Sunday, September 9, 2012

പോളി എസ്എഫ്ഐ വിജയം: അക്രമങ്ങള്‍ക്ക് താക്കീത്

മൂലമറ്റം: മുട്ടം, പുറപ്പുഴ പോളി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ ചരിത്ര വിജയം പി ടി തോമസ് എംപിയുടെയും വര്‍ഗീയ ശക്തികളുടെയും അക്രമത്തിനും കള്ളപ്രചാരണങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ നല്‍കിയ താക്കീതായി.

മുട്ടം, തൊടുപുഴ കേന്ദ്രീകരിച്ച് ഏതാനും നാളുകളായി പി ടി തോമസിന്റെയും ആര്‍എസ്എസിന്റേയും ഗുണ്ടകള്‍ ആക്രമണം നടത്തുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അക്രമം വര്‍ധിച്ചു. ഇതോടൊപ്പം ഭരണത്തിന്റെ തണലില്‍ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസുകളും ഊര്‍ജിതമാക്കി. കാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും കോളേജ് അധികൃതരെ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുപ്പിച്ച സംഭവവും ഉണ്ടായി. കാമ്പസിന് പുറത്ത് മാരകായുധങ്ങളുമായി പതിയിരുന്ന് വിദ്യാര്‍ഥികളെ ആക്രമിക്കുന്നതും പതിവായിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കുന്ന ഗുണ്ടാസംഘം തൊടുപുഴയില്‍ എംപിയുടെ ഓഫീസാണ് താവളമാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളെ ആക്രമിക്കുന്ന ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാതെ എംപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരപരാധികളായ എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു. എസ്എഫ്ഐ മൂലമറ്റം ഏരിയ കമ്മിറ്റി അംഗം ഫൈസലിനെ ഓടിച്ചിട്ട് പിടികൂടുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുമണിക്കൂര്‍ വാഹനത്തിലിട്ട് മര്‍ദിച്ചു. പൊലീസ് ലോക്കപ്പില്‍ കൈകള്‍ ഗ്രില്ലിനോട് ചേര്‍ത്ത് കെട്ടിയിട്ടും മര്‍ദിച്ചു. ഇത്തരം സംഭവങ്ങള്‍ അടിയന്തരാവസ്ഥയിലെ മര്‍ദനമുറകളാണ് ഓര്‍മപ്പെടുത്തുന്നത്.

 കെഎസ്യുവിന്റേയും വര്‍ഗീയ ശക്തികളുടെയും കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് പോളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്കുണ്ടായ വിജയം.

deshabhimani 090912

1 comment:

  1. മുട്ടം, പുറപ്പുഴ പോളി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ ചരിത്ര വിജയം പി ടി തോമസ് എംപിയുടെയും വര്‍ഗീയ ശക്തികളുടെയും അക്രമത്തിനും കള്ളപ്രചാരണങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ നല്‍കിയ താക്കീതായി.

    ReplyDelete