സമ്പൂര്‍ണ സാക്ഷരതയിലൂടെ ലോകത്തിന് മാതൃകയായ എറണാകുളംജില്ല സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ജില്ലയെന്ന പദവിയിലേക്ക് ഉയരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. അക്ഷരജ്ഞാനം നേടിയവരും മൂന്നാംക്ലാസ്വരെ പഠനം നടത്തിയവരും ഇതിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ കോഴ്സില്‍ ചേര്‍ന്ന് പഠിക്കും. ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി.
കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നടത്തിയ "അതുല്യം 2011" പരിപാടിയിലൂടെ ജില്ലയിലെ 10 പഞ്ചായത്തുകള്‍ ഇതിനോടകം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടി. കോതമംഗലം നഗരസഭയും ചെങ്ങമനാട് പഞ്ചായത്തും തനത് പദ്ധതിയിലൂടെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2012-13ല്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസപരിപാടി നടപ്പാക്കും. തുടര്‍ വിദ്യാഭ്യാസപരിപാടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 21 മുതല്‍ 27വരെ അനൗപചാരിക വിദ്യാഭ്യാസ വാരാചരണം നടത്തും. പത്താംതരം തുല്യതാ കോഴ്സിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായി യൂത്ത് @10 പ്രചാരണപരിപാടി നടത്തും. 17നും 35നുമിടയില്‍ പ്രായമുള്ള മുഴുവന്‍ യുവജനങ്ങളെയും 10-ാം ക്ലാസ് വിജയിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയില്‍ ഇപ്പോള്‍ നടക്കുന്ന 10-ാംതരം തുല്യത ബാച്ചില്‍ 39 ഹൈസ്കൂളുകളിലായി 3,511 പേര്‍ പഠിക്കുന്നുണ്ട്. ജില്ലാ റിസോഴ്സ് ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുന്നതിനും ഡയറ്റിന്റെ സഹായത്തോടെ പരിശീലനം നല്‍കുന്നതിനും പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാക്ഷരതാസമിതികള്‍ പുനഃസംഘടിപ്പിക്കാനും തീരുമാനമായി. പഞ്ചായത്ത് സാക്ഷരതാ സമിതികളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കും. ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാക്ഷരതാ പ്രേരക്മാരെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
സാക്ഷരതാമിഷന്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ വി രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സാജിത സിദ്ദിഖ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി സുധാംബിക, ഡയറ്റ് പ്രിന്‍സിപ്പല്‍ വി മുരളീധരന്‍ , എസ്എസ്എ പ്രോഗ്രാം ഓഫീസര്‍ ജെ ദീപ, ജെഎസ്എസ് ഡയറക്ടര്‍ സി ജി മേരി, ജയിംസ് പറക്കാട്ടില്‍ , സുജിത്ത് പോള്‍ , കെ പി ജോയി, സി എ ജോസ്, കെ എം സുബൈദ, ആര്‍ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 020212

ReplyDelete