Sunday, February 5, 2012

രാഘവുലു വീണ്ടും സിപിഐ എം ആന്ധ്ര സംസ്ഥാന സെക്രട്ടറി


സിപിഐ എം ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയായി ബി വി രാഘവുലുവിനെ വീണ്ടും തെരഞ്ഞെടുത്തു. 81 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ സെക്രട്ടറിയറ്റിനെയും ഖമ്മത്ത് സമാപിച്ച 23-ാമത് സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

ഒന്നരലക്ഷത്തില്‍പരം പേര്‍ അണിനിരന്ന റാലിയോടെയാണ്സമ്മേളനം സമാപിച്ചത്. മൂന്നിടത്തുനിന്നായി തുടങ്ങിയ റാലി പൊതുസമ്മേളനവേദിയായ ജ്യോതി ബസു നഗറില്‍ (സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം) സമാപിച്ചു. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ബി വി രാഘവലു, കേന്ദ്രകമ്മിറ്റി അംഗം ടി വീരഭദ്രം എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടന്നത്. പാതയോരത്താകെ തിങ്ങിക്കൂടിയ ജനക്കൂട്ടം റാലിയെ അഭിവാദ്യംചെയ്തു. ചുവപ്പുസേനാമാര്‍ച്ചും നാടന്‍ കലാരൂപങ്ങളും റാലിക്ക് കൊഴുപ്പേകി.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. ജനകീയ പ്രശ്നമുയര്‍ത്തി ആന്ധ്രയില്‍ പാര്‍ടിനടത്തുന്ന പോരാട്ടം ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ മന്ത്രിസഭായോഗം അടുത്തുതന്നെ തിഹാര്‍ ജയിലില്‍ ചേരേണ്ടിവരുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ജനപങ്കാളിത്തം കണ്ട് ഞെട്ടിയ സര്‍ക്കാര്‍ പ്രാദേശിക ടിവി ചാനലുകളെ സമ്മേളനം റിപ്പോര്‍ട്ടുചെയ്യുന്നതില്‍നിന്ന് വിലക്കി. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള നീക്കം വിജയിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി രാഘവുലു ഓര്‍മിപ്പിച്ചു.

deshabhimani 050212

2 comments:

  1. ജനപങ്കാളിത്തം കണ്ട് ഞെട്ടിയ സര്‍ക്കാര്‍ പ്രാദേശിക ടിവി ചാനലുകളെ സമ്മേളനം റിപ്പോര്‍ട്ടുചെയ്യുന്നതില്‍നിന്ന് വിലക്കി. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള നീക്കം വിജയിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി രാഘവുലു ഓര്‍മിപ്പിച്ചു.

    ReplyDelete