാനത്തെ നേഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്എഫ്ഐ. മിനിമം വേതനവും ആനുകൂല്യങ്ങളും നിഷേധിച്ച് ചൂഷണം ചെയ്യുന്ന മാനേജ്മെന്റുകളുടെ തൊഴിലാളി ദ്രോഹ സമീപനത്തിനെതിരെ എസ്എസഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നേഴ്സിങ് വിദ്യാര്‍ഥികളെ അണിനിരത്തി കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ച. ജില്ലാപ്രസിഡന്റ് ബി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം റോബര്‍ട്ട് ജോര്‍ജ്, ജി ലിജിത്ത്, എം ഷാജിര്‍ , സരിന്‍ ശശി എന്നിവര്‍ സംസാരിച്ചു.
deshabhimani 090212
ലേക്ഷോര്‍ ആശുപത്രിക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യചെയ്യാന്‍പോലും സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് മടിയില്ലെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍അവഗണിക്കുന്ന നിലപാടാണ് ആശുപത്രി മാനേജ്മെന്റിന്റേത്. നേഴ്സുമാര്‍ക്ക് ആനുകൂല്യങ്ങളെല്ലാം നല്‍കുന്നുണ്ടെന്ന പരസ്യത്തിലൂടെ മാനേജ്മെന്റ് പച്ചക്കള്ളമാണ് പ്രചരിപ്പിച്ചത്. 20 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സീനിയര്‍ നേഴ്സിന് 8,000 രൂപയാണ് വേതനം. സമരം തുടങ്ങിയശേഷമാണ് മിനിമം വേതനം നല്‍കാന്‍ തുടങ്ങിയത്. ഭൂരിഭാഗം ഡയറക്ടര്‍മാരും നേഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമ്പോള്‍ ഹോസ്പിറ്റല്‍ എംഡി ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നിലപാടാണ് സമരം നീളാന്‍ കാരണം.
ReplyDeleteനഴ്‌സുമാരുടെ സമരത്തിന് സിപിഐ സംസ്ഥാനസമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ജെ ചിത്തരഞ്ജന്‍ നഗറില്‍ നടക്കുന്ന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. നിയമാനുസൃത ആനുകൂല്യങ്ങള്‍ സ്ഥാപിച്ച് കിട്ടുന്നതിനായി നഴ്‌സുമാര്‍ രാജ്യവ്യാപകമായ സമരത്തിലാണ്. കേരത്തിലെ സ്വകാര്യആശുപത്രികളിലും ഈ സമരം വ്യാപിച്ചുവരുന്നു.
ReplyDeleteസര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി പോലും നിഷേധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ന്യായമായ പ്രശ്‌ന പരിഹാരത്തിനായി ആശുപത്രി അധികാരികള്‍ തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ കേരള ഗവണ്‍മെന്റ് പുലര്‍ത്തുന്ന ഉദാസീനത കൈവെടിയണം.
നിയമപരമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന മാനേജുമെന്റുകള്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കണം. നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമനം അനുശാസിക്കുന്ന തരത്തിലുള്ള സേവനവേതന വ്യവസ്ഥകള്‍ സ്വകാര്യആശുപത്രി നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ലഭ്യമാക്കുന്നതിനും കേരളസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ആലുവ: കോലഞ്ചേരിയില്‍ തുടര്‍ന്നുവന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയൈടുത്ത് നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. സര്‍ക്കാര്‍ നിര്‍ദേശം മന്ത്രി ഷിബു ബേബിജോണ്‍ മുന്നോട്ടു വച്ചു. മിനിമം 8400 രൂപ നല്‍കാനും ഒരുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 10000 രൂപ ശമ്പളം നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 24 മണിക്കൂറിനുള്ളില്‍ സമരക്കാരും മാനേജ്മെന്റും തീരുമാനം അംഗീകരിക്കാന്‍ തയ്യാറാവാത്ത പക്ഷം പ്രശ്നം ലേബര്‍ കോടതിയുടെ പരിഗണനക്കു വിടാന്‍ തീരുമാനിച്ചു.
ReplyDelete