ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുള്‍പ്പെടെ പത്തംഗ സംഘമാണ് കൊലവിളി ഉയര്‍ത്തി സുരേഷിനെ കൊലപ്പെടുത്താനെത്തിയത്. കഴുത്തിന് പിടിച്ചെങ്കിലും കുതറി രക്ഷപ്പെട്ടു. സമീപത്തുള്ള കച്ചവടക്കാരും പൊലീസും സ്ഥലത്തെത്തിയതോടെ സംഘം രക്ഷപ്പെട്ടു.
ബിഎംഎസുകാരന് കൊല്ലപ്പെട്ടതിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ അക്രമംനടത്താന്‍ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ക്രിമിനല്‍ സംഘങ്ങളെ ആര്‍എസ്എസ് നേതൃത്വം പയ്യോളിയില്‍ ക്യാമ്പ് ചെയ്യിച്ചിരിക്കുകയാണ്. കര്‍ഷകത്തൊഴിലാളി യൂണിയന്റെ ഏരിയാ സെക്രട്ടറികൂടിയായ സുരേഷിനെ വധിക്കാന്‍ സായിവിന്റെ കാട്ടില്‍ രൂപേഷിന്റെ നേതൃത്വത്തിലാണ് ക്രിമിനലുകളെത്തിയത്. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ബിജെപി നേതാക്കള്‍കൂടി പങ്കെടുത്ത സര്‍വകക്ഷി സമാധാനകമ്മിറ്റി രൂപീകരിച്ചശേഷമാണ് വീണ്ടും കുഴപ്പമുണ്ടാക്കാന്‍ ആര്‍എസ്എസ് സംഘം ശ്രമിക്കുന്നത്.
അതേസമയം ആര്‍എസ്എസ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയ പൊലീസ് നിരപരാധികളായ രണ്ടു സിപിഐ എം പ്രവര്‍ത്തകരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്തു. ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി സി ടി ജിതേഷ് (28), മോട്ടോര്‍ തൊഴിലാളി ഓട്ടോ സെക്ഷന്‍ (സിഐടിയു) പയ്യോളി യൂണിറ്റ് സെക്രട്ടറി പി അജിത് (33) എന്നിവരെയാണ് വെള്ളിയാഴ്ച വൈകിട്ട് പയ്യോളി സിഐ കെ കെ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ്ചെയ്തത്. ബിഎംഎസ് പ്രവര്‍ത്തകനായ മനോജിന്റെ കൊലയുമായി ബന്ധപ്പെടുത്തിയാണ് അറസ്റ്റ്. എന്നാല്‍ മനോജ് ആക്രമിക്കപ്പെടുന്ന സമയം ജിതേഷും അജിത്തും പാര്‍ടിയുടെ ഏരിയാതല സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു.
deshabhiman 180212
സിപിഐ എം പയ്യോളി ഏരിയാ കമ്മിറ്റി അംഗം സി സുരേഷ്ബാബുവിനെ ആര്‍എസ്എസ് സംഘം വധിക്കാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം. ബീച്ച്റോഡില്നിന്ന് പേരാമ്പ്ര റോഡിലേക്ക് കടന്നപ്പോഴാണ് ആര്‍എസ്എസ് ക്രിമിനല്‍സംഘം സുരേഷിന്നേരെ ആയുധങ്ങളുമായി ഓടിയടുത്തത്. തൊട്ടടുത്ത ബാങ്ക് കെട്ടിടത്തിലേക്ക് ഓടിക്കയറിയ സുരേഷിനെ സ്ഥലത്തുണ്ടായിരുന്നവര്‍ ഷട്ടര്‍ താഴ്ത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ReplyDelete