Sunday, September 9, 2012
ഡിവൈഎഫ്ഐ സമ്മേളന പതാകജാഥയ്ക്ക് ഉജ്വല തുടക്കം
കൂത്തുപറമ്പ്: കനലൊടുങ്ങാത്ത നെരിപ്പോടുകളെ സാക്ഷിയാക്കി കൂത്തുപറമ്പ് രക്തസാക്ഷിസ്മാരക സ്തൂപത്തില്‍നിന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളന നഗറിലേക്കുള്ള പതാക ജാഥ പ്രയാണം തുടങ്ങി. ഓര്‍മകളില്‍ ചോരകിനിഞ്ഞ സായാഹ്നത്തിനാണ് കൂത്തുപറമ്പ് ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. കേരളത്തിലെ അവകാശസമര ചരിത്രത്തിലെ തിളങ്ങുന്ന ഏടായ കൂത്തുപറമ്പിലെ രണധീരരുടെ സ്മരണകള്‍ തുടിക്കുന്ന മണ്ണില്‍നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന് രക്തനക്ഷത്രാങ്കിത ശുഭ്രപതാക കൈമാറി. പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സാന്നിധ്യം പുതുതലമുറയുടെ ധമനികളില്‍ ആവേശത്തിന്റെ ഊര്‍ജം നിറച്ചു. സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അമീന്‍, ജാഥാലീഡര്‍ പ്രീതി ശേഖര്‍, സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സന്തോഷ് സ്വാഗതവും ഷാജി കരിപ്പായി നന്ദിയും പറഞ്ഞു.
രക്തസാക്ഷി കെ വി റോഷന്റെ അച്ഛന്‍ കെ വി വാസുവും അമ്മ നാരായണിയും സന്നിഹിതരായിരുന്നു. പുഷ്പനെക്കുറിച്ച് സൃഹൃത്തും നാട്ടുകാരനുമായ സവ്യസാചി എഴുതിയ കവിത റിനീഷ് കെ പാറാട് ആലപിച്ചപ്പോള്‍ സദസ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് അഭിവാദ്യം ചെയ്തു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, ജില്ലാകമ്മിറ്റിയംഗം കെ ലീല, ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍, ജില്ലാ പ്രസിഡന്റ് ബിനോയ്കുര്യന്‍, പി പി ദിവ്യ, ബിജു കണ്ടക്കൈ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. 11മുതല്‍ 15 വരെ ബംഗളൂരുവിലാണ് ഡിവൈഎഫ്ഐയുടെ ഒമ്പതാം അഖിലേന്ത്യാ സമ്മേളനം. പി എ മുഹമ്മദ് റിയാസ്, മുഹമ്മദ് അമീന്‍ എന്നിവരാണ് പതാകജാഥയിലെ മറ്റംഗങ്ങള്‍. ഞായറാഴ്ച മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
deshabhimani 090912
Labels:
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)


കനലൊടുങ്ങാത്ത നെരിപ്പോടുകളെ സാക്ഷിയാക്കി കൂത്തുപറമ്പ് രക്തസാക്ഷിസ്മാരക സ്തൂപത്തില്‍നിന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളന നഗറിലേക്കുള്ള പതാക ജാഥ പ്രയാണം തുടങ്ങി. ഓര്‍മകളില്‍ ചോരകിനിഞ്ഞ സായാഹ്നത്തിനാണ് കൂത്തുപറമ്പ് ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. കേരളത്തിലെ അവകാശസമര ചരിത്രത്തിലെ തിളങ്ങുന്ന ഏടായ കൂത്തുപറമ്പിലെ രണധീരരുടെ സ്മരണകള്‍ തുടിക്കുന്ന മണ്ണില്‍നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന് രക്തനക്ഷത്രാങ്കിത ശുഭ്രപതാക കൈമാറി. പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സാന്നിധ്യം പുതുതലമുറയുടെ ധമനികളില്‍ ആവേശത്തിന്റെ ഊര്‍ജം നിറച്ചു.
ReplyDelete