സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയെന്ന ബഹുമതി ആലപ്പുഴയ്ക്ക് നഷ്ടമായി. അതേസമയം പുരുഷ സാക്ഷരതയില്‍ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. മറ്റു ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യ വളര്‍ച്ചാനിരക്കില്‍ വന്ന വന്‍ കുറവാണ് ജനസാന്ദ്രതയിലെ ഒന്നാം സ്ഥാനം നഷ്ടമാക്കിയത്. 2011ലെ സെന്‍സസ് പ്രകാരം ചതുരശ്ര കിലോമീറ്ററില്‍ 1501 പേര്‍ പാര്‍ക്കുന്ന ജില്ല സാന്ദ്രതയില്‍ രണ്ടാംസ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. ചതുരശ്ര കിലോമീറ്ററില്‍ 1509 പേരുമായി തിരുവനന്തപുരം ജില്ല ഒന്നാമതെത്തി. സംസ്ഥാനത്തെ ജനസാന്ദ്രത 859തു മാത്രമാണ്. 2001 ലെ സെന്‍സസ് പ്രകാരം ആലപ്പുഴയിലെ സാന്ദ്രത 1492ഉം തിരുവനന്തപുരത്തിന്റെ സാന്ദ്രത 1476ഉം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ആലപ്പുഴയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 0.61 ശതമാനം മാത്രമാണ്. തിരുവനന്തപുരത്തിന്റേത് 2.25ഉം. ജനസംഖ്യ വളര്‍ച്ചയില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനം നിലനിര്‍ത്തി. 13.39 ശതമാനം. കുറവ് പത്തനംതിട്ടയിലും 3.12 ശതമാനം ഋണവളര്‍ച്ച. ഇടുക്കിയും ഋണ വളര്‍ച്ച രേഖപ്പെടുത്തി -1.93.
സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് 4.86 ശതമാനവും. സാക്ഷരതയില്‍ ആലപ്പുഴ മൂന്നാംസ്ഥാനത്ത് തുടര്‍ന്നു- 96.26 ശതമാനം. എന്നാല്‍ കോട്ടയത്തെ(96.40) പിന്തള്ളി പത്തനം തിട്ട സാക്ഷരതയില്‍ ഒന്നാമതെത്തി. പുരുഷ സാക്ഷരതയില്‍ ആലപ്പുഴയ്ക്കാണ് ഒന്നാം സ്ഥാനം- 97.90 ശതമാനം. 97.70 ശതമാനത്തോടെ പത്തനംതിട്ട രണ്ടാമത് എത്തി. കോഴിക്കോട്(97.57) മൂന്നാമതും കണ്ണൂര്‍(97.54) നാലാമതും എത്തിയപ്പോള്‍ കോട്ടയം(97.17) അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സ്ത്രീ സാക്ഷരതയില്‍ പത്തനം തിട്ട(96.12) ഒന്നാമതെത്തിയപ്പോള്‍ കോട്ടയം(95.57) രണ്ടാം സ്ഥാനത്തായി. ആലപ്പുഴ(94.80) മൂന്നാം സ്ഥാനം നിലനിര്‍ത്തി. ആകെ സാക്ഷരതയിലും((88.49) പുരുഷ സാക്ഷരതയിലും (92.27) സ്ത്രീ സാക്ഷരതയിലും (84.99) പാലക്കാടാണ് പിന്നില്‍ .
സംസ്ഥാനത്ത് ജനസംഖ്യാ അനുപാതത്തില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍ . ആയിരം പുരുഷന് 1084 സ്ത്രികള്‍ . സ്ത്രീ അനുപാതത്തില്‍ മുന്നില്‍ കണ്ണുര്‍ തന്നെ. ആയിരം പുരുഷന് 1133 സ്ത്രീകള്‍ . 1129 ഓടെ പത്തനംതിട്ട രണ്ടാം സ്ഥാനത്തും 1113 ഓടെ കൊല്ലം മൂന്നാമതുമെത്തി. ആലപ്പുഴ അഞ്ചാം സ്ഥാനത്താണ്- 1100. എന്നാല്‍ ആറു വയസില്‍ താഴെയുള്ള കുട്ടികളുടെ അനുപാതത്തില്‍ ആണ്‍കുട്ടികളാണ് കൂടുതല്‍ . സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ ഈ വിഭാഗത്തിലുള്ള കുട്ടികള്‍ 9.95 ശതമാനമാണ്. ഇതില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം 10.59 : 9.36ഉം. കുട്ടികളുടെ അനുപാതത്തിലെ കുറവിലും പത്തനം തിട്ട ഒന്നാമതെത്തി. ഇവിടെ ആകെ ജനസംഖ്യയില്‍ 7.65 ശതമാനം മാത്രമാണ് ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ . ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം 8.29 : 7.09ഉം മാത്രം. ആറുവയസില്‍ താഴെയുള്ള കുട്ടികളുടെ അനുപാതത്തിലെ കുറവില്‍ കോട്ടയം രണ്ടാമതും }(8.52) ആലപ്പുഴ(8.77) മൂന്നാമതും എത്തി. കൂടുതല്‍ മലപ്പുറം തന്നെ- 13.45 ശതമാനം.
deshabhimani 160212

ReplyDelete