കേരളീയ വേഷധാരികളായ ഒന്നര ലക്ഷം വനിതകള്‍ അണിനിരക്കും. പാറിപ്പറക്കുന്ന ബലൂണുമായി ബാലസംഘം കൂട്ടുകാരും. പൂക്കാവടി, തെയ്യം, തിറ, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ കാഴ്ചയുടെ അത്ഭുതലോകം തുറക്കും. പഞ്ചവാദ്യം, ചെണ്ട, ബാന്‍ഡ് സംഘങ്ങള്‍ താളപ്രപഞ്ചം തീര്‍ക്കും. മാസത്തിലേറെ നീണ്ട വിശ്രമരഹിത പരിശീലനത്തിനുശേഷമാണ് ചെമ്പട ചുവടുവയ്ക്കുക. ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസിനെ സഹായിക്കാന്‍ 200 വളന്റിയര്‍മാരുടെ പ്രത്യേക സംഘവുമുണ്ട്.
വിവിധ കേന്ദ്രങ്ങളില്‍നിന്നാണ് റാലികള്‍ തുടങ്ങുക. വഞ്ചിയൂര്‍ , കഴക്കൂട്ടം, ആറ്റിങ്ങല്‍ , വര്‍ക്കല, കോവളം, കിളിമാനൂര്‍ , വെഞ്ഞാറമൂട് എരിയയില്‍ നിന്നുള്ളവര്‍ എന്‍എച്ച് ബൈപ്പാസ് വഴി ചാക്കയിലെത്തും. ഇവിടെനിന്ന് മാര്‍ഗതടസ്സം ഒഴിവാക്കി കിഴക്കുവശം കേന്ദ്രീകരിച്ച് ജാഥയായി പേട്ട ജിഎഎച്ച്എസ്, എ കെ ജി ഹാള്‍ വഴി എംഎല്‍എ ക്വാര്‍ട്ടേഴ്സിനുമുന്നിലെ കവാടത്തിലൂടെ സമ്മേളന നഗറിലെത്തും. പാളയം, പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, വെള്ളറട, വിളപ്പില്‍ എരിയകളില്‍നിന്നുള്ളവര്‍ സംഗീത കോളേജിനുമുന്നില്‍ കേന്ദ്രീകരിക്കും. മോഡല്‍ സ്കൂള്‍ , പനവിള ജങ്ഷന്‍ , ഫ്ളൈഓവര്‍ , അണ്ടര്‍പാസ് വഴി എംഎല്‍എ ക്വാര്‍ട്ടേഴ്സിനു മുന്നിലെ കവാടത്തിലൂടെ സമ്മേളന നഗറില്‍ പ്രവേശിക്കും. പേരൂര്‍ക്കട ഏരിയയില്‍നിന്നെത്തുന്നവര്‍ കുറവന്‍കോണം കേന്ദ്രീകരിച്ച് പിഎംജി ജങ്ഷന്‍ വഴി നിയമസഭയ്ക്ക് മുന്നിലെ റോഡിലൂടെ ഇ എം എസ് സ്മാരകത്തിന് മുന്നിലുള്ള കവാടം വഴി സമ്മേളന നഗരിയിലെത്തും.
നെടുമങ്ങാട്, വിതുര ഏരിയയില്‍നിന്നുള്ളവര്‍ വെള്ളയമ്പലം മാനവീയം വീഥി കേന്ദ്രീകരിച്ചും, ചാല, കോവളം ഏരിയയില്‍നിന്നുള്ളവര്‍ ഓവര്‍ബ്രിഡ്ജ് കേന്ദ്രീകരിച്ചും ചുവപ്പുസേനയ്ക്കു പിന്നാലെ പ്രകടനമായെത്തും. പരേഡില്‍ പങ്കെടുക്കുന്ന ചുവപ്പുസേനാംഗങ്ങള്‍ പകല്‍ രണ്ടിന് രണ്ടിടത്ത് കേന്ദ്രീകരിക്കും. ചാല, വഞ്ചിയൂര്‍ , വിളപ്പില്‍ , നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, വെള്ളറട ഏരിയയില്‍നിന്നുള്ളവര്‍ മാഞ്ഞാലിക്കുളത്ത് കേന്ദ്രീകരിച്ച് ബാബാ ടൂറിസ്റ്റ് ഹോമിന് മുന്നിലൂടെ ആയുര്‍വേദ കോളേജിനുമുന്നിലെത്തി, മെയിന്‍ റോഡ് വഴി ഇ എം എസ് പാര്‍ക്കിനടുത്തുള്ള ഗേറ്റ് വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കും. പേരൂര്‍ക്കട, പാളയം, കഴക്കൂട്ടം, ആറ്റിങ്ങല്‍ , വര്‍ക്കല, കിളിമാനൂര്‍ , വെഞ്ഞാറമൂട്, വിതുര, നെടുമങ്ങാട് എരിയയില്‍നിന്നുള്ള വളന്റിയര്‍മാര്‍ വെള്ളയമ്പലം മാനവീയം വീഥിയില്‍ കേന്ദ്രീകരിക്കും. മ്യൂസിയം, രാമരായര്‍ ലാംപ്, യുദ്ധസ്മാരകപാര്‍ക്ക് ചുറ്റി ഇ എം എസ് പാര്‍ക്കിന് സമീപമുള്ള ഗേറ്റ് വഴി സമ്മേളന നഗരിയിലെത്തും.
തലസ്ഥാനത്തേക്ക് ജനപ്രവാഹം
നിലയ്ക്കാത്ത ജനപ്രവാഹത്താല്‍ തലസ്ഥാന നഗരി ആവേശത്തിമിര്‍പ്പില്‍ . സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന തിരുവനന്തപുരത്ത് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ളവര്‍ പ്രായഭേദമില്ലാതെയാണ് എത്തുന്നത്. സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധപരിപാടികളിലും ഇവര്‍ ഭാഗഭാക്കാകുന്നു. ശേഷിക്കുന്ന രണ്ടുനാള്‍ കൂടുതല്‍പേര്‍ ഇവിടേക്ക് എത്തും. സിപിഐ എം സംസ്ഥാന സമ്മേളനം നടക്കുന്ന സ. ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറിന് (എ കെ ജി ഹാള്‍) മുന്നിലെ ദീപശിഖയ്ക്കും പാളയം ആശാന്‍ സ്ക്വയറിനു മുന്നിലെ രക്തസാക്ഷിമണ്ഡപത്തിനും മുന്നില്‍ അഭിവാദ്യം അര്‍പ്പിക്കാനും നിരവധിപേരെത്തുന്നുണ്ട്. അവകാശപോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ജീവത്യാഗംചെയ്ത് ചെങ്കൊടി ചുവപ്പിച്ചവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചാണ് ഇവരുടെ മടക്കം.
പുത്തരിക്കണ്ടം മൈതാനിയിലെ എം കെ പാന്ഥെ നഗറില്‍ നടക്കുന്ന "മാര്‍ക്സാണ് ശരി" പ്രദര്‍ശനം കാണാന്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ സാമൂഹികവികാസ ചരിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുവന്ന വഴികളും പ്രതിഫലിപ്പിക്കുന്നതാണ് പ്രദര്‍ശനം. ഇ കെ നായനാര്‍ പാര്‍ക്ക്, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലെ അനുബന്ധപരിപാടികളിലും രാവേറെയായി ഇവരുടെ സാന്നിധ്യമുണ്ട്. സ. ജ്യോതിബസു നഗറിലെ (വിജെടി ഹാള്‍) ദേശീയ സെമിനാറും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി.
ലുക്മാനുല്‍ഹക്കിം എത്തിയത് ദ്വീപിലെ ജയിലറയില്‍നിന്ന്
ജയിലറയ്ക്കുള്ളില്‍നിന്നാണ് ലുക്ക്മാനുല്‍ഹക്കിം പാര്‍ടി സമ്മേളനത്തിനെത്തിയത്. ലക്ഷദ്വീപില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാനുള്ള ദൗത്യത്തിന്റെ മുന്നണിപ്പോരാളിയാണ് ഈ യുവാവ്. ലക്ഷദീപിലെ സിപിഐ എം കവരത്തി ഒന്നാംബ്രാഞ്ചിന്റെ സെക്രട്ടറിയായ ലുക്മാനുല്‍ഹക്കിം സംസ്ഥാന സമ്മേളനത്തില്‍ നിരീക്ഷകനായാണ് പങ്കെടുക്കുന്നത്. കേരള സംസ്ഥാനകമ്മിറ്റി മുന്‍കൈയെടുത്താണ് ലക്ഷദ്വീപില്‍ പാര്‍ടിഘടകം രൂപീകരിച്ചത്. ബാലാരിഷ്ടതകള്‍ മറികടന്ന് സംഘടനാ രംഗത്തും പ്രക്ഷോഭങ്ങളിലും സജീവമാകുന്നതിന്റെ അനുഭവമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ദ്വീപുകാരുടെ ജീവിതപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ച്ചയായി സമരം സംഘടിപ്പിക്കയാണിപ്പോള്‍ . കെട്ടിടനിര്‍മാണത്തിന് സിമന്റും കമ്പിയും കുറഞ്ഞവിലയ്ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമരത്തിലാണ് എട്ടുദിവസം കവരത്തി ജയിലിലടയ്ക്കപ്പെട്ടത്. പാര്‍ടി രൂപീകരിച്ച് കുറഞ്ഞ കാലത്തിനുള്ളില്‍ എല്ലാ ദ്വീപുകളിലും ബഹുജനപിന്തുണ സമ്പാദിക്കാനായി.
2006-07 ലാണ് പാര്‍ടി ഘടകം രൂപീകരിച്ചത്. ഇതിന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി, സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ എന്നിവര്‍ ദ്വീപിലെത്തിയിരുന്നു. കവരത്തി ഒന്ന്, രണ്ട്, ആന്ത്രോത്ത്, കടമത്ത് ബ്രാഞ്ചുകളാണ് ഇപ്പോഴുള്ളത്. 46 പാര്‍ടി അംഗങ്ങളും. ചേത്ലാത്, കില്‍തന്‍ , മിനിക്കോയ്, ആമേനി ദ്വീപുകളില്‍ അനുഭാവി ഗ്രൂപ്പായി. കോണ്‍ഗ്രസിനും എന്‍സിപിക്കും വെല്ലുവിളി ഉയര്‍ത്തുന്ന കക്ഷിയെന്ന നിലയിലേക്ക് കുറഞ്ഞകാലത്തിനുള്ളില്‍ സിപിഐ എം സ്വാധീനമുറപ്പിച്ചിട്ടുണ്ട്. ബഹുജനസംഘടനകള്‍ രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ കാര്യമായ വോട്ടുവര്‍ധനയുണ്ടാകുന്നു. പ്രാദേശികതെരഞ്ഞെടുപ്പില്‍ 212 വോട്ടാണ് കിട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലുക്ക്മാനുല്‍ഹക്കിം മത്സരിച്ചു. 488 വോട്ടുലഭിച്ചു. കഴിഞ്ഞവര്‍ഷം കവരത്തി പ്രാഥമിക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ എതിരാളികളെ ഞെട്ടിച്ച് പാര്‍ടി സ്ഥാനാര്‍ഥികള്‍ 1996 വോട്ടു നേടി.
മത്സ്യത്തൊഴിലാളികള്‍ , തെങ്ങുകയറ്റക്കാര്‍ , ഡ്രൈവര്‍മാര്‍ , ലോഡിങ് തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ യൂണിയന് മികച്ച അംഗീകാരമുണ്ട്. എസ്എഫ്ഐയും, ഡിവൈഎഫ്ഐയും സജീവമാണ്. തൊഴിലില്ലായ്മക്കെതിരെയുള്ള സെക്രട്ടറിയറ്റ് മാര്‍ച്ചായിരുന്നു ശ്രദ്ധേയമായ പോരാട്ടം. മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ വിശദീകരിച്ചുള്ള സമരങ്ങളിലും നല്ല പങ്കാളിത്തമുണ്ടായി. യാത്രാപ്രശ്നം, വിലക്കയറ്റം, വീട് പണിയാന്‍ സാധനങ്ങള്‍ വിലകുറച്ച് ലഭ്യമാക്കുക തുടങ്ങി ആവശ്യങ്ങളുയര്‍ത്തിയും രംഗത്തുവന്നു. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, അഗതിദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുക, എല്ലാ വിഭാഗത്തിനും ചികിത്സാസൗകര്യം ഉറപ്പാക്കുക തുടങ്ങി ദ്വീപുകാരുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരം തുടങ്ങാനുള്ള ഒരുക്കത്തിലാണിപ്പോള്‍ . മതമില്ലാത്തവരുടെ പാര്‍ടിയെന്ന് സിപിഐ എമ്മിനെ ആക്ഷേപിച്ച് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കോണ്‍ഗ്രസടക്കം രാഷ്ട്രീയ എതിരാളികള്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നു. എന്നാല്‍ , പവിഴംവിളയുന്ന ദ്വീപില്‍ മുത്തുകളുടെ തിളക്കത്തോടെ സിപിഐ എം കൂടുതല്‍ ജനവിശ്വാസമാര്‍ജിച്ച് മുന്നേറി എതിരാളികളുടെ അടിത്തറ ദുര്‍ബലമാക്കാനായ ആത്മവിശ്വാസത്തിലാണ് ലുക്മാനുല്‍ഹക്കിമും സഖാക്കളും.
(പി വി ജീജോ
deshabhimani 090212
തലസ്ഥാനനഗരം വെള്ളിയാഴ്ച ചെങ്കടലാകും. ഇ ബാലാനന്ദന്‍ നഗറിലേക്ക് (ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം) ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ ആവേശത്തോടെ ഇങ്ക്വിലാബ് മുഴക്കുമ്പോള്‍ തലസ്ഥാനം ആവേശത്തിരയില്‍ മുങ്ങും. സിപിഐ എം സംസ്ഥാന സമ്മേളനസമാപനം കുറിച്ച് ഉച്ചയ്ക്കുശേഷം നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും രണ്ടുലക്ഷം പേരെ അണിനിരത്താനാണ് സംഘാടക സമിതി തീരുമാനം. മൂന്നുലക്ഷത്തിലധികം പേര്‍ എത്തുമെന്നാണ് അവസാന കണക്കൂകൂട്ടല്‍ . 25,000 ചുവപ്പുസേനാംഗങ്ങളുടെ പരേഡും ആവേശമാകും. പരേഡ് മൂന്നിനും പൊതുസമ്മേളനം നാലിനും ആരംഭിക്കും.
ReplyDelete