കൊല്ലം: എണ്ണമറ്റ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊല്ലത്തിന്റെ മണ്ണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് വീണ്ടും വേദിയാകുന്നു. വിപ്ലവകേരളത്തിന്റെ ധീരസേനാനികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരി എല്ലാ അര്‍ത്ഥത്തിലും ഒരുങ്ങിക്കഴിഞ്ഞു. സമ്മേളനത്തിന്റെ ഔപചാരികമായ തുടക്കം ഇന്ന് നടക്കുമെങ്കിലും പ്രതിനിധി സമ്മേളനം നാളെയാണ് തുടങ്ങുക.
ക്ഷണിതാക്കളും സൗഹാര്‍ദ്ദ പ്രതിനിധികളും ഉള്‍പ്പെടെ മൊത്തം 603 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രതിനിധികളായ 47ഉം ഇതില്‍ ഉള്‍പ്പെടുന്നു.
1975ല്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ മൂന്നില്‍നിന്ന നേതാക്കളുടെ നീണ്ട നിര വിടപറഞ്ഞുപോയെങ്കിലും അവരുടെ സ്മരണകള്‍ ഈ സമ്മേളനത്തിന് പ്രചോദനമാകുന്നു. ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നട്ടുവളര്‍ത്തിയ എമ്മെനും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനും ടി വി തോമസും എന്‍ ഇ ബലറാമും നിറഞ്ഞുനിന്ന സമ്മേളനത്തിന്റെ ഓര്‍മ്മകള്‍ പഴയതലമുറ അഭിമാനത്തോടെ ഇന്നും അയവിറക്കുന്നുണ്ട്.
37 വര്‍ഷത്തിനുശേഷം കൊല്ലത്ത് നടക്കുന്ന സംസ്ഥാനസമ്മേളനം എന്ന നിലയില്‍ ഇതിന്റെ വിജയത്തിനുവേണ്ടി മാസങ്ങള്‍ നീണ്ടുനിന്ന തയ്യാറെടുപ്പാണ് ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയത്. സ്വാഗതസംഘ രൂപീകരണം മുതല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സമ്മേളനത്തിന്റെ സന്ദേശം ജില്ലയിലെ മുഴുവന്‍ ജനങ്ങളിലും എത്തിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചു. പ്രവര്‍ത്തനരംഗത്ത് ചില പുതിയ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും ഈ സമ്മേളനം സഹായകമായി. മുഴുവന്‍ പാര്‍ട്ടി സഖാക്കളും ഈ സമ്മേളനത്തിനുവേണ്ടി ഫണ്ട് നല്‍കി . ഓരോ പാര്‍ട്ടിസഖാവിന്റെയും വീട്ടില്‍ ഏല്‍പിച്ച ഹുണ്ടികകളില്‍ നിന്ന് ലഭിച്ച തുക സമ്മേളന ചിലവിന്റെ ഒരു വലിയ പങ്ക് നിര്‍വഹിക്കാന്‍ സഹായിച്ചു. 250 രൂപയില്‍ കുറയാത്ത ഒരു തുക ഓരോ പാര്‍ട്ടി മെമ്പറും സമ്മേളനഫണ്ടിലേക്ക് നല്‍കി. 40 ലക്ഷത്തിലധികം രൂപ ഈ ഇനത്തില്‍ സ്വാഗതസംഘത്തിന് ലഭിച്ചു.
സമ്മേളനത്തിന്റെ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് ഓരോ പാര്‍ട്ടിമെമ്പര്‍മാരുടെ വീട്ടിലും ചെങ്കൊടി ഉയര്‍ത്തണമെന്ന തീരുമാനം നടപ്പാക്കിയതും സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പാര്‍ട്ടി സമ്മേളനത്തിന്റെ സന്ദേശവുമായി മുഴുവന്‍ വീടുകളിലും പാര്‍ട്ടി മെമ്പര്‍മാര്‍ എത്തണമെന്ന തീരുമാനവും നടപ്പായി വരികയാണ്. സമ്മേളനത്തിന്റെ ഭക്ഷണത്തിനാവശ്യമായ ഉല്‍പന്നങ്ങള്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ എത്തിച്ചുകഴിഞ്ഞു. ട്രേഡ് യൂണിയനുകളും വിദ്യാര്‍ത്ഥി യുവജന സംഘടനകളും സമ്മേളനത്തിന്റെ പ്രചരണത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടുനില്‍ക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങളെല്ലാം ബഹുജനങ്ങളില്‍ ഒരു പുതിയ ഉണര്‍വ്വും പ്രതീക്ഷയും വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.
ലാളിത്യമാണ് ഈ സമ്മേളനത്തിന്റെ മുഖമുദ്ര. അനാവശ്യമായ ആര്‍ഭാടവും ധൂര്‍ത്തും പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രചരണമാണ് നടക്കുന്നത്. ബാഹ്യപ്രവര്‍ത്തനത്തെക്കാള്‍ ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കാനുള്ള കാഴ്ചപ്പാടാണ് പാര്‍ട്ടി നേതൃത്വം സഖാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
പുതിയ ചരിത്രമെഴുതാന്‍ ചെങ്കൊടിയുമായി മുന്നോട്ട് കുതിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്വാഗതം ചെയ്യുന്ന കമാനങ്ങള്‍ നഗരത്തിലെവിടെയും തലയുയര്‍ത്തി നില്‍ക്കുന്നു. മുതലാളിത്ത ഭരണസംവിധാനത്തിനെതിരെ പോരാട്ടം കുറിയ്ക്കുവാന്‍എത്തുന്ന വിപ്ലവകാരികളെ രക്തപുഷ്പ ദളങ്ങള്‍ വിതറി സ്വീകരിക്കാന്‍ നഗരം ചെമ്പട്ടണിഞ്ഞുനില്‍ക്കുകയാണ്. ജന്മിത്തത്തിനെതിരെ ആഞ്ഞടിച്ച ശൂരനാട് രക്തസാക്ഷികളുടെയും ധീരരക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെയും തോട്ടം മുതലാളിയുടെ ഗുണ്ടകളുടെ ആക്രമണത്തില്‍ മരിച്ചുവീണ രക്തസാക്ഷി മുത്തുസ്വാമിയുടെയും ഉള്‍പ്പെടെ എണ്ണമറ്റ സഖാക്കളുടെ ഓര്‍മ്മകള്‍ സമ്മേളനത്തിന് ശക്തിപകരും.
janayugom 070212
എണ്ണമറ്റ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊല്ലത്തിന്റെ മണ്ണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് വീണ്ടും വേദിയാകുന്നു. വിപ്ലവകേരളത്തിന്റെ ധീരസേനാനികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരി എല്ലാ അര്‍ത്ഥത്തിലും ഒരുങ്ങിക്കഴിഞ്ഞു. സമ്മേളനത്തിന്റെ ഔപചാരികമായ തുടക്കം ഇന്ന് നടക്കുമെങ്കിലും പ്രതിനിധി സമ്മേളനം നാളെയാണ് തുടങ്ങുക.
ReplyDeleteക്ഷണിതാക്കളും സൗഹാര്‍ദ്ദ പ്രതിനിധികളും ഉള്‍പ്പെടെ മൊത്തം 603 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രതിനിധികളായ 47ഉം ഇതില്‍ ഉള്‍പ്പെടുന്നു.