സാധാരണജനവിഭാഗങ്ങള്ക്കിടയില് ഗവണ്മെന്റിനെതിരെ കടുത്ത അസംതൃപ്തിയും രോഷവും ഉയര്‍ന്നു വന്നിട്ടുണ്ട്. യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന സാധാരണക്കാര്‍ പോലും ഗവണ്മെന്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കടുത്ത ജനകീയ പ്രക്ഷോഭത്തിന്റെ ചൂടേറ്റ് ഗവണ്മെന്റ് നിലം പതിക്കുമെന്നും പിണറായി പറഞ്ഞു.
പിറവം ഉപതെരഞ്ഞെടുപ്പ് കുറച്ചുകൂടി നേരത്തെയാക്കേണ്ടതായിരുന്നു. എസ്എസ്എല്‍സി പരീക്ഷയുടെ കാലം വിദ്യാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് ദിവസം ഞായറാഴ്ചയായത് വിശ്വാസികള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പാമോലിന്‍ കേസില്‍ കടുത്ത നിയമനിഷേധമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. പ്രോസിക്യൂട്ടറെ തല്‍സ്ഥാനത്തിരുത്തി അപമാനിക്കുന്ന നിലപാടാണ് ഗവണ്മെന്റ് സ്വീകരിച്ചത്. അപമാനം സഹിക്കവയ്യാതെയാണ് അദ്ദേഹം രാജിവെച്ചത്. ബോധപൂര്‍വം നിയമം അട്ടിമറിക്കുന്ന സമീപനമാണ് ഗവണ്മെന്റ് സ്വീകരിച്ചത്.
കടലില്‍ മത്സ്യബന്ധനത്തിന് പോയ പാവപ്പെട്ട തൊഴിലാളികളെ പ്രകോപനമില്ലാതെ വെടിവെച്ചുകൊന്നത് ന്യായീകരിക്കാനാവില്ല. ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ നടത്തിയ അരുംകൊലയ്ക്കെതിരെ കേന്ദ്രഗവണ്മെന്റ് ശക്തമായ നിലപാടെടുക്കണം. കൊല്ലപ്പെട്ടവര്‍ക്ക് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു. സിപിഎം-സിപിഐ ബന്ധത്തില്‍ യാതൊരു രീതിയിലുള്ള ഉലച്ചിലും സംഭവിച്ചിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
deshabhimani news

പിറവം ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫ് ഗവണ്മെന്റിന്റെ സ്വാഭാവിക പതനത്തിന് വഴിതുറക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് . കണ്ണൂര്‍ പ്രസ്ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റത്തിനായി പാര്‍ലമെന്ററി ഉപജാപത്തിന് എല്‍ഡിഎഫ് തയ്യാറല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ കടുത്ത ജനവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന യുഡിഎഫ് ഗവണ്മെന്റിന് അധികകാലം ഭരണത്തില്‍ തുടരാന്‍ കഴിയില്ല.
ReplyDelete