Wednesday, September 12, 2012
സിബിഐ അന്വേഷണാവശ്യം പാര്‍ടിയെ വേട്ടയാടാന്‍: എസ് ആര് പി
ചന്ദ്രശേഖരന് വധക്കേസില്‍ സിപിഐ എം നേതാക്കളെ കുറ്റവാളികളായി പ്രഖ്യാപിച്ചശേഷം നടത്തുന്ന അന്വേഷണത്തെയാണ് പാര്‍ടി എതിര്‍ക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സിപിഐ എമ്മിനെ വേട്ടയാടാനാണ് ശ്രമം. സ്വതന്ത്രവും നീതിപൂര്‍വകവുമായ ഏതന്വേഷണത്തെയും എതിര്‍ക്കില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന ആര്‍എംപിയുടെ അഭിപ്രായം ഏറ്റുപറയുകയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സിപിഐ എം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു എസ് ആര് പി.
ചന്ദ്രശേഖരന് വധത്തില്‍ സിപിഐ എം നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ പാര്‍ടിക്ക് പങ്കില്ല. ഏതെങ്കിലും പാര്‍ടിപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷകസംഘം അന്വേഷിച്ച് എഴുപത്താറോളം പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആര്‍എംപി പ്രഖ്യാപിച്ചു. ഇത് ഏറ്റുപറഞ്ഞ ആഭ്യന്തരമന്ത്രി ഒന്നുകില്‍ അന്വേഷകസംഘത്തിനെതിരെ നടപടിയെടുക്കണം. അതിന് കരളുറപ്പില്ലെങ്കില് സ്ഥാനം രാജിവയ്ക്കണം. ഈ സംഭവം ഉണ്ടായപ്പോഴേ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിരുന്നു. കുറ്റവാളികളെ പ്രഖ്യാപിച്ചത് അന്വേഷണ ഉദ്യോഗസ്ഥരല്ല. കേന്ദ്ര-സംസ്ഥാന ആഭ്യന്തരമന്ത്രിമാരാണ്. ഈ ഇടപെടല്‍തന്നെ നിയമവിരുദ്ധമാണ്. രാഷ്ട്രീയകൊലപാതകമെന്ന് പറഞ്ഞത് ആഭ്യന്തരമന്ത്രിയാണ്. അറസ്റ്റിലായത് പരല്മീനുകളെന്നും വന്‍സ്രാവുകള്‍ പിടിയിലാവുമെന്നും പറഞ്ഞത് കേന്ദ്രആഭ്യന്തരമന്ത്രിയും. ഇത്തരത്തില്‍ സിപിഐ എമ്മിനെ വേട്ടയാടാനാണ് ശ്രമിച്ചത്. ഇവിടത്തെ ഉദ്യോഗസ്ഥര്‍ ചെയ്തില്ലെങ്കില്‍ സിബിഐ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വേട്ടയാടാണ് ശ്രമം. സിപിഐ എമ്മിനെ വേട്ടയാടാനുള്ള നീക്കത്തെ ചെറുക്കാന്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനം മുന്നോട്ടുവരും.
മാധ്യമലോകത്തും വന്‍ മാറ്റം വരികയാണ്. ചില മാധ്യമങ്ങള്‍ സാര്‍വദേശീയ കുത്തകകളുടെ കൈയിലാണ്. തങ്ങളുടെ നിലപാടുകള്‍ക്ക് അനുസരിച്ചുള്ള സമ്മതി നിര്‍മിക്കുകയാണവര്‍. ഇതിനെതിരെ ജനങ്ങളുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്നും എസ്ആര്‍പി പറഞ്ഞു. ജില്ലാ സെക്രട്ടറി എ സി മൊയ്തീന് അധ്യക്ഷനായി.
deshabhimani 120912
Labels:
ഓഞ്ചിയം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete