കേരളീയ മഃസാക്ഷിക്കുമുന്നില്‍ ഉണങ്ങാത്ത മുറിപ്പാടായ സൗമ്യയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്. പെണ്ണുകാണല്‍ ചടങ്ങിനായി ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് പോയ പെണ്‍കുട്ടിയാണ് നിഷ്ഠുരമായ ആക്രമണത്തി രയായി കൊല്ലപ്പെട്ടത്. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവേ 2011 ഫെബ്രുവരി ഒന്നി് രാത്രിയാണ് ഷൊര്‍ണൂര്‍ സ്വദേശി സൗമ്യ (23) ട്രെയിനില്‍ ന്ന് വലിച്ചെറിയപ്പെടുകയും ക്രൂരമായ ബലാത്സംഗത്തിനിരയാവുകയും ചെയ്തത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ആറി്ന് മരിച്ചു. കേസിലെ പ്രതി ഗോവിന്ദച്ചാമി വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലിലാണ്. കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ കേസിന്റെ വിധി വംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി കെ രവീന്ദ്രബാബു പ്രസ്താവിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമി ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വിധിക്കെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീലും സമര്‍പ്പിച്ചിട്ടുണ്ട്.
സൗമ്യ മരിച്ച ദിവസമായ ഫെബ്രുവരി ആറി് അമ്മ സുമതിയും സഹോദരന്‍ സന്തോഷും അശരണര്‍ക്കും അനാഥര്‍ക്കുമൊപ്പം ചെലവിടും. അന്ന് ഷൊര്‍ണൂരിലെ "അഭയം" എന്ന സ്ഥാപത്തിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കും ഭക്ഷണം ഒരുക്കാനാണ് തീരുമാനം. "എന്റെ മകളുടെ വിവാഹ സദ്യയൊരുക്കാന്‍ എനിക്കായില്ല... അവളുടെ ഓര്‍മദിനത്തില്‍ ഭക്ഷണം വിളമ്പിയെങ്കിലും.." സുമതിയുടെ വാക്കുകള്‍ മുറിഞ്ഞു.
സ്ത്രീകളുടെ യാത്രാ സുരക്ഷയെപ്പറ്റി ഗൗരവമായ ചര്‍ച്ചക്ക് സൗമ്യ സംഭവം വഴിവച്ചെങ്കിലും ഇക്കാര്യത്തില്‍ ഗുരുതരമായ നിരുത്തരവാദിത്തം റെയില്‍വേ തുടരുകയാണ്. തുടക്കത്തില്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ ഗാര്‍ഡുമാരെ നിയോഗിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. സൗമ്യയുടെ കുടുംബത്തി് തുച്ഛമായ നഷ്ടപരിഹാരം നല്‍കി റെയില്‍വേ കൈയൊഴിയുകയും ചെയ്തു. സഹോദരന് വാഗ്ദാനം ചെയ്ത ജോലി പോലും നല്‍കിയില്ല.
deshabhimani news

ReplyDelete