വയനാട്ടിലെ കര്‍ഷകരുടെ കൃഷിയിടം നക്കാന്‍ വേണ്ടി കോടികള്‍ മുടക്കിയ പദ്ധതി റിസോര്‍ട് മാഫിയക്ക് അടിയറ വെക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അമ്പലവയല്‍ പഞ്ചായത്തിലെ കാരാപ്പുഴ ജലസേചന പദ്ധതി പ്രദേശത്ത് എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി ത്രീസ്റ്റാര്‍ റിസോര്‍ട്ട് പണിയാനുള്ള സര്‍കാര്‍ നീക്കം കര്‍ഷകവഞ്ചനയാണെന്ന അഭിപ്രായം ശക്തമാണ്. കാരാപ്പുഴ ജലാശയത്തിലെ കൊച്ച് കുന്നുകളില്‍ ഇക്കോ-റിസോര്‍ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനാണ് പദ്ധതി.100 മുതല്‍ 150 മുറികള്‍ വരെയുള്ള ത്രിസ്റ്റാര്‍ റിസോര്‍ട്, ആയിരത്തില്‍പരം പേര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍, ഓഡിറ്റോറിയം,തിയറ്റര്‍,വ്യാപാരസമുച്ചയം, പാര്‍കിംഗ് ഏരിയ, ഹെലിപ്പാഡ് എന്നിവ വിവാദമായ എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാനാണ് പദ്ധതി.
കാര്‍ഷിക ജില്ലയായ വയനാട്ടില്‍ 5000 ഹെക്ടര്‍ കൃഷി ഭൂമിയില്‍ വെള്ളമെത്തിക്കാന്‍ 1978ലാണ് കാരാപ്പുഴ പദ്ധതി ആരംഭിച്ചത്.625മീറ്റര്‍ നീളവും 28 മീറ്റര്‍ ഉയരവുമുള്ള ഡാമിന്റെ സംഭരണശേഷി 2.70 ടിഎംസിയാണ്. ഇപ്പോള്‍ അണക്കെട്ടിന്റെ പകുതിയിലധികം ഭാഗത്ത് ജലം സംഭരിച്ചിട്ടുണ്ട്. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന കണ്ടെത്തല്‍ പുറത്തുവന്നതോടെ അണക്കെട്ടിന്റെ സമീപത്തുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. തുടക്കം മുതല്‍ തന്നെ അഴിമതി മൂലം വിവാദമായ പദ്ധതി ഏതാനും ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും കറവപ്പശുവായിരുന്നു.ഏഴ് കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ നിര്‍മാണം നീട്ടികൊണ്ട് പോയി ഉദ്യോഗസ്ഥരും കിണഞ്ഞ് ശ്രമിച്ചതോടെ പ്രവര്‍ത്തി എങ്ങുമെത്തിയില്ല. ഏറെ ഫലഭൂയിഷ്ടമായ കൃഷി ഭൂമിയാണ് കര്‍ഷകര്‍ പദ്ധതിക്കായി വിട്ട് കൊടുത്തത്. 13681 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് കര്‍ഷകര്‍ കുടിയൊഴിക്കപ്പെട്ടു.ഏക്കര്‍കണക്കിന് നെല്‍വയലുകള്‍ വെള്ളത്തിനടിയായി.മുട്ടില്‍, അമ്പലവയല്‍, മീനങ്ങാടി, മേപ്പാടി പഞ്ചായത്തുകളിലെ 5000ഹെക്ടറില്‍ വെള്ളമെത്തിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ നഷ്ടം സഹിച്ചു.
എന്നാല്‍ 34 വര്‍ഷത്തെ കാത്തിരിപ്പ് വയനാട്ടുകാര്‍ക്ക് സമ്മാനിച്ചത് നിരാശയും ഒപ്പം ആശങ്കശകളും. പ്രധാന അണക്കെട്ടിന് പുറമേ വലതുകര കനാലിന്റേയും ഇടത് കര കനാലിന്റേയും പ്രവര്‍ത്തി മാത്രമാണ് പൂര്‍ത്തിയായത്. വിതരണ കനാലുകളുടെ പ്രവര്‍ത്തി കൂടി പൂര്‍ത്തിയാക്കിയാലേ പദ്ധതി ലക്ഷ്യമിട്ടപോലെ കൃഷി ആവശ്യത്തിന് വെള്ളം നല്‍കാന്‍ കഴിയൂ. ആകെ 65 കിമീറ്റര്‍ നീളത്തില്‍ കനാലുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും നാല് കിലോമീറ്റര്‍ നീളത്തിലാണ് വെള്ളം തുറന്ന് വിടുന്നത്. 2010ല്‍ പദ്ധതി ഭാഗീകമായി കമീഷന്‍ ചെയ്തു.എന്നാല്‍ നിര്‍മാണത്തിലെ അപാകത മൂലം പ്രധാന അണക്കെട്ടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ചോര്‍ച്ച കണ്ടെത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ചോര്‍ച്ച അടക്കാന്‍ നടപടികളായിട്ടില്ല.ഇത് പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ വിതരണ കനാലുകളിലൂടെ വെള്ളം തുറന്ന് വിട്ടപ്പോള്‍ ചോര്‍ച്ച മൂലം സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.ഈ കനാലുകളിലെ ചോര്‍ച്ച തടയാന്‍ ജലസേചനവകുപ്പ് ഒമ്പത് കോടിയുടെ പദ്ധതി വേറെ തയ്യാറാക്കിയിരിക്കുകയാണ്.
280 കോടി രൂപ ചെലവിട്ട് രണ്ട് പഞ്ചായത്തുകളില്‍ ജലസേചനം എത്തിക്കാന്‍ ആരംഭിച്ച പദ്ധതി വെറുമൊരു ടൂറിസം പദ്ധതിയായി മാറുന്നതില്‍ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മന്റ് കോര്‍പറേഷന്‍ മുഖാന്തിരം ടൂറിസം വകുപ്പ് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ജില്ല പഞ്ചായത്തിന്റെ ടൂറിസം പദ്ധതി വേറെയുമുണ്ട്. കടക്കെണി മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ജില്ലയില്‍ വികസനത്തിന്റെ പേരില്‍ കോടികള്‍ വെള്ളത്തിലാകുമ്പോള്‍ കര്‍ഷകരെ രക്ഷിക്കാന്‍ യാതൊരു പദ്ധതിയും ഉണ്ടാകുന്നില്ല.
deshabhimani 060912

ReplyDelete