Thursday, September 6, 2012
പ്രധാനമന്ത്രി കഴിവുകെട്ടവനെന്ന് വാഷിങ്ടണ്‍ പോസ്റ്റ്
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വന്‍ പരാജയമായി ചരിത്രത്തില്‍ ഇടം നേടുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ്. പരിഭ്രാന്തനും പരാജയപ്പെട്ടവനുമായ പ്രധാനമന്ത്രി വന്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിന് അധ്യക്ഷത വഹിക്കുകയാണെന്നും പോസ്റ്റ് ലേഖനത്തില്‍ പറയുന്നു. പ്രധാനമന്ത്രിക്കെതിരായ ആക്ഷേപത്തില്‍ "വാഷിങ്ടണ്‍ പോസ്റ്റ്" ക്ഷമാപണം നടത്തിയെന്ന് പ്രധാനമന്ത്രി കാര്യാലയം വിശദീകരിച്ചെങ്കിലും ക്ഷമാപണത്തിന്റെ പ്രശ്നമില്ലെന്നാണ് അമേരിക്കന്‍ പത്രത്തിന്റെ നിലപാട്. അമേരിക്കന്‍ വാരിക ടൈം അടുത്തയിടെ മന്‍മോഹനെതിരെ സമാനവിമര്‍ശം ഉയര്‍ത്തിയിരുന്നു.
""ഞങ്ങള്‍ക്ക് ക്ഷമാപണം നടത്തേണ്ട ആവശ്യമില്ല. എഴുതിയതില്‍ ഉറച്ചുനില്‍ക്കുന്നു. ശരിയാണ്, പ്രധാനമന്ത്രിയുടെ പ്രതികരണം ഞങ്ങള്‍ നല്‍കിയിട്ടില്ല. ജൂലൈയില്‍ തന്നെ പ്രധാനമന്ത്രിയുടെ അഭിമുഖത്തിന് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍, അത് നിഷേധിക്കുകയാണുണ്ടായത്. അതിനാല്‍ ക്ഷമാപണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല""- വിവാദ ലേഖനമെഴുതിയ പത്രപ്രവര്‍ത്തകന്‍ സിമോണ്‍ ഡെന്‍യര്‍ വിശദീകരിച്ചു. പ്രശ്നം വിദേശമന്ത്രാലയം വഴി അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അംബികാ സോണി പ്രതികരിച്ചു.
രണ്ടാംവട്ടം പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ്ങിന് പേര് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ലോകത്തിലെ വലിയ സാമ്പത്തികശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന പ്രഖ്യാപനം സംശയമായി മാറിയെന്നും ലേഖനത്തില്‍ വിമര്‍ശിച്ചു. കാലം കഴിയുംതോറും ചരിത്രത്തിലെ ദുരന്ത കഥാപാത്രമായി മന്‍മോഹന്‍ മാറുകയാണെന്ന ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ പ്രതികരണം പത്രം ഉദ്ധരിച്ചിട്ടുണ്ട്. മന്‍മോഹന്‍സിങ് കാരണം സാമ്പത്തികവളര്‍ച്ച മുരടിച്ചു, രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്തംഭിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ പോക്കറ്റ് വീര്‍പ്പിക്കുമ്പോള്‍ അദ്ദേഹം നിശ്ശബ്ദനായിരിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ വിമര്‍ശനവും ഉദ്ധരിച്ചിട്ടുണ്ട്.
(വി ജയിന്‍)
deshabhimani 060912
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment