ഇറാന്റെ ആണവനിലയം പുര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാശ്ചാത്യശക്തികളുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് അസന്നിഗ്ധമായ പ്രഖ്യാപനമായിരുന്നു ഇറാന്റേത്. അണുവായുധശേഷി ആദ്യമായി വികസിപ്പിച്ചെടുത്തത് പാശ്ചാത്യരാജ്യങ്ങളാണെന്നും ശാസ്ത്രനേട്ടങ്ങള്‍ കൈവരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും നെജാദ് ടെലിവിഷന്‍ സംപ്രേഷണത്തില്‍ അഭിപ്രായപ്പെട്ടു. നെജാദിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച അമേരിക്കലോകത്തിനാകെ ഭീഷണിയായി മാറിയ ഇറാനെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തു.
പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ ഇന്ധന റോഡുകള്‍ ടെഹ്‌റാന്‍ റിസര്‍ച്ച് റിയാക്ടറില്‍ ഘടിപ്പിച്ചതോടെയാണ് ആണവനിലയം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായത്. ആണവനിലയത്തിന്റെ പ്രവര്‍ത്തനദൃശ്യങ്ങള്‍ ഇറാന്‍ ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടു. നാലാം തലമുറയില്‍പ്പെട്ട അത്യാധുനിക ആണവസംവിധാനമാണ് ഇറാന്റേതെന്ന് ദൃശ്യങ്ങള്‍ വെഴിവാക്കുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ആണവപദ്ധതികളെച്ചൊല്ലി പാശ്ചാത്യശക്തികളുമായി കൊമ്പുകോര്‍ത്തിരിക്കവേയാണ് ഇറാന്റെ പുതിയ വെളിപ്പെടുത്തല്‍.
അതോടൊപ്പം തന്നെ ആറു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുളള എണ്ണ കയറ്റുമതി നിര്‍ത്തിവയ്ക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഇറാനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് മറുപടിയായാണിത്. നെതര്‍ലാന്‍ഡ്‌സ്, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലേയ്ക്കുളള കയറ്റുമതിയാണ് നിര്‍ത്തിവച്ചത്. ഇറാന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളര്‍ വര്‍ധിച്ച് 118.35 ഡോളറായി. ജൂലൈ ഒന്നു മുതല്‍ ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി നിര്‍ത്തി വയ്ക്കാനായിരുന്നു 27 അംഗ യൂറോപ്യന്‍ യൂണിയന്‍ നേരത്തേ തീരുമാനിച്ചിരുന്നത്.
ആണവ ഇന്ധനറോഡുകള്‍ തങ്ങള്‍ വിജയകരമായി വികസിപ്പിച്ചെടുക്കുകയും പരീക്ഷിക്കുകയും ചെയ്തതായി കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇറാന്‍ അവകാശവാദമുന്നയിച്ചിരുന്നു. ആണവപദ്ധതികളില്‍ നിന്ന് പിന്‍മാറാനുളള പാശ്ചാത്യശക്തികളുടെ അന്ത്യശാസനം ഇറാന്‍ തള്ളിക്കളഞ്ഞതോടെ ഇറാനെതിരായ ഉപരോധ നടപടികള്‍ ശക്തിപ്പെടുത്തുകയായിരുന്നു. ഊര്‍ജാവശ്യങ്ങളുടെ മറവില്‍ അണുബോംബുണ്ടാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നാണ് പാശ്ചാത്യശക്തികളുടെ ആരോപണം.
ലോകത്തെ അഞ്ചാമത്തെ എണ്ണ ഉല്‍പ്പാദക രാജ്യമായ ഇറാന്റെ എണ്ണകയറ്റുമതി തടഞ്ഞ് ഇറാന്റെ സമ്പത്തിന്റെ നട്ടെല്ലൊടിക്കുക എന്ന തന്ത്രമാണ് പാശ്ചാത്യശക്തികള്‍ പയറ്റുന്നത്. എന്നാല്‍ ഉപരോധനടപടികള്‍ എണ്ണ കയറ്റുമതി തടയുന്നതിലേക്ക് വ്യാപിപ്പിച്ചാല്‍ തങ്ങളുടെ അധീനതയിലുളള ഹോര്‍മുസ് കടലിടുക്ക് വഴിയുളള ഗതാഗതം തടയുമെന്ന് ഇറാന്‍ താക്കീത് നല്‍കിയിരുന്നു. ലോകത്തെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും കടന്നു പോകുന്നത് ഈ വഴിയിലൂടെയാണ്. ഇതേ തുടര്‍ന്ന് അമേരിക്കന്‍ വിമാനവേധക്കപ്പല്‍ കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണയാത്ര നടത്തിയിരുന്നു.
നിതാന്തശത്രുവായ ഇസ്രയേലിന്റെ ഡല്‍ഹിയിലെ സ്ഥാനപതി കാര്യാലയത്തിനും ബാങ്കോക്കിലും സ്‌ഫോടനം നടന്നതിനു പിന്നില്‍ ഇറാനാണെന്ന ഇസ്രായേലിന്റെ ആരോപണം സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
janayugom 160212

ReplyDelete