കൊല്ലം: കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് എ, ഐ ഗ്രൂപ്പുകളുടെ കൂട്ടത്തല്ലില്‍ കലാശിച്ചു. റിട്ടേണിങ് ഓഫീസറായി എത്തിയ ആന്ധ്ര സ്വദേശിയെ എ ഗ്രൂപ്പുകാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. ബാലറ്റ് പെട്ടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ബുധനാഴ്ച നടന്ന യൂണിറ്റുതല സംഘടനാ തെരഞ്ഞെടുപ്പാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
അഞ്ച് ഡെലിഗേറ്റുകളെയും കോളേജ് യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ മുതല്‍ കൊടിക്കുന്നില്‍ സുരേഷിനെ അനുകൂലിക്കുന്ന എ ഗ്രൂപ്പുകാരും വിശാല ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നിലനിന്നിരുന്നു. വൈകിട്ട് വോട്ടെടുപ്പ് അവാസാനിക്കാറായതോടെയാണ് തമ്മിലടി ആരംഭിച്ചത്. ഡെലിഗേറ്റായി മത്സരിച്ച കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പുകാരിയുമായ പവിജ പത്മനെ കൊടിക്കുന്നില്‍ സുരേഷിന്റെ അനുയായികള്‍ കൈയേറ്റത്തിന് ശ്രമിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ എംപി ഓഫീസിലെ ജീവനക്കാരന്‍ സഫറുള്ള ഖാന്റെ നേതൃത്വത്തിലായിരുന്നു അക്രമം. തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയും വിശാല ഐഗ്രൂപ്പിന്റെ ജില്ലയിലെ നേതാവുമായ എന്‍ ജയചന്ദ്രനെ കൈയേറ്റംചെയ്തു. സഫറുള്ള ഖാന്റെ നേതൃത്വത്തില്‍ എഗ്രൂപ്പുകാര്‍ റിട്ടേണിങ് ഓഫീസര്‍ ആന്ധ്രപ്രദേശ് സ്വദേശി മൈക്കിളിനെ വളഞ്ഞിട്ടു മര്‍ദിച്ചു. മര്‍ദനമേറ്റ് മൈക്കിള്‍ നിലത്തുവീണതോടെ ബാലറ്റ്പെട്ടിയുമായി എ ഗ്രൂപ്പുകാര്‍ കടന്നു. പവിജ പത്മനും ജയചന്ദ്രനും സഫറുള്ള ഖാനെതിരെ കൊട്ടാരക്കര എസ്ഐക്ക് പരാതിനല്‍കി. തന്നെ മര്‍ദിച്ച എ ഗ്രൂപ്പുകാര്‍ക്കെതിരെ മൈക്കിള്‍ രാഹുല്‍ഗാന്ധിക്ക് വൈകിട്ടോടെ പരാതി ഫാക്സ് ചെയ്തു.
സെന്റ് ഗ്രിഗോറിയോസ് കോളേജിലെ കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കൊട്ടാരക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എഴുകോണ്‍ കാരുവേലില്‍ എന്‍ജിനിയറിങ് കോളേജില്‍ എഗ്രൂപ്പിലെ തന്നെ കൊടിക്കുന്നിലിന്റെയും എഴുകോണ്‍ സത്യശീലന്റെയും അനുകൂലികള്‍ തമ്മിലായിരുന്നു മത്സരം. സത്യശീലന്‍ വിഭാഗത്തിനായിരുന്നു വിജയം. അഞ്ചല്‍ സെന്റ് ജോണ്‍സ്, പാരിപ്പള്ളി യുകെഎഫ് കോളേജുകളില്‍ വോട്ടിങ് അസാധുവായി. 20 ശതമാനം വോട്ടിങ് നടക്കാത്തതിനെ തുടര്‍ന്നാണിത്. ബുധനാഴ്ച നടന്ന രണ്ടാം ദിവസത്തെ സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മൃഗീയ ഭൂരിപക്ഷം നേടിയതായി കെഎസ്യു ജില്ലാ ജനറല്‍സെക്രട്ടറി ഫൈസല്‍ കുളപ്പാടം അവകാശപ്പെട്ടു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസില്‍ ഐ ഗ്രൂപ്പുകാര്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തതായും ആരോപിച്ചു.
deshabhimani 02012
കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് എ, ഐ ഗ്രൂപ്പുകളുടെ കൂട്ടത്തല്ലില്‍ കലാശിച്ചു. റിട്ടേണിങ് ഓഫീസറായി എത്തിയ ആന്ധ്ര സ്വദേശിയെ എ ഗ്രൂപ്പുകാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. ബാലറ്റ് പെട്ടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ബുധനാഴ്ച നടന്ന യൂണിറ്റുതല സംഘടനാ തെരഞ്ഞെടുപ്പാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ReplyDelete