മുംബൈ: ഞായറാഴ്ച അമരാവതിയില്‍ കാറില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത ഒരു കോടി രൂപ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നല്കാന് കൊണ്ടുവന്നതാണെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ റാവുസാഹിബ് ഷെഖാവത്ത്. മുംബൈ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാമ്പത്തികശേഷിയില്ലാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് പണമെന്ന് ഡിസിസി പ്രസിഡന്റ് കൂടിയായ ഷെഖാവത്ത് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് പൊലീസ് പണം പിടിച്ചെടുത്തത്. കാറില്‍ ഉണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഷെഖാവത്ത് ചൊവ്വാഴ്ച വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.
എന്നാല്‍ , തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണമൊഴുക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതായി വിശദീകരണം. സ്ഥാനാര്‍ഥികളായി ധാരാളം പുതുമുഖങ്ങളെ നിര്‍ത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് പ്രചാരണത്തിനു പണം ആവശ്യമാണെന്നും പിസിസി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു ലഭിച്ച പണമാണ്. ഓരോ സ്ഥാനാര്‍ഥിക്കും ഓരോ ലക്ഷം രൂപ വീതം നല്കാന് നിര്‍ദേശിച്ച് സംസ്ഥാന നേതൃത്വം കത്തുനല്‍കിയിരുന്നു. ഈ കത്ത് പൊലീസിന് കൈമാറിയെന്നും ഷെഖാവത്ത് പറഞ്ഞു. സംഭവം സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന് ജില്ലാ കലക്ടറുടെയും മുനിസിപ്പല്‍ കമീഷണറുടെയും വിശദീകരണം തേടി.
deshabhimani 160212
ഞായറാഴ്ച അമരാവതിയില്‍ കാറില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത ഒരു കോടി രൂപ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നല്കാന് കൊണ്ടുവന്നതാണെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ റാവുസാഹിബ് ഷെഖാവത്ത്. മുംബൈ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാമ്പത്തികശേഷിയില്ലാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് പണമെന്ന് ഡിസിസി പ്രസിഡന്റ് കൂടിയായ ഷെഖാവത്ത് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് പൊലീസ് പണം പിടിച്ചെടുത്തത്. കാറില്‍ ഉണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഷെഖാവത്ത് ചൊവ്വാഴ്ച വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.
ReplyDeleteis that a big amount? congress ministry is talking in terms of 1000s or crores.. :) they are thinking about new word for that... is there any trillion equivalent??
ReplyDeleteകാറില്‍നിന്ന് അനധികൃത പണം പിടിച്ചെടുത്ത സംഭവത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ മകന് റാവു സാഹേബ് ഷെഖാവത്തിന് ജില്ലാകലക്ടര്‍ നോട്ടീസയച്ചു. അമരാവതിയില്‍നിന്ന് ഞായറാഴ്ചയാണ് കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പിടിച്ചെടുത്തത്. മുംബൈ കോര്‍പറേഷനിലേക്കു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ പിസിസി നല്‍കിയതാണ് ഈ പണമെന്ന് കഴിഞ്ഞദിവസം റാവുസാഹേബ് ഷെഖാവത്ത് അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്ര നിയമസഭാംഗമാണ് റാവുസാഹേബ്. സംസ്ഥാന മന്ത്രി രാജേന്ദ്ര മുലക്, മഹാരാഷ്ട്ര പിസിസി ജനറല്‍ സെക്രട്ടറി ഗണേഷ് പാട്ടീല്‍ , കോണ്‍ഗ്രസ് നഗര കമ്മിറ്റിയുടെ സെക്രട്ടറി വസന്തറാവു സോര്‍ക്കര്‍ , മുലകിന്റെ പിഎ ആശിഷ് ബോധാന്കര് എന്നിവര്‍ക്കും നോട്ടീസയച്ചുവെന്ന് കലക്ടര്‍ രാഹുല്‍ മഹിവാള്‍ പറഞ്ഞു. ഇവര്‍ക്ക് മറുപടി സമര്‍പ്പിക്കാന്‍ അഞ്ചുദിവസത്തെ സമയം നല്കി. 21ന് കേസ് സംബന്ധിച്ച് വാദം കേള്‍ക്കും. നാഗ്പുരില്‍നിന്നാണ് പണം കൊണ്ടുവന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.
ReplyDelete